കേരളാ ബ്ലാസ്റ്റേഴ്സ് എഫ്.സി ഫ്രഞ്ച് പ്രതിരോധ താരം അലക്‌സാണ്ടർ കോഫിന്റെ സൈനിങ് പ്രഖ്യാപിച്ചു. 1 വർഷത്തെ കരാറാണ് താരം ക്ലബിൽ ഒപ്പുവച്ചിരിക്കുന്നത്. ഫ്രഞ്ച് ലീഗ് 2 ൽ എസ്എം കെയ്‌നിനായാണ് താരം അവസാനമായി കളിച്ചത്. തന്റെ ഒറിജിനൽ പൊസിഷൻ സെന്റർ ബാക്ക് ആണെങ്കിൽ പോലും ഡിഫെൻസിവ് മിഡ്‌ഫീൽഡറായും, റൈറ്റ് ബേക്കായും അലക്‌സാണ്ടർ കോഫ് കഴിവ് തെളിയിച്ചിട്ടുണ്ട്.
ഫ്രാൻസിൽ ജനിച്ച കോഫ്, വിവിധ ലീഗുകളിലും ഭൂഖണ്ഡങ്ങളിലും തൻ്റെ കഴിവുകൾ പ്രദർശിപ്പിച്ചുകൊണ്ട് ശ്രദ്ധേയമായ ഒരു ഫുട്ബോൾ യാത്ര നടത്തിയിട്ടുണ്ട്.2008-ൽ RC ലെൻസ് അക്കാദമിയിലേക്ക് മാറുന്നതിന് മുമ്പ് പ്ലൂസാൻ അത്‌ലറ്റിക്, സ്റ്റേഡ് ബ്രെസ്റ്റോയിസ് 29, ഗില്ലേഴ്‌സ്, കാവലെ ബ്ലാഞ്ചെ ബ്രെസ്റ്റ് എന്നീ യുവനിരകളിലാണ് താരം തന്റെ കരിയറിന്റെ ആദ്യഭാഗം കളിച്ചത്. തുടർന്ന് ക്ലബ്ബിൻ്റെ യുവനിരയിലൂടെ ശ്രദ്ധേയമായ പ്രകടനങ്ങൾ 16 വയസിൽ ആർസി ലെൻസിൽ നിന്ന് അദ്ദേഹത്തിന് ആദ്യത്തെ പ്രൊഫഷണൽ കരാർ ലഭിച്ചു. ആർസി ലെൻസുമായുള്ള വിജയകരമായ പ്രകടനത്തിന് ശേഷം, ലിഗ് 1 ൽ താരം 56 മത്സരങ്ങൾ കളിച്ചു. 2013 ലെ ഇറ്റാലിയൻ സീരി എ ക്ലബ് ഉഡിനീസിൽ നിന്നാണ് കോഫിൻ്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചത്.
Bringing French flair to our defense—he’s here to strengthen our backline and keep the rivals out! 🛑🖐️
— Kerala Blasters FC (@KeralaBlasters) July 24, 2024
Yellow Army, the newest defensive upgrade is here! Let's welcome Alexandre Coeff! 🤝⚽
Read More : https://t.co/Bun48r3TP8 #SwagathamAlexandre #KBFC #KeralaBlasters pic.twitter.com/NGF2Vj5QbE
2014-ൽ ലാ ലിഗ ക്ലബായ ഗ്രാനഡ എഫ്‌സിയിലേക്ക് താരം ലോണിൽ പോയി. അവിടെ ടീമിനെ അഞ്ചാം സ്ഥാനത്ത് എത്തിക്കാൻ താരം സഹായിച്ചു. തുടർന്നുള്ള വർഷങ്ങളിൽ RCD മല്ലോർക്ക (സ്പെയിൻ), മൗസ്‌ക്രോൺ (ബെൽജിയം), അജാസിയോ (ഫ്രാൻസ്), സ്റ്റേഡ് ബ്രെസ്റ്റോയിസ് (ഫ്രാൻസ്) തുടങ്ങിയ മുൻനിര ഡിവിഷൻ ടീമുകളിലേക്ക് ലോൺ നീക്കങ്ങൾ നടന്നു. 2018. 2018-നും 2023-നും ഇടയിൽ, 32-കാരൻ അജാസിയോ, ഓക്‌സെറെ (ഫ്രാൻസ്), ബ്രെസിയ (ഇറ്റലി) എന്നീ ക്ലബ്ബുകളിലും കളിച്ചിട്ടുണ്ട്.
പല ലീഗുകളിലായി തന്റെ കരിയറിൽ ഉടനീളം 320 മത്സരങ്ങളാണ് കോഫ് കളിച്ചിട്ടുള്ളത്, 25 ഗോൾ സംഭാവനകളും ഉണ്ട്. എല്ലാ പ്രായ വിഭാഗത്തിലും അദ്ദേഹം ഫ്രാൻസ് ദേശീയ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.കോഫിന്റെ കേരളാ ബ്ലാസ്റ്റേഴ്സിലേക്കുള്ള വരവിനെ കുറിച്ച് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ്:അലക്സാണ്ടർ ഞങ്ങൾക്ക് ആവശ്യമായ അനുഭവവും ഗുണനിലവാരവും നൽകുകയും ഞങ്ങളുടെ ടീമിലെ വ്യത്യസ്ത പൊസിഷനുകൾ ശക്തിപ്പെടുത്തുകയും ചെയ്യും. അദ്ദേഹത്തിൽ നിന്ന് ഞങ്ങൾ നേതൃത്വഗുണങ്ങളും പ്രതീക്ഷിക്കുന്നു.