ഞായറാഴ്ച കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ജംഷെഡ്പൂർ ഒരു ഗോളിന് കേരള ബ്ലാസ്റ്റേഴ്സിനോട് പരാജയം ഏറ്റുവാങ്ങിയിരുന്നു. ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ ഗോളിലാണ് ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കിയത്. രണ്ടു മത്സരങ്ങളിൽ രണ്ടിലും വിജയിച്ച കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.
മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും തന്റെ ടീം ബ്ലാസ്റ്റേഴ്സിനേക്കാൾ മികച്ചതാണെന്ന അഭിപ്രായക്കുമായി എത്തിയിരിക്കുകയാണ് ജാംഷെഡ്പൂർ പരിശീലകനായ സ്കോട്ട് കൂപ്പർ.സ്വന്തം മൈതാനത്ത് ഇത്രയും കാണികളുടെ മുന്നിൽ കളിച്ചിട്ടും ആധിപത്യം പുലർത്താൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ലെന്നും കൂപ്പർ പറഞ്ഞു.”ഞങ്ങൾ വ്യക്തമായും മികച്ച ടീമായിരുന്നു. അതിൽ യാതൊരു സംശയവുമില്ല,” മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ കൂപ്പർ പറഞ്ഞു.
“രണ്ടാം പകുതിയിൽ കേരളത്തിന് 15 മിനിറ്റ് സ്‌പെൽ ഉണ്ടായിരുന്നു. ആദ്യ പകുതിയിൽ അവർ ഒന്നും ചെയ്തില്ല. സ്വന്തം ആരാധകർക്ക് മുന്നിൽ അവർ അവരുടെ ഹോം സ്റ്റേഡിയത്തിൽ ആയിരുന്നു, പക്ഷേ അവർക്ക് മികച്ച കളി കളിക്കാൻ കഴിഞ്ഞില്ല.ആദ്യപകുതിയിൽ ഞങ്ങളുടെ പ്രെസിങ് ഗെയിമിനു മുന്നിൽ കളിക്കാൻ കഴിയാതെ ബ്ലാസ്റ്റേഴ്‌സ് ബുദ്ധിമുട്ടുകയായിരുന്നു. ആദ്യപകുതിയിൽ അവർക്ക് മൂന്നു പാസുകൾ മുഴുവനാക്കാൻ കഴിഞ്ഞിരുന്നില്ല. ഈ മത്സരം ഞങ്ങൾ ജയിക്കേണ്ടതായിരുന്നു .പക്ഷെ കിട്ടിയ അവസരങ്ങൾ ഉപയോഗിക്കാൻ ടീമിന് കഴിഞ്ഞില്ല ” കൂപ്പർ പറഞ്ഞു.
"I don't think @KeralaBlasters deserved to win, and I definitely know we didn't deserve to lose."@JamshedpurFC interim head coach #ScottCooper shares this thoughts on #KBFCJFC 🗣️#ISL #ISL10 #LetsFootball #JamshedpurFC #ISLonSports18 #ISLonJioCinema https://t.co/cd3xNrrluz
— Indian Super League (@IndSuperLeague) October 1, 2023
രണ്ട് മത്സരങ്ങൾക്ക് ശേഷം, ജംഷഡ്പൂർ എഫ്‌സി ബോർഡിൽ ഒരു പോയിന്റ് മാത്രമാണ് നേടിയത്, ഈ സീസണിൽ ഇതുവരെ ഗോൾ നേടിയിട്ടില്ല. കൊൽക്കത്തയിൽ ഈസ്റ്റ് ബംഗാൾ എഫ്‌സിക്കെതിരെ ഒരു ഗോൾ രഹിത സമനിലയോടെയാണ് സീസൺ തുടങ്ങിയത്.
Scott Cooper provided his analysis in the post-match press conference after #KBFCJFC. Read what he had to say.
— Jamshedpur FC (@JamshedpurFC) October 1, 2023
English: https://t.co/H9iHXMFRfA
Hindi: https://t.co/q9gYtuqYm2#JamKeKhelo pic.twitter.com/atsUOCAbA7
“ഞങ്ങൾക്ക് ഗോളുകൾ നേടേണ്ടതുണ്ട്. ഗോളുകളില്ലാത്ത രണ്ട് മത്സരങ്ങളാണിത്. ഗോൾകീപ്പർ സച്ചിൻ സുരേഷ് മികച്ച സേവുകൾ നടത്തി, സെറ്റ് പീസുകളിൽ ഞങ്ങൾ നിർഭാഗ്യവാന്മാരായിരുന്നു. എന്നാൽ ഞങ്ങളുടെ സ്‌ട്രൈക്കിംഗ് ഡിപ്പാർട്ട്‌മെന്റിൽ ഞങ്ങൾക്ക് മികച്ച പ്രകടനം നടത്താൻ കഴിയുന്ന നിമിഷങ്ങളുണ്ടായിരുന്നു. പൊസഷനും പ്രെസിംഗും നന്നായിരുന്നു, ഫിനിഷിംഗിന്റെ അഭാവം തിരിച്ചടിയായി.ഞങ്ങൾ പന്ത് എങ്ങനെ പ്രസ് ചെയ്ത് കൈവശം വയ്ക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ഈ ഗെയിമിൽ ഞങ്ങൾ തീർത്തും നിർഭാഗ്യവാന്മാരായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി വിജയിക്കാൻ യോഗ്യരാണെന്ന് ഞാൻ കരുതുന്നില്ല, തീർച്ചയായും ഞങ്ങൾ തോൽക്കാൻ യോഗ്യരല്ലെന്ന് എനിക്കറിയാം, ”അദ്ദേഹം പറഞ്ഞു.