ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനെതിരെ ജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഒരു ഗോളിന്റെ ജയമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയത്. ഡിഫൻഡർ റാഫേൽ വരാനെയാണ് യൂണൈറ്റഡിനായി ഗോൾ നേടിയത്.76 ആം മിനുട്ടിൽ വരാനെയുടെ ഹെഡർ യുണൈറ്റഡിന് അർഹമായ മൂന്ന് പോയിന്റുകൾ നേടിക്കൊടുത്തു. ഈ ഗോൾ ഹോം കാണികൾക്കും പ്രകോപിതരായ മാനേജർ എറിക് ടെൻ ഹാഗിനും വലിയ ആശ്വാസമാണ് നൽകിയത്.
ലാ ലീഗയിൽ ഗ്രനാഡക്കെതിരെ തകർപ്പൻ ജയവുമായി അത്ലറ്റിക്കോ മാഡ്രിഡ്. ഒന്നിനെതിരെ മൂന്നു ഗോളിന്റെ ജയമാണ് അത്ലറ്റിക്കോ മാഡ്രിഡ് നേടിയത്.ആദ്യ പകുതിയിൽ അൽവാരോ മൊറാട്ട അത്‌ലറ്റിക്കോയ്ക്ക് ലീഡ് നൽകി. എന്നാൽ 62 ആം മിനുറ്റിൽ ഗ്രെനാഡ സമനില പിടിച്ചു.രണ്ടാം പകുതിയിൽ അത്‌ലറ്റിക്കോ വീണ്ടും ലീഡെടുത്തു.പകരക്കാരനായ ഡിപേയാണ് ഗോൾ നേടിയത് .ഇഞ്ചുറി ടൈമിൽ ലോറിയെന്റയുടെ ഗോൾ അത്ലറ്റികോയുടെ വിജയമുറപ്പിച്ചു.
സൗദി പ്രൊ ലീഗിലെ ആദ്യ മത്സരത്തിൽ അൽ നാസറിന് തോൽവി . സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ അൽ നാസറിനെ അൽ ഇത്തിഫാഖ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പരാജയപെടുത്തിയത്.അൽ-ഇത്തിഫാഖ് മാനേജരായി സ്റ്റീവൻ ജെറാർഡ് തന്റെ ആദ്യ മത്സരത്തിൽ വിജയിച്ചു.മത്സരത്തിന്റെ നാലാം മിനുട്ടിൽ തന്നെ സൂപ്പർ താരം സാദിയോ മാനേയുടെ ഗോളിൽ അൽ നാസർ ലീഡെടുത്തു.ആദ്യ പകുതിയിൽ വ്യക്തമായ അവസരങ്ങൾ സൃഷ്ടിക്കാൻ അൽ ഇത്തിഫാക്ക് പാടുപെട്ടു.
എന്നാൽ രണ്ടാം പകുതിയിൽ ആറു മിനുട്ടിനുള്ളി ൽരണ്ടു ഗോളുകൾ നേടി അവർ വിജയമുറപ്പിച്ചു.47 ആം മിനുട്ടിൽ റോബിൻ ക്വയ്‌സണിന് ആണ് അൽ ഇത്തിഫാക്കിന് വേണ്ടി സമനില ഗോൾ നേടിയത്.ആറ് മിനിറ്റിന് ശേഷം മൗസ ഡെംബെലെയുടെ ക്ലോസ് റേഞ്ചിൽ നിന്നും നേടിയ ഗോളിൽ നിന്നും അൽ-ഇത്തിഫാഖ് ലീഡ് നേടി.ഒരു ആംഗിൾഡ് വോളിയിലൂടെ മാനെ സമനില നേടിയെന്ന് കരുതിയെങ്കിലും ഓഫ്‌സൈഡ് ഫ്ലാഗ് ഉയരുന്നത് കാണാനായി.റഫറി 14 മിനിറ്റ് ഇഞ്ചുറി ടൈം ചേർത്തെങ്കിലും അൽ-ഇത്തിഫാഖ് വിജയത്തിനായി പിടിച്ചുനിന്നു.