‘ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി സഞ്ജു സാംസൺ ,അർദ്ധ സെഞ്ചുറിയുമായി ധ്രുവ് ജൂറൽ’ : ലഖ്‌നൗവിനെതിരെ 7 വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ് | IPL2024

ഇന്ത്യൻ പ്രീമിയർ ലീഗിൽ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ 7 വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. 197 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാൻ സഞ്ജുവിനെയും ധ്രുവ് ജുറലിന്റെയും മികവിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്‌ഷ്യം മറികടന്നു. സഞ്ജു സാംസൺ 33 പന്തിൽ നിന്നും 71 റൺസും ജുറൽ 34 പന്തിൽ നിന്നും 52 റൺസും നേടി പുറത്താവാതെ നിന്നും. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ റൺസ് നേടുകയും ചെയ്തു.

197 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാൻ റോയൽസിന് ജയ്‌സ്വാൾ – ബട്ട്ലർ ഓപ്പണിങ് സഖ്യം മികച്ച തുടക്കമാണ് നൽകിയത്. ജയ്‌സ്വാൾ ആദ്യ ഓവർ മുതൽ ആക്രമിച്ചു കളിക്കുന്നതാണ് കാണാൻ സാധിച്ചത്. അഞ്ചാം ഓവറിൽ രാജസ്ഥാൻ സ്കോർ 50 കടന്നു. എന്നാൽ ആറാം ഓവറിന്റെ അവസാന പന്തിൽ രാജസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടമായി. 18 പന്തിൽ നിന്നും 34 റൺസ് നേടിയ ബട്ട്ലറെ യാഷ് താക്കൂർ ക്ലീൻ ബൗൾഡ് ചെയ്തു. ഏഴാം ഓവറിന്റെ ആദ്യ പന്തിൽ റോയൽസിന് രണ്ടാം വിക്കറ്റും നഷ്ടമായി.

18 പന്തിൽ നിന്നും 24 റൺസ് നേടിയ ജയ്‌സ്വാളിനെ സ്റ്റോയ്‌നിസ് പുറത്താക്കി. 9 ആം ഓവറിൽ സ്കോർ 74 ൽ നിൽക്കെ 14 റൺസ് നേടിയ ഇമ്പാക്ട് പ്ലയെർ റിയാൻ പരാഗിനെയും റോയൽസിന് നഷ്ടമായി. അമിത് മിശ്രയുടെ പന്തിൽ പരാഗിനെ ആയുഷ് ബദോനി പിടിച്ചു പുറത്താക്കി.നാലാം വിക്കറ്റിൽ ഒത്തുചേർന്ന സഞ്ജു – ജുറൽ കൂട്ടുകെട്ട് രാജസ്ഥാൻ സ്കോർ 100 കടത്തി.12 ഓവർ അവസാനിച്ചപ്പോൾ രാജസ്ഥാൻ സ്കോർ മൂന്നിന് 110 എന്ന നിലയിലായിരുന്നു.

അവസാന അഞ്ച് ഓവറിൽ രാജസ്ഥാന് ജയിക്കാൻ വേണ്ടിയിരുന്നത് 53 റൺസ് ആയിരുന്നു. 18 ഓവറിൽ മൊഹ്സിന് ഖാനെ സിക്സറിടിച്ച് സഞ്ജു അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. 28 പന്തിൽ നിന്നും 6 ബൗണ്ടറിയും രണ്ടു സിക്‌സും അടങ്ങുന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിംഗ്സ്. പിന്നാലെ ജുറലും അർദ്ധ സെഞ്ചുറി പൂർത്തിയാക്കി. ഇരുവരും ത്മമിലുള്ള കൂട്ടുകെട്ട് 100 പിന്നിടുകയും ചെയ്തു. അവസാന രണ്ടു ഓവറിൽ രാജസ്ഥാന് ജയിക്കാൻ വേണ്ടിയിരുന്നത് 11 റൺസ് മാത്രമാണ്.

ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് കണ്ടെത്തി. ടോസ് നേടി രാജസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍, ദീപക് ഹൂഡ എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ടീമിനു കരുത്തായത്. രാഹുല്‍ രണ്ട് സിക്‌സും എട്ട് ഫോറും സഹിതം 76 റണ്‍സെടുത്തു. ദീപക് ഹൂഡ ഏഴ് ഫോറുകളടക്കം 31 പന്തില്‍ 50 റണ്‍സും നേടി.

കെ.എല്‍. രാഹുലും ദീപക് ഹൂഡയും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 115 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.13 പന്തില്‍ 18 റണ്‍സുമായി ആയുഷ് ബദോനിയും 11 പന്തില്‍ 15 റണ്‍സുമായി ക്രുണാല്‍ പാണ്ഡ്യയും ചേര്‍ന്നാണ് സ്‌കോര്‍ 200നു അരികില്‍ എത്തിച്ചത്.രാജസ്ഥാന്‍ നിരയില്‍ സന്ദീപ് ശര്‍മയാണ് മികച്ച ബൗളിങ് പ്രകടനം നടത്തിയത്. നാലോവറില്‍ 31 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ നേടി. ട്രെന്റ് ബോള്‍ട്ട്, രവിചന്ദ്രന്‍ അശ്വിന്‍, ആവേശ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Rate this post