ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ടോട്ടൻഹാമിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി. സ്വന്തം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ജയമാണ് ടോട്ടൻഹാം നേടിയത്.പേപ്പ് മാറ്റർ സാറിന്റെ കന്നി പ്രീമിയർ ലീഗ് ഗോളിനും ലിസാൻഡ്രോ മാർട്ടിനെസിന്റെ സെല്ഫ് ഗോളിലുമാണ് ടോട്ടൻഹാം വിജയം നേടിയത്. രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകൾ പിറന്നത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ ഗോൾ നേടാനുള്ള അവസരങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിച്ചെങ്കിലും മുതൽക്കാനായില്ല.49-ാം മിനിറ്റിൽ പേപ്പ് മാറ്റർ സാർ സ്പർസിനായി തന്റെ ആദ്യ ഗോൾ നേടുകയും ലീഡ് നേടുകയും ചെയ്തു.ഫെർണാണ്ടസിന്റെ മികവിൽ യുണൈറ്റഡിനെ ഗോളവസരങ്ങൾ സൃഷ്ടിക്കാൻ സഹായിച്ചു. തൊട്ടു പിന്നാലെ ബ്രസീലിയൻ താരം കാസെമിറോയുടെ ഹെഡ്ഡർ വികാരിയോയുടെ ഫ്ളൈയിംഗ് സേവ് ഗോൾ നിഷേധിച്ചു. 83 ആം മിനുട്ടിൽ മാർട്ടിനെസിന്റെ സെൽഫ് ഗോൾ ടോട്ടൻഹാമിന്റെ വിജയവും മൂന്നു പോയിന്റും ഉറപ്പിച്ചു.
മറ്റൊരു മത്സരത്തിൽ അര്ജന്റീന സ്‌ട്രൈക്കർ ജൂലിയൻ അൽവാരസിന്റെ ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ന്യൂ കാസിൽ യുണൈറ്റഡിനെ പരാജയപ്പെടുത്തി. എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് പ്രീമിയർ ലീഗ് ചാമ്പ്യന്മാർ നേടിയത്.പരിക്കേറ്റ കെവിൻ ഡി ബ്രൂയ്‌നിന്റെ സ്ഥാനത്ത് പെപ് ഗ്വാർഡിയോള ഫിൽ ഫോഡനെയാണ് കളിപ്പിച്ചത്.മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ 23-കാരനായ ഇംഗ്ലണ്ട് ഇന്റർനാഷണൽ മാൻ ഓഫ് ദ മാച്ച് സ്വന്തമാക്കുകയും ചെയ്തു.മത്സരത്തിൻറെ 31 ആം മിനുട്ടിലാണ് അൽവാരസിന്റെ ഗോൾ പിറക്കുന്നത്. ഫോഡണിൽ നിന്നും പാസ് സ്വീകരിച്ച അൽവാരസ് ഒരു ബുള്ളെറ്റ് ഷോട്ടിലൂടെ ന്യൂ കാസിൽ വലകുലുക്കുകയായിരുന്നു.രണ്ടാം പകുതിയിൽ ന്യൂകാസിൽ ടെമ്പോ ഉയർത്തിയെങ്കിലും സിറ്റിക്കാണ് മികച്ച അവസരങ്ങൾ ലഭിച്ചത്, ഫോഡൻ നിരവധി അവസരങ്ങൾ സൃഷ്ടിച്ചിട്ടും സ്‌ട്രൈക്കർ എർലിംഗ് ഹാലൻഡ് പരാജയപ്പെട്ടു.
പുതിയ റിക്രൂട്ട്‌മെന്റ് ജൂഡ് ബെല്ലിംഗ്ഹാം ഇരട്ട ഗോളും അസിസ്റ്റുമായി തിങ്ങിയ മത്സരത്തിൽ റയൽ മാഡ്രിഡ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അൽമേരിയ പരാജയപ്പെടുത്തി. ഒരു ഗോളിന് പിന്നിട്ട നിന്ന ശേഷമാണ് റയൽ മാഡ്രിഡ് മൂന്നു ഗോളുകൾ നേടി വിജയം നേടിയത്.വിനീഷ്യസ് ജൂനിയർ ആണ് റയാലിനായി മൂന്നാമത്തെ ഗോൾ നേടിയത്.മത്സരത്തിന്റെ മൂന്നാം മിനുട്ടിൽ ഇടതുവശത്ത് നിന്ന് ലൂക്കാസ് റോബർട്ടോൺ നൽകിയ ക്രോസിൽ നിന്ന് സെർജിയോ അരിബാസ് ഹെഡ്ഡറിലൂടെ അൽമേരിയയെ മുന്നിലെത്തിച്ചു.18-ാം മിനിറ്റിൽ ഫെഡറിക്കോ വാൽവെർഡെയുമായുള്ള മികച്ച കൂട്ടുകെട്ടിന് ശേഷം ക്ലോസ് റേഞ്ചിൽ നിന്ന് ബെല്ലിംഗ്ഹാം റയലിന്റെ സമനില ഗോൾ നേടി.60-ാം മിനിറ്റിൽ ടോണി ക്രൂസ് നൽകിയ ഒരു ക്ലിനിക്കൽ ക്രോസിൽ നിന്നും ബെല്ലിംഗ്ഹാ രണ്ടമത്തെ ഗോൾ നേടി.73-ാം മിനിറ്റിൽ ഒരു ഉജ്ജ്വലമായ ഡിപ്പിംഗ് സ്‌ട്രൈക്കിലൂടെ വിനീഷ്യസ് ജൂനിയർ മാഡ്രിഡിന്റെ ലീഡ് ഇരട്ടിയാക്കി.രണ്ട് മത്സരങ്ങളിൽ നിന്ന് മാഡ്രിഡിന്റെ രണ്ടാം വിജയമാണിത്.
ലീഗ് 1 ൽ കൈലിയൻ എംബാപ്പെ തിരിച്ചുവന്ന മത്സരത്തിൽ പിഎസ്ജിക്ക് സമനില. എംബപ്പേ ഗോൾ നേടിയെങ്കിലും ടൂളൗസിൽ 1-1 സമനില വഴങ്ങേണ്ടി വന്നു. 62 ആം മിനുട്ടിൽ പെനാൽറ്റിയിൽ നിന്നാണ് എംബപ്പേ ഗോൾ നേടിയത്. എന്നാൽ 87 ആം മിനുട്ടിൽ മറ്റൊരുപെനാൽറ്റിയിൽ നിന്നും സക്കറിയ അബൂഖ്‌ലാലിലൂടെ ടൗളൂസ് സമനില നേടുകയും പിഎസ്ജിക്ക് വിജയം നിഷേധിക്കുകയും ചെയ്തു.