മുംബൈ സിറ്റി എഫ്സിയിൽ നിന്നും ലെഫ്റ്റ് ബാക്ക് നവോച്ച സിംഗിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് . ഒരു വർഷത്തെ ലോണിലാണ് 23 കാരനായ മണിപ്പൂരി പ്രതിർദോധ താരത്തെ ബ്ലാസ്റ്റേഴ്സ് ടീമിനിലെത്തിച്ചത്. 2021 ൽ മുംബൈയിൽ എത്തിയ താരം അവർക്കായി ഒരു മത്സരം പോലും കളിച്ചിട്ടില്ല. ഈസ്റ്റ് ബംഗാൾ , റൌണ്ട് ഗ്ലാസ് പഞ്ചാബ് എന്നിവർക്ക് വേണ്ടി വായ്പാടിസ്ഥാനത്തിൽ കളിക്കുകയായിരുന്നു.
2020-21 സീസണിൽ ഗോളുകൾ കേരളയെ ഐ ലീഗ് ചാമ്പ്യന്മാരാക്കുന്നതിൽ നവോച്ച നിർണായക പങ്കുവഹിച്ചിരുന്നു.2019ൽ ക്ലബ്ബിന്റെ ഡ്യൂറാൻഡ് കപ്പ് വിജയത്തിലും പ്രധാന പങ്കുവഹിച്ചു.നെറോക്ക എഫ്സിയുടെ യൂത്ത് ടീമിലൂടെ ഉയർന്നു വന്ന താരം ട്രൗ എഫ്സിക്ക് വേണ്ടി ഐ ലീഗിലും കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ പഞ്ചാബിനൊപ്പം ഐ ലീഗ് ഉയർത്തിയ താരം അവർക്കായി മികച്ച പ്രകടനമാണ് നടത്തിയത്.
🔵➡🟡 | 𝐖𝐢𝐥𝐝𝐜𝐚𝐫𝐝 𝐀𝐜𝐭𝐢𝐯𝐚𝐭𝐞𝐝 ✅
— Kerala Blasters FC (@KeralaBlasters) July 13, 2023
We're delighted to announce that Naocha Singh will join us on loan from Mumbai City FC until the end of the 2023–24 season.#SwagathamNaocha #KBFC #KeralaBlasters pic.twitter.com/Vx6PDKGfAA
നിരവധി താരങ്ങളുടെ കൊഴിഞ്ഞുപോക്കിനിടയിൽ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തയായിരിക്കും ഇത് എന്ന കാര്യത്തിൽ സംശയമില്ല. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും ദുരബലമായ പൊസിഷൻ ആയിരുന്നു ലെഫ്റ്റ് ബാക്ക്.ബ്ലാസ്റ്റേഴ്സിന് ഏറ്റവും അനുയോജ്യനായ താരമാണ് നവോച്ച എന്ന കാര്യത്തിൽ സംശയമില്ല. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിലെത്തുന്ന മൂന്നാമത്തെ താരമാണ് നവോച്ച .