125 കോടി സമ്മാനത്തുകയിൽ ഒരു കളി പോലും കളിക്കാത്ത സഞ്ജുവിന് എത്ര ലഭിക്കും ? | Sanju Samson

2024ലെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം ബിസിസിഐ ടീം ഇന്ത്യക്ക് 125 കോടി രൂപ സമ്മാനത്തുക പ്രഖ്യാപിച്ചിരുന്നു. ജൂലൈ 6 വ്യാഴാഴ്ച മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന അനുമോദന ചടങ്ങിൽ മുഴുവൻ ടീമിനും സമ്മാനത്തുകയുടെ ചെക്ക് കൈമാറി. ലോകകപ്പ് ജേതാക്കളായ ടീമിലെ 15 പേർക്ക് അഞ്ച് കോടി രൂപ വീതം സമ്മാനത്തുകയിൽ നിന്ന് ലഭിക്കുമെന്നാണ് വിവരം.

ഇന്ത്യയുടെ ടി20 ലോകകപ്പ് 2024 കാമ്പെയ്‌നിനിടെ ഒരു മത്സരത്തിൽ പോലും ഇടംപിടിച്ചിട്ടില്ലാത്ത യശസ്വി ജയ്‌സ്വാൾ, യുസ്വേന്ദ്ര ചാഹൽ, സഞ്ജു സാംസൺ എന്നിവരും ഇതിൽ ഉൾപ്പെടുന്നു.ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനായ രാഹുൽ ദ്രാവിഡിനും മറ്റ് കോർ കോച്ചിംഗ് ഗ്രൂപ്പിനും 2.5 കോടി രൂപ വീതം ലഭിക്കും. ബാറ്റിംഗ് കോച്ച് വിക്രം റാത്തോർ, ഫീൽഡിംഗ് കോച്ച് ടി ദിലീപ്, ബൗളിംഗ് കോച്ച് പരാസ് മാംബ്രെ എന്നിവരും ഉൾപ്പെടുന്നു. സീനിയർ സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ ഉൾപ്പെടെയുള്ള അഞ്ച് അംഗങ്ങൾക്കും ഒരു കോടി രൂപ വീതം ലഭിക്കും.

നാല് റിസർവ് താരങ്ങൾക്കും അവരുടെ ബാങ്ക് അക്കൗണ്ടിൽ ഒരു കോടി രൂപ ലഭിക്കും.ലോകകപ്പ് സംഘത്തിലുണ്ടായിരുന്ന വീഡിയോ അനലിസ്റ്റ്, മീഡിയ ഓഫിസര്‍, ലോജിസ്റ്റിക് മാനേജര്‍ എന്നിവര്‍ക്കും തുകയില്‍ നിന്നുള്ള ഒരുഭാഗം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.മൂന്ന് ഫിസിയോതെറാപ്പിസ്റ്റുകൾ, മൂന്ന് ത്രോഡൗൺ സ്പെഷ്യലിസ്റ്റുകൾ, രണ്ട് മസാജർമാർ, സ്ട്രെങ്ത് ആൻഡ് കണ്ടീഷനിംഗ് കോച്ച് എന്നിവരടങ്ങുന്ന മറ്റ് ബാക്ക്റൂം ജീവനക്കാർക്ക് 2 കോടി രൂപ വീതം സമ്മാനമായി നൽകും.

ലോകകപ്പിനായി യുഎസ്എയിലേക്കും കരീബിയൻ ദ്വീപുകളിലേക്കും പോയ ഇന്ത്യൻ സംഘത്തിൽ ആകെ 42 പേർ ഉണ്ടായിരുന്നു.കിരീടം നേടിയ ടീമീന് ഐസിസിയുടെ സമ്മാനത്തുക 20.42 കോടിയാണ്. ഇന്ത്യന്‍ ടീമീന് മഹാരാഷ്ട്ര സര്‍ക്കാര്‍ 11 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

Rate this post