ഓൾഡ്‌ട്രാഫോഡിൽ നാണംകെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് : ആസ്റ്റൺ വില്ലക്ക് മുന്നിൽ ആഴ്സണലും കീഴടങ്ങി : റയൽ മാഡ്രിഡിന് സമനില : വമ്പൻ തോൽവി ഏറ്റുവാങ്ങി ബയേൺ : ഡോർട്മുണ്ടിനും തോൽവി : ഇന്റർ മിലാന് തകർപ്പൻ ജയം , എസി മിലാന് തോൽവി

ഓൾഡ്‌ട്രാഫോഡിൽ ബോൺമൗത്തിനോട് നാണംകെട്ട തോൽവി ഏറ്റുവാങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്.സ്വന്തം തട്ടകത്തിൽ എതിരില്ലാത്ത മൂന്നു ഗോളിന്റെ തോൽവിയാണു മാഞ്ചസ്റ്റർ യുണൈറ്റഡ് വഴങ്ങിയത്. കനത്ത തോൽവിയോടെ മാനേജർ എറിക് ടെൻ ഹാഗിൽ വീണ്ടും സമ്മർദ്ദത്തിലായിരിക്കുകയാണ്. ചെൽസിക്കെതിരായ വിജയത്തോടെ ആത്മവിശ്വാസം വീണ്ടെടുത്ത യുണൈറ്റഡിന് ഈ തോൽവി വലിയ തിരിച്ചടിയായി മാറി.

ഈ സീസണിലെ യുണൈറ്റഡിന്റെ നാലാമത്തെ ഹോം ലീഗ് തോൽവി ആയിരുന്നു ഇത് . ഡൊമിനിക് സോളങ്കെ, ഫിലിപ്പ് ബില്ലിംഗ്, മാർക്കോസ് സെനെസി എന്നിവരുടെ ഗോളുകളാണ് ബോൺമൗത്തിന് വിജയം നേടികൊടുത്തത്. ഇത് ഓൾഡ് ട്രാഫോഡിൽ അവരുടെ ആദ്യ വിജയവും അഞ്ച് ലീഗ് ഗെയിമുകളിലെ നാലാമത്തെ വിജയവുമാണ്. മത്സരം തുടങ്ങി അഞ്ചാം മിനുട്ടിൽ തന്നെ ഡൊമിനിക് സോളങ്കെയിലൂടെ സന്ദർശകർ ലീഡ് നേടി.ആന്റണി മാർഷലിന് പകരം റാസ്മസ് ഹോജ്‌ലണ്ടിനെ ബെഞ്ചിൽ നിന്ന് ഇറക്കിയതിന് ശേഷം യുണൈറ്റഡ് സമനില ഗോളിന് കഠിനമായി ശ്രമിച്ചു കൊണ്ടിരുന്നു.

എന്നാൽ അഞ്ച് മിനിറ്റിനുള്ളിൽ രണ്ടു ഗോളുകൾ നേടി ബൗൺമൗത്ത് ആധികാരിക വിജയം ഉറപ്പാക്കി. 68 ആം മിനുറ്റിൽ ഫിലിപ്പ് ബില്ലിംഗ് നേടിയ ഗോളിൽ ബോൺമൗത്ത് ലീഡ് ഇരട്ടിയാക്കി. 73 ആം മിനുട്ടിൽ മാർക്കോസ് സെനെസി മൂന്നാം ഗോൾ നേടി.ഈ സീസണിലെ എല്ലാ മത്സരങ്ങളിലുമായി ടെൻ ഹാഗിന്റെ ടീം 23 കളികളിൽ 11 എണ്ണത്തിലും പരാജയപ്പെട്ടു. 16 മത്സരങ്ങളിൽ നിന്നും 27 പോയിന്റുമായി യുണൈറ്റഡ് ആറാം സ്ഥാനത്താണ്.

ലിവർപൂളിനെ മറികടന്ന് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്താനുള്ള അവസരം കളഞ്ഞ് ആഴ്‌സണൽ. ഇന്നലെ നടന്ന മത്സരത്തിൽ ആസ്റ്റൺ വില്ലയോട് ഒരു ഗോളിന്റെ തോൽവിയാണ് ആഴ്‌സണൽ വഴങ്ങിയത്. ഏഴാം മിനുട്ടിൽ ജോൺ മക്‌ഗിന്നിന്റെ ഗോളാണ് വില്ലക്ക് വിജയം സമ്മാനിച്ചത്.ബുധനാഴ്ച നടന്ന ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ 1-0ന് കീഴടക്കി ഞെട്ടിച്ച ഉനായ് എമെറിയുടെ വില്ല 16 മത്സരങ്ങളിൽ നിന്ന് 35 പോയിന്റുമായി മൂന്നാമതാണ്.അതേസമയം ആഴ്സണൽ 36 പോയിന്റുമായി ലിവർപൂളിന് ഒരു പോയിന്റ് പിന്നിൽ രണ്ടാം സ്ഥാനത്താണ്.

ലാലിഗയിൽ റയൽ മാഡ്രിഡിനെ സമനിലയിൽ തളച്ച് റയൽ ബെറ്റിസ്‌.രണ്ടാം പകുതിയുടെ തുടക്കത്തിൽ ജൂഡ് ബെല്ലിംഗ്ഹാമിന്റെ ഗോൾ റയൽ മാഡ്രിഡിന് ലീഡ് നേടിക്കടുത്തെങ്കിലും 66 ആം മിനുട്ടിൽ എയ്‌റ്റർ റൂബലിന്റെ തകർപ്പൻ ഗോൾ റയൽ ബെറ്റിസിന് സമനില നേടികൊടുത്തു.39 പോയിന്റുമായി റയൽ മാഡ്രിഡ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു, ഞായറാഴ്ച മൂന്നാം സ്ഥാനക്കാരായ ബാഴ്‌സലോണയെ നേരിടുന്ന ജിറോണയേക്കാൾ ഒരു പോയിന്റ് മുന്നിലാണ്.ഈ സീസണിലെ 7 മത്സരങ്ങളിൽ നിന്ന് ഇംഗ്ലണ്ട് മിഡ്ഫീൽഡറായ ബെല്ലിങ്‌ഹാമിന്റെ 15-ാമത്തെ ഗോളായിരുന്നു ഇന്നലെ നേടിയത്.

ബുണ്ടസ്‌ലിഗയിൽ വമ്പൻ തോൽവി ഏറ്റുവാങ്ങി ബയേൺ മ്യൂണിക്ക്. ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട് ബയേൺ മ്യൂണിക്കിനെ നാണംകെടുത്തി വിട്ടു. ഇതോടെ ഈ സീസണിലെ ബുണ്ടസ്‌ലിഗയിൽ ചാമ്പ്യന്മാരുടെ അപരാജിത കുതിപ്പിന് അവശനമായി.12-ാം മിനിറ്റിൽ ഒമർ മർമൂഷ് ആതിഥേയരുടെ അക്കൗണ്ട് തുറന്നു.ജൂനിയർ ദിന എബിംബെ 31-ാമത് അവരുടെ ലീഡ് ഇരട്ടിയാക്കി.അഞ്ച് മിനിറ്റിന് ശേഷം ജോഷ്വ കിമ്മിച്ചിന്റെ പിഴവ് പ്രയോജനപ്പെടുത്തി ഹ്യൂഗോ ലാർസൺ സ്കോർ 3-0 ആക്കി ഉയർത്തി.

ഇടവേളയ്ക്ക് തൊട്ടുമുമ്പ് കിമ്മിച്ച് 20 മീറ്റർ അകലെ നിന്ന് ശക്തമായ ഷോട്ടിലൂടെ ബയേണിനായി ഒരു ഗോൾ മടക്കി.രണ്ടാം പകുതി പുനരാരംഭിച്ച് അഞ്ച് മിനിറ്റിന് ശേഷം ജൂനിയർ ദിന എബിംബെ ഫ്രാങ്ക്ഫർട്ടിന്റെ നാലാം ഗോൾ നേടി.൬൦ ആം മിനുട്ടിൽ അൻസ്‌ഗർ നൗഫ് സ്‌ലോട്ട് അഞ്ചാം ഗോളും നേടി വിജയം പൂർത്തിയാക്കി.1975-ൽ 6-0ന് ജയിച്ചതിന് ശേഷം 48 വർഷത്തിനിടെ ബുണ്ടസ്‌ലിഗയിൽ ബയേണിനെതിരെ ഒരു മണിക്കൂറിൽ അഞ്ച് ഗോളുകൾ നേടുന്ന ആദ്യ ടീമായി ഫ്രാങ്ക്ഫർട്ട് മാറി.ഒരു കളി ബാക്കിയുള്ള ബയേൺ 32 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തുടരുന്നു, ലീഡർമാരായ ബയേർ ലെവർകൂസൻ 35 പോയിന്റുണ്ട്.

മറ്റൊരു മത്സരത്തിൽ ആർബി ലീപ്‌സിഗ് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ബൊറൂസിയ ഡോർട്ട്മുണ്ടിനെ പരാജയപ്പെടുത്തി.റാമി ബെൻസെബൈനി (32′ OG) ക്രിസ്റ്റോഫ് ബോംഗാർട്ട്നർ (54′) യൂസഫ് പോൾസെൻ (90’+1′) എന്നവർ ലീപ്‌സിഗിനായി ഗോളുകൾ നേടി.നിക്ലാസ് സുലെ (45’+6′)നിക്ലാസ് ഫുൾക്രഗ് (90’+3′) എന്നിവർ ഡോർട്മുണ്ടിനായി വല കുലുക്കി.15-ാം മിനിറ്റിൽ മാറ്റ്സ് ഹമ്മൽസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പത്തു പെരുമായാണ് ഡോർട്മുണ്ട് കളിച്ചത്.29 പോയിന്റുമായി നാലാം സ്ഥാനത്തുള്ള ലെയ്പ്സിഗ് ഇപ്പോൾ അഞ്ചാം സ്ഥാനത്തുള്ള ഡോർട്ട്മുണ്ടിനേക്കാൾ നാല് പോയിന്റ് ലീഡ് നേടി.

സീരി എയിൽ എസി മിലാനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി അറ്റലാന്റ.സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ സ്‌ട്രൈക്കർ അഡെമോള ലുക്ക്‌മാൻ അറ്റലാന്റക്ക് വേണ്ടി ഇരട്ട ഗോളുകൾ നേടി. 15 മത്സരങ്ങളിൽ 29 പോയിന്റുമായി മിലാൻ മൂന്നാം സ്ഥാനത്ത് തുടരുന്നു.അഡെമോള ലുക്ക്മാൻ (38′, 55′)ലൂയിസ് മുറിയൽ (90’+5′) എന്നിവർ അറ്റലാന്റയുടെ ഗോളുകൾ നേടിയപ്പോൾ ഒലിവിയർ ജിറൂഡ് (45’+3′)ലൂക്കാ ജോവിച്ച് (80′) എന്നിവർ മിലാനായി സ്കോർ ചെയ്തു.

മറ്റൊരു മത്സരത്തിൽ ഉഡിനീസിനെ 4-0 ന് പരാജയപ്പെടുത്തി. വിജയത്തോടെ 15 മത്സരത്തിൽ നിന്നും 38 പോയിന്റമായി ഇന്റർ ഒന്നാം സ്ഥാനത്തെത്തി. മാർട്ടിനെസിനെ ഡിഫൻഡർ നെഹ്യൂൻ പെരസ് വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയിൽ നിന്നും നേടിയ ഗോളിൽ 36-ാം മിനിറ്റിൽ ഹകൻ കാൽഹനോഗ്ലു ഇന്ററിന് ലീഡ് നേടിക്കൊടുത്തു.അഞ്ച് മിനിറ്റിനുശേഷം കാൽഹാനോഗ്ലു നൽകിയ അസിസ്റ്റിൽ നിന്നും ഫെഡറിക്കോ ഡിമാർക്കോ ലീഡ് ഇരട്ടിയാക്കി.രണ്ട് മിനിറ്റിനുശേഷം ഹെൻറിഖ് മഖിതാര്യന്റെ ക്രോസിൽ നിന്ന് മാർക്കസ് തുറാം മൂന്നാം ഗോൾ നേടി. 84 ആം മിനുട്ടിൽ ലാറ്റൂരോ മാർട്ടിനെസ് നാലാം ഗോൾ നേടി.

Rate this post
Manchester United