ഓവറുകൾക്കിടയിലുള്ള സമയം നഷ്ടപ്പെടുന്നത് കുറക്കാനായി ക്രിക്കറ്റിൽ പുതിയ സ്റ്റോപ്പ് ക്ലോക്ക് നിയം വരികയാണ്.ഇന്ന് ബാർബഡോസിൽ വെസ്റ്റ് ഇൻഡീസും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടി20യോടെ ട്രയൽ ആരംഭിക്കും.ഇനി മുതൽ ബൗളിങ് ടീമിനു രണ്ട് ഓവറുകൾക്കിടയിൽ എടുക്കാവുന്ന പരമാവധി സമയം ഒരു മിനിറ്റായി കുറച്ചു.
ഒരു ഓവർ പൂർത്തിയായി ഒരുമിനിറ്റിനകം അടുത്ത ഓവറിലെ ആദ്യ പന്ത് എറിയാൻ ബൗളർ തയാറെടുക്കണമെന്നാണ് നിയമം പറയുന്നത്. ഒരു ഇന്നിങ്സിൽ മൂന്നുതവണ നിയമം ലംഘിച്ചാൽ ബാറ്റിങ് ടീമിന് അഞ്ച് റൺസ് ബോണസായി ലഭിക്കുമെന്നാണ് വ്യവസ്ഥ. ആദ്യ രണ്ടുതവണ ബോളിങ് ടീമിന് മുന്നറിയിപ്പ് നൽകിയ ശേഷമായിരിക്കും ബാറ്റ് ചെയ്യുന്ന ടീമിന് ബോണസ് റൺ അനുവദിക്കുക.
Stop Clock Rule ⏱️
— OneCricket (@OneCricketApp) December 12, 2023
🔹Teams must bowl the first ball of the next over within 60 seconds of completing the previous one.
🔹Failing to do so three times in an innings incurs a five-run penalty after two warnings.
🔹The trial period is from December 2023 to April 2024. pic.twitter.com/Gc2iOzKvg6
സ്റ്റോപ്പ് ക്ലോക്കിന്റെ പ്രാഥമിക ലക്ഷ്യം ഓവറുകൾക്കിടയിൽ എടുക്കുന്ന സമയം കുറയ്ക്കുക, ഗെയിമിന്റെ ടെമ്പോ വേഗത്തിലാക്കുക എന്നതാണ്.ഒരു ഓവർ അവസാനിക്കുമ്പോൾ ക്ലോക്ക് ആരംഭിക്കുന്നു. സ്റ്റേഡിയത്തിന്റെ വലിയ സ്ക്രീനിൽ കൗണ്ട്ഡൗൺ പ്രദർശിപ്പിക്കും. ബാറ്ററിന് ഉപകരണങ്ങൾ മാറ്റുകയോ വെള്ളം കുടിക്കുകയോ പരിക്കേൽക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ നിയമത്തിൽ ഇളവ് ലഭിക്കും.
The first #WIvENG T20I will see a stop clock used for the first time in international cricket ⏱
— ESPNcricinfo (@ESPNcricinfo) December 11, 2023
Details 👉 https://t.co/7PSzGaeIEA pic.twitter.com/Kr36J3NSL5
സാധാരണയായി ഒരു ഏകദിനം പൂർത്തിയാകാൻ ഏകദേശം 8 മുതൽ 8.5 മണിക്കൂർ വരെ എടുക്കും.ടി20 മത്സരത്തിന് പരമാവധി 4.5 മണിക്കൂർ ആവശ്യമാണ്. എന്നാൽ പലപ്പോഴും മത്സരം പൂർത്തിയാക്കാൻ അതിൽ കൂടുതൽ സമയം എടുക്കാറുണ്ട്. ഇതിനൊരു മാറ്റം വരുത്താനാണ് ഐസിസി ശ്രമിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ശേഷം മാത്രമേ നിയമം സ്ഥിരപ്പെടുത്തൂവെന്ന് ഐസിസി ജനറൽ മാനേജർ വസിം ഖാൻ പറഞ്ഞു.