Browsing author

Sumeeb Maniyath

എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.

‘വിശ്വസിക്കാനാകാതെ സഞ്ജു സാംസൺ !!’ ഈ ബോളിൽ പുറത്തായതിൽ സഞ്ജുവിനെ വിമർശിക്കേണ്ടതുണ്ടോ ?

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ 28 കാരനായ മലയാളി താരം സഞ്ജു സാംസണ് തന്റെ കഴിവ് തെളിയിക്കാനുള്ള മികച്ച അവസരമാണ് ലഭിച്ചത്. എന്നാൽ ലഭിച്ച അവസരത്തിനോട് ഒരു തരത്തിലും നീതി പുലർത്താൻ സഞ്ജുവിന് സാധിച്ചിട്ടില്ല.വെറും ഒമ്പത് റൺസ് മാത്രമെടുത്ത് ലെഗ് സ്പിന്നർ യാനിക് കാരിയയുടെ പന്തിൽ പുറത്തായി . മത്സരത്തിൽ 19 പന്തുകൾ നേരിട്ട സഞ്ജു ഒരു ബൗണ്ടറി പോലും നേടാൻ സഞ്ജുവിന് സാധിച്ചില്ല. സഞ്ജുവിന്റെ വിക്കറ്റ് മത്സരത്തിൽ ഇന്ത്യയെ സാരമായി തന്നെ ബാധിച്ചു.മത്സരത്തിൽ ടോസ് നേടിയ […]

ഇന്ത്യയുടെ പാളിപ്പോയ പരീക്ഷങ്ങൾ : ആറു വിക്കറ്റിന്റെ തകർപ്പൻ ജയവുമായി പരമ്പര സമനിലയിലാക്കി വിൻഡീസ്

ബാർബഡോസിലെ രണ്ടാം ഏകദിനത്തിൽ വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും ബെഞ്ചിലിരുത്താനുള്ള ഇന്ത്യയുടെ തീരുമാനം പാളിപ്പോയി.കെൻസിംഗ്ടൺ ഓവലിൽ നടന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ഇന്ത്യയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി 3 മത്സരങ്ങളുടെ പരമ്പര 1-1 ന് സമനിലയിലാക്കി. 182 റൺസ് എന്ന ചെറിയ സ്കോർ പിന്തുടർന്ന വിൻഡീസ് 80 പന്തിൽ 63* റൺസ് നേടിയ ഷായ് ഹോപ്പിന്റെ ബാറ്റിങ്ങിന്റെ പിൻബലത്തിൽ വിജയം നേടി.അഞ്ചാം വിക്കറ്റിൽ കീസി കാർട്ടി (65 പന്തിൽ പുറത്താകാതെ 48) എന്നിവരുടെ പിന്തുണയോടെ 91 റൺസ് […]

എൽ ക്ലാസിക്കോ ഫ്രണ്ട്‌ലി : ബാഴ്സലോണയുടെ കരുത്തിന് മുന്നിൽ മുട്ട് മടക്കി റയൽ മാഡ്രിഡ്|Barcelona Vs Real Madrid

എൽ ക്ലാസ്സിക്കോ സൗഹൃദ മത്സരത്തിൽ റയൽ മാഡ്രിഡിനെതിരെ ബാഴ്സലോണക്ക് തകർപ്പൻ ജയം. ടെക്സസിലെ ആർലിംഗ്ടണിലെ എടി ആൻഡ് ടി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലത്ത മൂന്നു ഗോളിന്റെ ജയമാണ് ബാഴ്സലോണ നേടിയത്.ഔസ്മാൻ ഡെംബെലെ, യുവതാരം ഫെർമിൻ ലോപ്പസ്, ഫെറാൻ ടോറസ് എന്നിവരാണ് ബാഴ്സയുടെ ഗോളുകൾ നേടിയത്. പാരീസ് സെന്റ് ജെർമെയ്‌നിലേക്ക് മാറാൻ അടുത്തതായി ESPN റിപ്പോർട്ട് ചെയ്‌ത ഡെംബെലെ 15-ാം മിനിറ്റിൽ പെഡ്രിയുടെ പാസിൽ നിന്നും ഗോൾകീപ്പർ തിബോട്ട് കോർട്ടോയിസിനെ മറികടന്ന് നെയ്ദ്യ ഗോളിൽ ബാഴ്‌സലോണയെ മുന്നിലെത്തിച്ചു.അഞ്ച് […]

ബ്രസീലിനെ കീഴടക്കി ഫ്രാൻസ് : ഇറ്റലിയെ വീഴ്ത്തി സ്വീഡൻ പ്രീ ക്വാർട്ടറിലേക്ക്

ഫിഫ വനിത വേൾഡ് കപ്പിൽ ബ്രസീലിനെതിരെ വിജയവുമായി ഫ്രാൻസ്. ബ്രിസ്‌ബേനിലെ ലാങ് പാർക്കിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിന്റെ വിജയമാണ് ഫ്രാൻസ് നേടിയത്. കഴിഞ്ഞ ഞായറാഴ്‌ച ജമൈക്കയ്‌ക്കെതിരെ 0-0ന് സമനില വഴങ്ങിയ ഫ്രാൻസ് ഇന്നത്തെ വിജയത്തോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥത്തെത്തി. മത്സരത്തിന്റെ 17-ാം മിനിറ്റിൽ ക്ലോസ് റേഞ്ച് ഹെഡറിലൂടെ യൂജെനി ലെ സോമർ ലെസ് ബ്ലൂസിനെ മുന്നിലെത്തിച്ചു.രണ്ടാം പകുതിയിൽ 13 മിനിറ്റിൽ ഡെബിൻഹ ബ്രസീലിനെ ഒപ്പമെത്തിച്ചു.83-ാം മിനിറ്റില്‍ വെന്‍ഡ് റെണാര്‍ഡിലൂടെ ഫ്രാന്‍സ് വിജയഗോള്‍ നേടി. രണ്ട് […]

കിലിയൻ എംബാപ്പേ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്കോ ? |Kylian Mbappé

ലോക ഫുട്ബോളിലെ സൂപ്പർതാരമായ കിലിയൻ എംബാപ്പേയുടെ ട്രാൻസ്ഫർ വാർത്തകളാണ് ലോക ഫുട്ബോളിൽ എങ്ങും ചർച്ച വിഷയമായി ഉയരുന്നത്.2024 വരെ ഫ്രഞ്ച് ക്ലബ് ആയ പി എസ് ജി യുമായി കരാറുള്ള എംബാപ്പെ ക്ലബ്ബുമായി കരാർ പുതുക്കുന്നില്ല എന്ന് ക്ലബ്ബിനെ അറിയിച്ചതോടെയാണ് സൂപ്പർ താരത്തിനെ വമ്പൻ ട്രാൻസ്ഫർ തുകക്ക് വിൽക്കുവാൻ തീരുമാനിച്ചത്. 2018-ലെ ഫിഫ ലോകകപ്പ് ജേതാവ് അടുത്ത സീസണിന് ശേഷം ഒരു ഫ്രീ ഏജന്റായി പോകാനുള്ള തന്റെ തീരുമാനം വ്യക്തമാക്കി ബോർഡിന് അടുത്തിടെ ഒരു കത്ത് അയച്ചതോടെ […]

“സഞ്ജു സാംസണ് ഒരു അവസരം ലഭിക്കില്ല” :രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യൻ ടീമിൽ മലയാളി താരമുണ്ടാവില്ല

ഇന്ന് ബാർബഡോസിൽ വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ സഞ്ജു സാംസൺ തിരഞ്ഞെടുക്കപ്പെടാൻ സാധ്യതയില്ലെന്ന് ആകാശ് ചോപ്ര.ആദ്യ ഏകദിനത്തിൽ ഇന്ത്യ അഞ്ച് വിക്കറ്റിന് വിജയിക്കുകയും പരമ്പരയിൽ 1-0 ന് മുന്നിലാണ്.ഇന്ത്യൻ ടീം പ്ലെയിംഗ് ഇലവനിൽ ഒരു മാറ്റവും വരുത്താൻ സാധ്യതയില്ല. സാംസൺ രണ്ടാം ഏകദിനം കളിച്ചേക്കില്ലെന്നും അദ്ദേഹം തന്റെ യൂട്യൂബ് ചാനലിൽ രണ്ടാം ഏകദിനം പ്രിവ്യൂ ചെയ്തുകൊണ്ട് പറഞ്ഞു.ആദ്യ ഏകദിനത്തിൽ ഇഷാൻ കിഷൻ നാലിൽ ബാറ്റ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ വെസ്റ്റ് ഇൻഡീസ് 114 റൺസിന് പുറത്തായതോടെ […]

ടീം ജയിക്കാത്തതിന്റെ അരിശം ക്യാമറാമാനോട് തീർത്ത് അൽ നാസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo

അറബ് ക്ലബ് ചാമ്പ്യൻഷിപ്പിൽ അൽ-നാസറിനെ ഗോൾരഹിത സമനിലയിൽ തളച്ച് അൽ-ഷബാബ് . സമനിലയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സ്വാധീനം ചെലുത്താനായില്ല.മത്സരം അവസാനിക്കാൻ 30 മിനിറ്റ് ബാക്കിനിൽക്കെ പകരക്കാരനായി ഇറങ്ങിയെങ്കിലും റൊണാൾഡോക്ക് മത്സരത്തിൽ ഗോൾ നേടാൻ സാധിച്ചില്ല. അടുത്തിടെ നടന്ന സൗഹൃദ മത്സരങ്ങളിൽ പാരീസ് സെന്റ് ജെർമെയ്‌നെതിരെയും ഇന്റർ മിലാനെതിരെയും 38 കാരൻ സ്റ്റാർട്ടിംഗ് ലൈനപ്പിൽ ഉണ്ടായെങ്കിലും ഇന്നലെ പകരക്കാരുടെ ബെഞ്ചിലായിരുന്നു സ്ഥാനം.62-ാം മിനിറ്റിൽ റൊണാൾഡോയെ അവതരിപ്പിക്കാൻ അൽ-നാസർ മാനേജർ ലൂയിസ് കാസ്ട്രോ തീരുമാനിച്ചു.വ്യാഴാഴ്ച ഈജിപ്ഷ്യൻ ടീമായ സമലേക്കിനെതിരായ മത്സരത്തോടെ […]

‘സഞ്ജു സാംസണെ മിഡിൽ ഓർഡറിൽ കാണാതിരുന്നത് ആശ്ചര്യപ്പെടുത്തി’ : വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ഏകദിനത്തിൽ മലയാളി താരത്തെ ഒഴിവാക്കിയതിനെതിരെ മുൻ ഇന്ത്യൻ ഓപ്പണർ

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ആദ്യ ഏകദിനത്തിനുള്ള പ്ലേയിംഗ് ഇലവനിൽ മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടിത്തിയില്ല. സഞ്ജു ആദ്യ ഇലവനിൽ ഇടം പിടിക്കും എന്ന പ്രതീക്ഷയോടെയാണ് ആരാധകർ മത്സരം കാണാനിരുന്നത്. സഞ്ജുവിന് പകരം ഇഷാൻ കിഷനാണ് ടീമിൽ ഉൾപ്പെട്ടത്.ഈ നീക്കം ഇഷ്ടപ്പെടാത്തതിനാൽ സഞ്ജുവിന്റെ ആരാധകർ രോഹിതിനും ബിസിസിഐക്കുമെതിരെ ശക്തമായി രംഗത്തെത്തി. വൈറ്റ്-ബോൾ ക്രിക്കറ്റിൽ തന്റെ കഴിവ് തെളിയിക്കാൻ വലംകൈയ്യൻ ബാറ്ററിന് പരിമിതമായ അവസരങ്ങളാണ് ലഭിച്ചിട്ടുള്ളതെങ്കിലും അതിലെല്ലാം മികവ് പുലർത്താൻ റോയൽസ്‌ ക്യാപ്റ്റന് സാധിച്ചിട്ടുണ്ട്.ഋഷഭ് പന്തിന്റെ അഭാവത്തിലും […]

സഞ്ജു സാംസണല്ല! ഏകദിനത്തിൽ നാലാം നമ്പറിൽ ഈ താരം വരണമെന്ന് ആർ പി സിംഗ്

കെഎൽ രാഹുലിനും ശ്രേയസ് അയ്യർക്കും പരിക്കേറ്റതോടെ ഇന്ത്യയുടെ ഏകദിന മധ്യനിര ഇപ്പോൾ അൽപ്പം ക്ഷീണിച്ചതായി തോന്നുന്നു. ഇതിന്റെ ഫലമായി വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഏകദിന ടീമിൽ സഞ്ജു സാംസണെ തിരിച്ചുവിളിച്ചു. മധ്യനിരയിൽ സഞ്ജു സാംസണെ പരീക്ഷിക്കുന്നതിനായി പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തുമെന്ന് ആളുകൾ പ്രതീക്ഷിച്ചിരുന്നു പ്രത്യേകിച്ച് രാഹുലിനും അയ്യർക്കും പരിക്കേറ്റതിനാൽ. എന്നാൽ ആദ്യ ഏകദിനത്തിൽ അദ്ദേഹം പ്ലെയിംഗ് ഇലവന്റെ ഭാഗമായിരുന്നില്ല. അൻപത് ഓവർ ഫോർമാറ്റിൽ ഇന്ത്യയുടെ മധ്യനിര ഓപ്‌ഷൻ ആകേണ്ടത് സൂര്യകുമാർ യാദവാണെന്നും സഞ്ജു സാംസണല്ലെന്നും മുൻ […]

ഏകദിന ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പർ സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ സഞ്ജു സാംസണെ മറികടന്ന് ഇഷാൻ കിഷൻ

വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്കുള്ള ഏകദിന ടീമിനെ പ്രഖ്യാപിച്ചപ്പോൾ സഞ്ജു സാംസണിന്റെ തിരിച്ചുവരവായിരുന്നു പ്രധാന ചർച്ചാവിഷയങ്ങളിലൊന്ന്. 2022 നവംബർ മുതൽ ഒരു ഏകദിനം കളിച്ചിട്ടില്ലാത്തതിന് ശേഷം വിക്കറ്റ് കീപ്പർ-ബാറ്ററുടെ സ്ലോട്ടിനായി മത്സരിച്ച സാംസൺ ടീമിൽ തിരിച്ചെത്തി. 50 ഓവർ ഫോർമാറ്റിൽ 2022ൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച താരത്തിന് 2 ഫിഫ്റ്റി പ്ലസ് സ്കോറുകളും 30ൽ അധികം സ്കോറുകളും നേടി. കഴിഞ്ഞ വർഷം ഫോർമാറ്റിൽ ശരാശരി 71 ആയിരുന്നു. എന്നിരുന്നാലും കാൽമുട്ടിനേറ്റ പരിക്ക് അദ്ദേഹത്തെ 2023 ലെ ഇന്ത്യയുടെ […]