ഫോർവേഡ് നോഹ സദൗയിയെ രണ്ട് വർഷത്തെ കരാറിൽ ക്ലബ്ബിലെത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്.സി. 2026 വരെയുള്ള കരാറാണ് താരം ഒപ്പുവെച്ചിരിക്കുന്നത്. ധാരാളം അനുഭവ സമ്പത്തും ഗോൾ സ്‌കോറിംഗ് മികവുമുള്ള സദൗയിയുടെ വരവ് ബ്ലാസ്റ്റേഴ്‌സിന് കരുത്തു നൽകും, ഇത് വരാനിരിക്കുന്ന സീസണുകളിൽ ക്ലബിന്റെ മുന്നേറ്റ നിരയെ ശക്തിപ്പെടുത്തും.
മൊറോക്കോയിൽ ജനിച്ച നോഹ, വിവിധ ലീഗുകളിലും ഭൂഖണ്ഡങ്ങളിലും തന്റെ കഴിവുകൾ പ്രദർശിപ്പിച്ചുകൊണ്ട് ശ്രദ്ധേയമായ ഒരു ഫുട്ബോൾ യാത്ര നടത്തിയിട്ടുണ്ട്. MLS സൈഡ് ന്യൂയോർക്ക് റെഡ് ബുൾസിന്റെ യുവ ടീമായ PDA അക്കാദമിയിൽ ചേരുന്നതിന് അമേരിക്കയിലേക്ക് പോകുന്നതിന് മുമ്പ്, വൈഡാഡ് കാസബ്ലാങ്കയുടെ യുവനിരയിൽ നിന്നാണ് അദ്ദേഹത്തിന്റെ കരിയർ ആരംഭിച്ചത്. 2013-ൽ ഇസ്രായേൽ പ്രീമിയർ ലീഗ് ക്ലബ് മക്കാബി ഹൈഫയിൽ തുടങ്ങി നിരവധി സുപ്രധാന നീക്കങ്ങളിലൂടെയാണ് നോഹയുടെ പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. തുടർന്ന് മെർബത്ത് എസ്.സി, എൻപ്പി എസ്.സി, എം.സി ഔജ, രാജാ കാസബ്ലാങ്ക, എ.എസ് ഫാർ എന്നീ ക്ലബ്ബുകളിൽ കളിച്ചിട്ടുണ്ട്. പിന്നീട് 2022 ൽ ഐഎസ്എൽ ക്ലബ്ബായ എഫ്‌സി ഗോവയിൽ എത്തി.
കാത്തിരുന്ന നിമിഷം! 🤩
— Kerala Blasters FC (@KeralaBlasters) July 2, 2024
Noah Sadaoui is now a part of the Kerala Blasters Family 😀🙌🏼
Let’s give him a warm welcome, Yellow Army 💛#KBFC #KeralaBlasters #SwagathamNoah pic.twitter.com/vH0o3eLn9M
30 കാരനായ ഫോർവേഡ് ഐഎസ്എല്ലിൽ 54 മത്സരങ്ങൾ കളിച്ചിട്ടുണ്ട്, കഴിഞ്ഞ രണ്ട് സീസണുകളിലായി 29 ഗോളുകളും 16 അസിസ്റ്റുകളും അദ്ദേഹത്തിൻ്റെ പേരിൽ രേഖപ്പെടുത്തിയിടുണ്ട് . താൻ കളിച്ച മിക്കവാറും എല്ലാ മത്സരങ്ങളിലും ഒരു ഗോളിന് സംഭാവന നൽകിയ നോഹ, ലീഗിലെ ഒരു താരമായും ഐഎസ്എല്ലിലെ ഏറ്റവും ആവേശകരമായ കളിക്കാരിലൊരാളെന്ന നിലയിലും അതിവേഗം പ്രശസ്തിയിലേക്ക് ഉയർന്നു.2021-ൽ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ചതിനു ശേഷം രാജ്യത്തിനായി 4 മത്സരങ്ങൾ കളിച്ചിട്ടുണ്ട് . 2021 ആഫ്രിക്കൻ നേഷൻസ് ചാമ്പ്യൻഷിപ്പിൻ്റെ സെമി-ഫൈനലുകളിലും ഫൈനലുകളിലും കളിച്ച് ,മൊറോക്കോയെ കിരീടത്തിലേക്ക് എത്തിക്കാനും അദ്ദേഹം സഹായിച്ചു.
നോഹ ക്ലബിനൊപ്പം ചേരുന്നതിനെ കുറിച്ച് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ്:‘‘ഞങ്ങളുടെ ലക്ഷ്യത്തിലെത്താൻ നോഹ ഞങ്ങളോടൊപ്പം ചേർന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഞങ്ങളുടെ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരിൽ ഒരാളും കഴിഞ്ഞ രണ്ട് ഐഎസ്എൽ സീസണുകളിലേതുപോലെ ലീഗിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളുമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സിൽ ചേരാനുള്ള അദ്ദേഹത്തിൻ്റെ ആഗ്രഹത്തെ ഞാൻ ശരിക്കും അഭിനന്ദിക്കുന്നു, ഈ അസോസിയേഷൻ വളരെ വിജയകരമാണെന്ന് കരുതുന്നു.