“ഇതൊരു സ്വപ്നം പോലെയാണ്, ഭയമില്ല,” 14 വയസ്സുള്ള വൈഭവ് സൂര്യവംശി ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള ഐപിഎൽ 2025 മത്സരത്തിനുശേഷം പറഞ്ഞ വാക്കുളാണിത്.രാജസ്ഥാൻ റോയൽസിനായി ബാറ്റിംഗ് ആരംഭിച്ച ഇടംകൈയ്യൻ കൗമാരക്കാരൻ 38 പന്തിൽ നിന്ന് 8 ഫോറുകളുടെയും 11 സിക്സറുകളുടെയും സഹായത്തോടെ 101 റൺസ് നേടി, 25 പന്തുകൾ ബാക്കിനിൽക്കെ രാജസ്ഥാനെ 210 റൺസ് മറികടക്കാൻ സഹായിച്ചു. സൂര്യവംശിയുടെ ആക്രമണ പ്രകടനങ്ങൾ അത്രത്തോളം ശക്തമായിരുന്നു.
ഐപിഎല്ലിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി വൈഭവ് മാറി. ഈ ഇന്നിംഗ്സിന് അദ്ദേഹത്തിന് പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് ലഭിച്ചു. ഈ അവാർഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനും അദ്ദേഹമാണ്.ഇന്ത്യൻ സീമർമാരായ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഇഷാന്ത് ശർമ്മ എന്നിവരെല്ലാം 14 കാരന്റെ ബാറ്റിന്റെ ചൂടറിഞ്ഞു.രണ്ട് പതിറ്റാണ്ടായി ക്രിക്കറ്റ് കളിക്കുന്ന ഇഷാന്ത് ഇന്നിംഗ്സിന്റെ നാലാം ഓവറിൽ 28 റൺസ് വഴങ്ങി.
കരീം ജനത്, വാഷിംഗ്ടൺ സുന്ദർ, റാഷിദ് ഖാൻ എന്നിവരെപ്പോലുള്ളവരെ പോലും വെറുതെ വിട്ടില്ല.കഴിഞ്ഞ നവംബറിൽ നടന്ന ഐപിഎൽ മെഗാ ലേലത്തിൽ റോയൽസ് ₹1.10 കോടിക്ക് വൈഭവ് വാങ്ങിയെങ്കിലും, സഞ്ജു സാംസണിന് സൈഡ് സ്ട്രെയിൻ പരിക്കേറ്റപ്പോഴാണ് വൈഭവ് ഫ്രാഞ്ചൈസിക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്. ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ സീസണിലെ തന്റെ ആദ്യ മത്സരത്തിൽ, താൻ നേരിട്ട ആദ്യ പന്തിൽ തന്നെ ഷാർദുൽ താക്കൂറിനെ സിക്സറടിച്ച് ആണ് വൈഭവ് തുടങ്ങിയത്.
14 വയസ്സ് മാത്രമേയുള്ളൂവെങ്കിലും തനിക്ക് ഒരു ഭയവുമില്ലെന്ന് പ്ലയെർ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ ശേഷം വൈഭവ് പറഞ്ഞു.തന്റെ മൂന്നാമത്തെ ഐപിഎൽ മത്സരത്തിൽ ആദ്യ സെഞ്ച്വറി നേടിയതിൽ സന്തോഷം പ്രകടിപ്പിച്ചു. മറുവശത്ത്, ജയ്സ്വാൾ തനിക്ക് ഉപദേശവും ആത്മവിശ്വാസവും നൽകുന്നത് തുടർന്നുവെന്ന് സൂര്യവംശി പറഞ്ഞു. ഐപിഎൽ പരമ്പരയ്ക്കായി 3-4 മാസം കഠിനാധ്വാനം ചെയ്തതിനാലാണ് സെഞ്ച്വറി നേടാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.”എനിക്ക് ശരിക്കും സന്തോഷം തോന്നുന്നു. ഇത് എന്റെ ആദ്യത്തെ ഐപിഎൽ സെഞ്ച്വറി ആണ്. എന്റെ മൂന്നാമത്തെ ഐപിഎൽ മത്സരത്തിലാണ് ഇത് വന്നത്. കഴിഞ്ഞ 3-4 മാസമായി ഞാൻ ഇതിനായി പരിശീലനം നടത്തുകയാണ്. ഫലങ്ങൾ ഇപ്പോൾ കാണിക്കുന്നു. ഞാൻ ഫീൽഡിൽ അധികം നോക്കിയില്ല, പന്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു” 14 കാരൻ പറഞ്ഞു.
One of the greatest knocks in IPL history – and he's only 14! 😱
— cricket.com.au (@cricketcomau) April 28, 2025
He's almost hit more sixes than his age! MORE: https://t.co/IJSZGDrhaJ pic.twitter.com/L7gXI7zDqp
“ജയ്സ്വാളിനൊപ്പം ബാറ്റ് ചെയ്യുന്നത് എനിക്ക് ആത്മവിശ്വാസം നൽകി, കാരണം അദ്ദേഹം എന്നെ പോസിറ്റീവായി നിലനിർത്തുകയും നിരന്തരം ഉപദേശങ്ങൾ നൽകുകയും ചെയ്തു. അദ്ദേഹത്തോടൊപ്പം ബാറ്റ് ചെയ്യുന്നത് എളുപ്പമായിരുന്നു. ഐപിഎല്ലിൽ സെഞ്ച്വറി നേടുക എന്നത് ഒരു സ്വപ്നം പോലെയായിരുന്നു. എനിക്ക് ഒരു ഭയവുമില്ല. ബൗളർമാർ എന്നെ ലക്ഷ്യമിടുന്നതിനെക്കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല. ഞാൻ കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു,” അദ്ദേഹം പറഞ്ഞു.