Browsing category

Cricket

ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് , എതിരാളികൾ ഡൽഹി ക്യാപിറ്റൽസ് | IPL2024 | Rajasthan Royals

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. കൊൽക്കത്തയുടെ കയ്യിൽ നിന്നും ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യവുമായാണ് സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് ഇന്നിറങ്ങുന്നത്. രാജസ്ഥാനെതിരെയുള്ള വിജയത്തോടെ പ്ലെ ഓഫ് സാദ്ധ്യതകൾ നിലനിർത്തുക എന്ന വലിയ ലക്ഷ്യമാണ് ആറാം സ്ഥനത്തുള്ള ഡൽഹിക്ക് ഉള്ളത്. ആദ്യ അഞ്ച് മത്സരങ്ങളിൽ നാലെണ്ണം പരാജയപ്പെട്ട ഡൽഹി മോശം അവസ്ഥയിലാണ് സീസൺ ആരംഭിച്ചത്.എന്നാൽ ഋഷഭ് പന്തിൻ്റെ നേതൃത്വത്തിലുള്ള ടീം ശക്തമായി തിരിച്ചു വരികയും അടുത്ത അഞ്ച് […]

എംഎസ് ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ഇർഫാൻ പത്താൻ | MS Dhoni | IPL2024

പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിനിടെ ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ സ്റ്റാർ പ്ലേയർ എംഎസ് ധോണി 9-ാം സ്ഥാനത്ത് ബാറ്റ് ചെയ്യാൻ ഇറങ്ങിയതിനെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ. ധർമ്മശാലയിൽ നടന്ന മത്സരത്തിൽ, തൻ്റെ ടി20 കരിയറിൽ ആദ്യമായി 9-ാം സ്ഥാനത്താണ് ധോണി ബാറ്റ് ചെയ്തത്.പേസർ ഹർഷൽ പട്ടേലിൻ്റെ പന്തിൽ ധോണിയുടെ ഇന്നിംഗ്സ് ഗോൾഡൻ ഡക്കോടെ അവസാനിച്ചു. ധോണി ഉത്തരവാദിത്തം ഏറ്റെടുത്ത് ഓർഡർ ബാറ്റ് ചെയ്യാൻ വരണമെന്ന് പത്താൻ അഭിപ്രായപ്പെട്ടു. മത്സരത്തിൽ ചെന്നൈ ജയം […]

‘ഒൻപതാം നമ്പറിൽ ബാറ്റ് ചെയ്യണമെങ്കിൽ എംഎസ് ധോണി കളിക്കേണ്ടതില്ല , പകരം ഒരു ഫാസ്റ്റ് ബൗളറെ ഉൾപ്പെടുത്തൂ’ : ധോണിക്കെതിരെ കടുത്ത വിമർശനവുമായി ഹർഭജൻ സിംഗ് | MS Dhoni | IPL2024

ഇതിഹാസ ഫിനിഷറായ എംഎസ് ധോണി തൻ്റെ മികച്ച ടി20 കരിയറിൽ ആദ്യമായി ഒമ്പതാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയപ്പോൾ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയം ഞായറാഴ്ച അസാധാരണമായ ഒരു കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചു. ക്രിക്കറ്റ് പണ്ഡിതന്മാരെയും ആരാധകരെ ഒരു പോലെ അമ്പരപ്പിച്ച നീക്കമായിരുന്നു അത്. ഈ നീക്കത്തിനെതിരെ മുൻ ഇന്ത്യൻ സ്പിൻ മാന്ത്രികൻ ഹർഭജൻ സിംഗ് രൂക്ഷമായ വിമർശനം ഉന്നയിച്ചിരിക്കുകയാണ്. പ്ലേയിങ് ഇലവനില്‍ നിന്ന് ധോണിയെ ഒഴിവാക്കി പകരം ഫാസ്റ്റ് ബോളറെ ടീമില്‍ ഉള്‍പ്പെടുത്താനാണ് ചെന്നൈ സൂപ്പര്‍ […]

‘രാഹുൽ ദ്രാവിഡിനോട് ആറു സിക്‌സറുകൾ അടിച്ചെന്ന് പറഞ്ഞു’: തന്റെ കരിയറിനെ മാറ്റിമറിച്ച നുണ വെളിപ്പെടുത്തി സഞ്ജു സാംസൺ | Sanju Samson

ഇന്ത്യൻ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ തൻ്റെ ക്രിക്കറ്റ് യാത്രയുടെ മറഞ്ഞിരിക്കുന്ന അദ്ധ്യായം വെളിപ്പെടുത്തി. രാഹുൽ ദ്രാവിഡിനോട് പറഞ്ഞ ഒരു നുണ ഇന്ത്യൻ പ്രീമിയർ ലീഗിലേക്കുള്ള തൻ്റെ പ്രവേശനത്തിന് വഴിയൊരുക്കിയതെങ്ങനെയെന്ന് വിവരിച്ചു. രാജസ്ഥാൻ റോയൽസിൻ്റെ ക്യാപ്റ്റനും അവരുടെ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവുമായ സാംസൺ, മുൻ ഇന്ത്യൻ പേസർ എസ് ശ്രീശാന്തും അന്നത്തെ റോയൽസിൻ്റെ ക്യാപ്റ്റനായിരുന്ന ദ്രാവിഡും തമ്മിലുള്ള യാദൃശ്ചികമായ കണ്ടുമുട്ടൽ തൻ്റെ ഐപിഎൽ അരങ്ങേറ്റത്തിനുള്ള വാതിലുകൾ എങ്ങനെ തുറന്നുവെന്ന് വെളിപ്പെടുത്തി. 2009-ൽ കൊൽക്കത്ത നൈറ്റ് […]

“ഐപിഎൽ വിജയിക്കുക എന്നതാണ് പ്രധാന ലക്ഷ്യം” : ടി20 ലോകകപ്പിലെ തൻ്റെ ബാറ്റിംഗ് പൊസിഷനിനെക്കുറിച്ച് സഞ്ജു സാംസൺ | Sanju Samson

ഇന്ത്യൻ പ്രീമിയർ ലീഗ് 2024 ൽ നടത്തിയ മികച്ച പ്രകടനത്തിന്റെ പിൻബലത്തിലാണ് ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ സഞ്ജു സാംസൺ ഉൾപ്പെട്ടത്.രാജസ്ഥാൻ റോയൽസ് നായകന്റെ മിന്നുന്ന ഫോം ലോകകപ്പിലും തുടരും എന്ന പ്രതീക്ഷയിലാണ് ആരാധകർ.തിരഞ്ഞെടുപ്പിനെത്തുടർന്ന്, ടീമിന് സാംസണെ ഉപയോഗിക്കാനാകുന്ന ബാറ്റിംഗ് പൊസിഷനാണ് ഏറ്റവും വലിയ ചർച്ചാ വിഷയം. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിൻ്റെ സ്ഥിരം നമ്പർ 3 ആണ് വിക്കറ്റ് കീപ്പർ ബാറ്റർ.വർഷങ്ങളായി യഥാക്രമം യഥാക്രമം 3, 4 സ്ഥാനങ്ങളിൽ ബാറ്റ് ചെയ്ത വിരാട് കോഹ്‌ലിയുടെയും സൂര്യകുമാർ യാദവിൻ്റെയും […]

‘ക്യാപ്റ്റനെന്ന നിലയിൽ ഹർദിക് പാണ്ട്യ മുംബൈയിൽ പരാജയമാണ്, ക്യാപ്‌റ്റൻസിയിലെ മാറ്റം താരങ്ങള്‍ക്ക് അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല’ : ഇർഫാൻ പത്താൻ | IPL2024

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള മുംബൈ ഇന്ത്യൻസിന്റെ തോൽവിക്ക് ശേഷം ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. വാങ്കഡെ സ്റ്റേഡിയത്തിൽ കൊൽക്കത്ത ഉയർത്തിയ 170 റൺസ് പിന്തുടരുന്നത് പരാജയപ്പെട്ട മുംബൈ 145 റൺസിന് പുറത്തായി. മത്സരത്തിന് ശേഷം ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയെ പത്താൻ വിമർശിക്കുകയും ചെയ്തു .മത്സരത്തിൻ്റെ ഏഴാം ഓവറിൽ കെകെആർ 57/5 എന്ന നിലയിൽ നിൽക്കുമ്പോൾ എംഐക്ക് നമൻ ധീറിൻ്റെ […]

‘തന്ത്രപരമായ തീരുമാനം’: റിങ്കു സിംഗിനെ ടി 20 ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് സൗരവ് ഗാംഗുലി | Rinku Singh

യുഎസ്എയിലും വെസ്റ്റ് ഇന്ഡീസിലുമായി നടക്കുന്ന ടി 20 വേൾഡ് കപ്പിൽ പാകിസ്ഥാൻ, അയർലൻഡ്, കാനഡ, സഹ-ആതിഥേയരായ യുഎസ്എ എന്നിവയ്‌ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യയുടെ സ്ഥാനം. ജൂൺ അഞ്ചിന് അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.തുടർന്ന് ജൂൺ 9 ന് പാകിസ്ഥാനെതിരെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏറ്റുമുട്ടൽ, രണ്ട് മത്സരങ്ങളും ന്യൂയോർക്കിൽ നടക്കുന്നു. ജൂൺ 12, 15 തീയതികളിൽ യഥാക്രമം യുഎസ്എ, കാനഡ എന്നിവയ്‌ക്കെതിരായ മത്സരത്തോടെ ഗ്രൂപ്പ് ഘട്ടം അവസാനിക്കും. മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ സൗരവ് ഗാംഗുലി ഇന്ത്യയുടെ […]

വാങ്കഡെയിലെ തോൽവിക്ക് ശേഷം ബാറ്റിംഗ് യൂണിറ്റിനെ കുറ്റപ്പെടുത്തി മുംബൈ നായകൻ ഹാർദിക് പാണ്ഡ്യ | IPL2024

വാങ്കഡെ സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് 24 റൺസി ദയനീയ തോൽവിയാണ് മുംബൈ ഇന്ത്യൻസ് ഏറ്റുവാങ്ങിയത്.മത്സരത്തില്‍ ടോസ് നേടി കൊല്‍ക്കത്തെ നൈറ്റ് റൈഡേഴ്‌സിനെ ആദ്യം ബാറ്റിങ്ങിനയച്ച മുംബൈയ്‌ക്ക് അവരെ 19.5 ഓവറില്‍ 169 റണ്‍സില്‍ പുറത്താക്കൻ സാധിച്ചു. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ 18.5 ഓവറില്‍ 145 റണ്‍സില്‍ ഓള്‍ ഔട്ടാകുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് കൊല്‍ക്കത്തയുടെ വിജയ ശില്‍പ്പി.12 വർഷങ്ങൾക്ക് ശേഷമാണ് കൊൽക്കത്ത വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈയെ പരാജയപെടുത്തുന്നത്.അഞ്ച് തവണ ചാമ്പ്യൻഷിപ്പ് […]

‘ടി20 ലോകകപ്പിൽ അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യുമോ ?’ : മറുപടിയുമായി സഞ്ജു സാംസൺ | Sanju Samson

ഇന്ത്യൻ പ്രീമിയർ ലീഗിൽ മിന്നുന്ന ഫോമില കളിക്കുന്ന രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ 2024 ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പറായി ഇടം കണ്ടെത്തിയിരിക്കുകയാണ്.കെഎൽ രാഹുൽ, ദിനേശ് കാർത്തിക്, ഇഷാൻ കിഷൻ തുടങ്ങിയ വമ്പൻ താരങ്ങളെ പിന്തള്ളിയാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. തിരഞ്ഞെടുപ്പിനെത്തുടർന്ന്, ടീമിന് സാംസണെ ഉപയോഗിക്കാനാകുന്ന ബാറ്റിംഗ് പൊസിഷനാണ് ഏറ്റവും വലിയ ചർച്ചാ വിഷയം. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിൻ്റെ സ്ഥിരം നമ്പർ 3 ആണ് വിക്കറ്റ് കീപ്പർ ബാറ്റർ.വർഷങ്ങളായി യഥാക്രമം യഥാക്രമം 3, […]

‘ഇൻസ്റ്റാഗ്രാമിലെ ലൈക്കുകള്‍ക്കല്ല ക്രിക്കറ്റിലെ കഴിവുകള്‍ക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്’ : ടി 20 ലോകകപ്പ് ടീമിൽ നിന്നും റിങ്കു സിംഗിനെ ഒഴിവാക്കിയതിനെതീരെ അമ്പാട്ടി റായിഡു | Rinku Singh

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനത്തിന് ശേഷവും ചർച്ചകൾ കൊടുമ്പിരി കൊള്ളുകയാണ്. ടീമിൽനിന്ന് തഴഞ്ഞവരെ സംബന്ധിച്ചാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നത്. സ്ക്വാഡിൽ ഉൾപ്പെടാത്ത പ്രമുഖരിൽ ഒരാളാണ് റിങ്കു സിംഗ്. ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തുന്ന റിങ്കു സ്‌ക്വാഡിൽ ഉണ്ടാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നെങ്കിലും റിസർവ് നിരയിൽ ആണ് താരത്തെ ഉൾപ്പെടുത്തിയത്. ഇപ്പോൾ ഇക്കാര്യത്തിൽ പരോക്ഷ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം അമ്പാട്ടി റായിഡു. റിങ്കു 15 ടി20കൾ കളിച്ചിട്ടുണ്ട്, 176.24 സ്ട്രൈക്ക് റേറ്റിലും 89.0 ശരാശരിയിലും […]