‘രോഹിത് ശർമക്ക് എന്ത് പറ്റി ?’ : ഡ്രസിങ് റൂമിൽ നിരാശനായി മുൻ മുംബൈ ഇന്ത്യൻസ് നായകൻ | IPL 2024
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തിൽ സൂര്യകുമാർ യാദവിൻ്റെ തകർപ്പൻ സെഞ്ചുറിയുടെ പിൻബലത്തിൽ മുംബൈ ഇന്ത്യൻസ് വിജയവഴിയിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ്. എന്നാൽ ബാറ്റ് കൊണ്ട് മോശം ഫോം തുടരുന്ന മുംബൈ സൂപ്പർ താരം രോഹിത് ശർമ്മയ്ക്ക് മത്സരം സന്തോഷകരമായ ഒരു അവസരമായിരുന്നില്ല. വാങ്കഡെ സ്റ്റേഡിയത്തിൽ നാല് റൺസ് മാത്രം എടുത്ത രോഹിതിനെ പാറ്റ് കമ്മിൻസ് പുറത്താക്കി. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് എറിഞ്ഞ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഹെന്‍റിച്ച് ക്ലാസന് ക്യാച്ച് നല്‍കിയായിരുന്നു 37-കാരന്‍റെ […]