Browsing Category

Spain

ഒളിമ്പിക്സ് സ്വർണം നിലനിർത്തി ബ്രസീൽ ; ആവേശകരമായ പോരാട്ടത്തിൽ കീഴടക്കിയത് സ്പെയിനിനെ

കരുത്തരായ സ്പെയിനിനെ എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിനൊടുവിൽ കീഴടക്കി ബ്രസീൽ ഒളിംപിക്സിൽ സ്വർണം നേടി. അത്യന്ത്യം ആവേശം നിറഞ്ഞ മത്സരത്തിൽ പകരക്കാരൻ മാൽക്കം നേടിയ ഗോളിനായിരുന്നു ബ്രസീലിന്റെ വിജയം. 2016 ൽ റിയോവിൽ നേടിയ സ്വർണം ടോക്യോവിൽ…

❝തകർപ്പൻ ജയത്തോടെ സെമിയിൽ സ്ഥാനം പിടിച്ച് സ്പെയിനും ബ്രസീലും❞

21 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് സ്‌പെയിൻ ഒളിമ്പിക്സ് ഫുട്ബോളിന്റെ സെമിയിൽ സ്ഥാനം പിടിച്ചു. ആവേശകരമായ പോരാട്ടത്തിൽ ആഫ്രിക്കൻ കരുത്തരായ ഐവറി കോസ്റ്റിനെ എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിനൊടുവിൽ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ്…

❝അർജന്റീന പുറത്ത് ; സ്പെയിനെ തോല്പിക്കാനായില്ല ❞

ഒളിമ്പിക്സ് ഫുട്ബോളിൽ ക്വാർട്ടർ കാണാതെ അർജന്റീന പുറത്തായി. നിർബന്ധമായും ജയം വേണ്ട മത്സരത്തിൽ സ്പെയിനെതിരെ സമനില വഴങ്ങിയതാണ് അർജന്റീനക്ക് വിനയായത്. ഗ്രൂപ് ചാമ്പ്യന്മാരായാണ് സ്പെയിൻ ക്വാർട്ടറിൽ ഇടം പിടിച്ചത്. അവസാന മത്സരത്തിൽ ഈജിപ്ത്…

❝ ഡാനി ആൽവെസും ,പെഡ്രിയും മാറ്റുരക്കുന്ന ഒളിമ്പിക്സ് ഫുട്ബോളിനെ കുറിച്ച് അറിയേണ്ടതെല്ലാം ❞

എല്ലാ കായിക മാമാങ്കങ്ങൾ പോലെ തന്നെ മഹാമാരി മൂലം ഒരു വർഷം വൈകിയാണ് ടോക്കിയോ ഒളിമ്പിക്സും നടക്കുന്നത്. ജൂലൈ 23 നാണു ഒളിമ്പിക്സ് മത്സരങ്ങൾക്ക് ആരംഭം കുറിക്കുന്നത്. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർക്ക് ഒരു അന്താരാഷ്ട്ര ടൂർണമെന്റ് കാണുന്ന…

പെഡ്രി : ❝ സ്പാനിഷ് ടീമിൽ ഇനിയേസ്റ്റക്കും,സാവിക്കും ഒത്ത പകരക്കാരൻ ❞

ഫുട്ബോളിലെ ഏറ്റവും മികച്ച മിഡ്ഫീൽഡ് സാങ്കേതിക വിദഗ്ധരിൽ സംഭാവന ചെയ്ത രാജ്യങ്ങളിൽ ഒന്നാണ് സ്പെയിൻ. ആൻഡ്രസ് ഇനിയേസ്റ്റ, സാവി , സാബി അലോൺസോ, സെസ്ക് ഫാബ്രിഗാസ് തുടങ്ങി നിരവധി താരങ്ങളാണ് സ്പെയിനിൽ നിന്നും ഉയർന്നു വന്നിരിക്കുന്നത്. അവരുടെ…

❝ ബോൾ പോസെഷൻ, പാസിംഗ് ,മൂർച്ചയേറിയ മുന്നേറ്റം എല്ലാമുണ്ട് പക്ഷെ ഗോളടിക്കാൻ ആളില്ല ❞

മൂന്നു തവണ യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിനിന്റെ യൂറോ 2020 ക്യാമ്പയിൻ സെമി ഫൈനലിൽ ഇറ്റലിക്ക് മുൻപിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ അവസാനിച്ചിരിക്കുകയാണ്. രണ്ടു ബോക്സുകൾക്കിടയിൽ മികച്ച പ്രകടനം നടത്തുമ്പോഴും ,മൂർച്ചയേറിയ ആക്ര മണങ്ങൾ ഉണ്ടായിട്ടും…

❝ പെനാൽറ്റി ഷൂട്ട് ഔട്ടിൽ സ്പെയിനിനെ നാട്ടിലേക്കയച്ച് അസൂറികൾ ഫൈനലിൽ ❞

സ്‌പെയ്‌നിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന് ഇറ്റലി യൂറോ കപ്പിന്റെ ഫൈനലില്‍. നിശ്ചിത സമയത്തും അധികസമയത്തും ഇരുവരും ഓരോ ഗോള്‍ വീതം നേടി. ഫെഡറിക്കോ കിയേസയുടെ ഗോളിലൂടെ ഇറ്റലി മുന്നിലെത്തി. അല്‍വാരോ മൊറാട്ടയിലൂടെ സ്‌പെയ്ന്‍ മറുപടി നല്‍കി.…

❝ ഇറ്റലിയുടെ വെറ്ററൻ പ്രതിരോധ മതിൽ തകർക്കാൻ സ്പാനിഷ് യുവ മുന്നേറ്റ നിരക്കാവുമോ? ❞

ഈ യൂറോ കപ്പിൽ പരാജയമറിയാത്ത ഇറ്റലിയുടെ കുതിപ്പിന് പിന്നിലെ രണ്ടു പ്രധാന താരങ്ങളാണ് വെറ്ററൻ ഡിഫെൻഡർമാരായ അടുത്ത മാസം 37 വയസ്സ് തികയുന്ന ജോർജിയോ കെല്ലിനിയും 34 കാരനായ ലിയോനാർഡോ ബൊനൂച്ചിയും. ഇറ്റാലിയൻ പ്രതിരോധത്തിന്റെ നട്ടെല്ല് തന്നെയാണ് ഇരു…

❝ യൂറോ കപ്പ് അവസാന നാലിലേക്ക് ; യൂറോപ്പിന്റെ രാജാക്കന്മാർ ആരായിരിക്കും ?❞

24 ടീമുകളുമായി പോരാട്ടം തുടങ്ങിയ യൂറോ കപ്പ് അതിന്റെ ആവേശകരമായ ഘട്ടങ്ങളിലേക്ക് കടക്കുമ്പോള്‍ യൂറോപ്പ് ഭരിക്കാന്‍ ഇനി കണ്ണും നട്ട് കാത്തിരിക്കുന്നത് കരുത്തരായ നാല് ടീമുകളാണ്. കടുപ്പമേറിയ വെല്ലുവിളികള്‍ അതിജീവിച്ച് വന്ന ഈ ടീമുകളില്‍ നിന്ന്…

❝ പത്തു പേരുമായി പൊരുതിയ സ്വിറ്റ്സർലാൻഡിനെ പെനാൽറ്റിയിൽ കീഴടക്കി സ്പെയിൻ സെമിയിൽ ❞

പത്തു പേരുമായി പൊരുതിയ സ്വിറ്റ്‌സർലണ്ടിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ കീഴടക്കി സ്പെയിൻ യൂറോ കപ്പിന്റെ സെമി ഫൈനലിൽ സ്ഥാനം പിടിച്ചു. നിശ്ചിത സമയത്തും ഇരു ടീമുകളും ഓരോ ഗോൾ നേടി സമനിലയിൽ ആയതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് കടന്നത്. നാല്…