അരങ്ങേറ്റത്തിൽ ഫിഫ്‌റ്റിയുമായി 19 കാരൻ സാം കോൺസ്റ്റാസ്, ബോക്സിങ് ഡേ ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം | India | Australia
ബോക്സിങ് ഡേ ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് മികച്ച തുടക്കമാണ് ലഭിച്ചത്.ബോര്‍ഡര്‍-ഗാവസ്‌കർ ട്രോഫിയിലെ നാലാം ടെസ്റ്റിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അരങ്ങേറ്റക്കാരനായ പത്തൊമ്പതുകാരനായ ഓപ്പണർ സാം കോൺസ്റ്റാസം ഉസ്മാൻ ക്വജയും ചേർന്ന് ഇന്ത്യൻ ബൗളർമാരെ അനായാസം നേരിട്ടു. കോൺസ്റ്റസ് ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. 20 ആം ഓവറിൽ സ്കോർ 89 ആയപ്പോൾ ഓസ്‌ട്രേലിയക്ക് ആദ്യ വിക്കറ്റ് നഷ്ടമായി 65 പന്തിൽ നിന്നും 60 റൺസ് നേടിയ കോൺസ്റ്റാസിനി ജഡേജ പുറത്താക്കി. ലഞ്ചിന് പിരിയുമ്പോൾ ഓസ്ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തിൽ 112 എന്ന നിലയിലാണ്.ഉസ്മാൻ ഖാവജ 38 റൺസെടുത്തും ലബുഷെയ്ൻ 12 റൺസെടുത്തും ക്രീസിലുണ്ട്.
Grab the popcorn folks!! 🍿
— CricTracker (@Cricketracker) December 26, 2024
THE HEAT IS ON 🔥🥵pic.twitter.com/1qFSRslw94
അതേ സമയം ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. വാഷിംഗ്ടണ്‍ സുന്ദര്‍ ടീമിലെത്തി. മോശം ഫോമിലുള്ള ശുഭ്മാന്‍ ഗില്ലാണ് പുറത്തായത്.ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. ഗില്ലിന് പകരം കെ എല്‍ രാഹുല്‍ മൂന്നാമനായി ക്രീസിലെത്തും.സ്പിന്നര്‍മാര്‍ക്ക് നേരിയ പിന്തുണ ലഭിക്കുന്ന പിച്ചാണ് മെല്‍ബണിലേത്. അതുകൊണ്ടുതന്നെയാണ് ഇന്ത്യ രണ്ട് സ്പിന്നര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തിയത്.
ഓസ്ട്രേലിയ: ഉസ്മാന്‍ ഖവാജ, സാം കോണ്‍സ്റ്റാസ്, മാര്‍നസ് ലബുഷാഗ്‌നെ, സ്റ്റീവന്‍ സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, അലക്സ് കാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, സ്‌കോട്ട് ബോളന്‍ഡ്.
Sam Konstas tries to reverse ramp Bumrah in the 3rd over of the day!
— ESPNcricinfo (@ESPNcricinfo) December 25, 2024
via @cricketcomau | #AUSvIND
pic.twitter.com/tTjpHZTsUe
ഇന്ത്യ: യശസ്വി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്ലി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ആകാശ് ദീപ്.