ഇന്ത്യൻ ഫുട്ബോളിലെ അടുത്ത സൂപ്പർ താരമായാണ് മലയാളിയ സഹൽ അബ്ദുൽ സമദിനെ കണക്കാക്കുന്നത്. സുനിൽ ഛേത്രിക്ക് ശേഷം ഇന്ത്യൻ ഫുട്ബോളിന്റെ ബാറ്റൺ വഹിക്കാൻ കഴിവുള്ള താരമായാണ് പലരും സഹലിനെ കാണുന്നത്. എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സകളിക്കാനിറങ്ങുമ്പോൾ സഹലിനെ കാണാൻ സാധിക്കില്ല.
സഹൽ അബ്ദുസമദ് കൂടി ഇനി വരുന്ന സീസണിൽ ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ ഉണ്ടാവില്ല എന്ന് ക്ലബ് തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് അറിയിച്ചത്. ഐഎസ്എല്ലിലെ വമ്പൻമാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റസാണ് സഹലിനെ സ്വന്തമാക്കിയത്.സഹലിന് പകരമായി മോഹൻ ബഗാൻ നായകനായ പ്രീതം കോട്ടാലിനെയും ട്രാൻസ്ഫർ ഫീയും ബ്ലാസ്റ്റേഴ്സിന് നൽകും.പ്രതിവർഷം ഏകദേശം 2.5 കോടി രൂപയാണ് മോഹൻ ബഗാൻ സഹലിന് നൽകുന്നത്.
🚨| OFFICIAL: Kerala Blasters announced departure of Sahal Abdul Samad for undisclosed transfer fee & player exchange #KBFC pic.twitter.com/Jv3IPTCiaq
— KBFC XTRA (@kbfcxtra) July 14, 2023
മൂന്ന് വർഷത്തെ കരാറിൽ ആവും സഹൽ ബഗാനുമായി ഒപ്പുവെക്കുക.കളിക്കാരനും ക്ലബും തമ്മിലുള്ള പരസ്പര ഉടമ്പടിക്ക് വിധേയമായി 2 വർഷം കൂടി നീട്ടാനുള്ള ഓപ്ഷനോടെയാണ് സഹൽ മോഹൻ ബഗാനിൽ എത്തുക.അന്താരാഷ്‌ട്ര ടീമംഗങ്ങളാണ് കോട്ടാലും സഹലും അടുത്തിടെ സ്വന്തം മണ്ണിൽ നടന്ന ഇന്റർകോണ്ടിനെന്റൽ കപ്പും 2023 സാഫ് ചാമ്പ്യൻഷിപ്പും നേടാൻ ഇന്ത്യയെ സഹായിച്ചു. സഹലിനെ വിൽക്കുന്നത് വഴി 1.5 കോടി രൂപ ട്രാൻസ്ഫർ ഫീസ് ബഗാൻ ബ്ലാസ്റ്റേഴ്സിന് നൽകുകയും ചെയ്യും.ഇന്ത്യൻ ഇന്റർനാഷണൽ താരങ്ങളായ ഥാപ്പ, അൻവർ അലി, ഓസ്‌ട്രേലിയ ലോകകപ്പ് താരം ജേസൺ കമ്മിംഗ്‌സ്, അൽബേനിയ സ്‌ട്രൈക്കർ അർമാൻഡോ സാദികു എന്നിവർക്ക് ശേഷം ബഗാനായി സൈൻ ചെയ്യുന്ന അഞ്ചാമത്തെ താരമാണ് സഹൽ.
The Club has reached an agreement for the transfer of Sahal Abdul Samad in exchange for a player and an undisclosed transfer fee.
— Kerala Blasters FC (@KeralaBlasters) July 14, 2023
It’s with a heavy heart that the Club bids adieu to Sahal, and we wish him the best in his journey ahead.#KBFC #KeralaBlasters pic.twitter.com/8iYot2fFcQ
കഴിഞ്ഞ സീസണിൽ കൊൽക്കത്ത വമ്പന്മാക്ക് കന്നി ഐഎസ്‌എൽ കിരീടം നേടിക്കൊടുത്ത ക്യാപ്റ്റൻ കോട്ടാൽ കേരള ബ്ലാസ്റ്റേഴ്‌സുമായി പ്രതിവർഷം 2 കോടി രൂപയ്ക്ക് മൂന്ന് വർഷത്തെ കരാറിന് സമ്മതിച്ചിട്ടുണ്ട്.യുഎഇയിലെ അൽ ഇത്തിഹാദ് അക്കാദമിയിൽ നിന്നാണ് സഹൽ വളർന്നത്. അവിടെനിന്ന് അടിസ്ഥാന ഫുട്ബോൾ പാഠങ്ങൾ പൂർത്തിയാക്കി കേരളത്തിലേക്ക് മടങ്ങി, പ്രാദേശിക തലത്തിലെ മികച്ച പ്രകടനം മൂലം സന്തോഷ് ട്രോഫിയിൽ അവസരം ലഭിച്ചു. സന്തോഷ് ട്രോഫിയിലെ മിന്നുന്ന പ്രകടനത്തെത്തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സ് സഹലിനെ അവരുടെ ബി ടീമിലേക്ക് സൈൻ ചെയ്തു. അതിനുശേഷം സഹലിന്റെ ഉയർച്ച വളരെ വേഗത്തിൽ ആയിരുന്നു.
Mohun Bagan Super Giant have reached an agreement with Kerala Blasters FC for the transfer of NT midfielder Sahal Abdul Samad 🤝
— 90ndstoppage (@90ndstoppage) July 14, 2023
Sahal signs a three-year deal (option to extend by 2) ✍️🟢🔴#IndianFootball pic.twitter.com/Tla9OZOpPy
നിലവിൽ ഓസ്‌ട്രേലിയൻ ടീമിന്റെ അസിസ്റ്റന്റ് കോച്ചായ റെനെ മൾസ്റ്റീൻ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായിരിക്കെ സീനിയർ അരങ്ങേറ്റം കുറിച്ചു.പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. അത് ഡേവിഡ് ജെയിംസോ അല്ലെങ്കിൽ എൽകോ സറ്റോറിയിലൂടെ നിലവിലെ ഇവാൻ വുകുമാനോവിച്ചോ ആകട്ടെ – സഹൽ എല്ലാ പരിശീലകർക്കും വിശ്വസനീയമായ ആയുധമായി മാറിയിരിക്കുന്നു.അറ്റാക്കിംഗ് മിഡ്ഫീൽഡറായ സഹലിന് രണ്ടാമത്തെ സ്‌ട്രൈക്കറായി കളിക്കാനും വിംഗിൽ പ്രവർത്തിക്കാനും അദ്ദേഹത്തിന് കഴിയും.കെബിഎഫ്‌സി ടീമിനായി 97 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 10 ഗോളുകൾ നേടിയിട്ടുണ്ട്.ദേശീയ ടീമിന്റെ അനിവാര്യ അംഗം കൂടിയായ സഹൽ ബ്ലൂ ടൈഗേഴ്സിനായി 25 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 3 ഗോളുകളും നേടിയിട്ടുണ്ട്.