‘ജുറെൽ ,അശ്വിൻ, ബുംറ’: രാജ്കോട്ട് ടെസ്റ്റിൽ ഒന്നാം ഇന്നിങ്‌സില്‍ മികച്ച സ്‌കോറുമായി ഇന്ത്യ |IND vs ENG

രാജ്കോട്ട് ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 445 റൺസിന്‌ പുറത്ത് . എട്ടാം വിക്കറ്റിൽ അരങ്ങേറ്റക്കാരൻ ജുറല്‍ അശ്വിനൊപ്പം ചേർന്ന് നേടിയ കൂട്ടുകെട്ടാണ് ഇന്ത്യയുടെ സ്കോർ 400 കടത്തിയത്. ജുറൽ 46 ഉം അശ്വിൻ 37 റൺസും നേടി പുറത്തായി. ജഡേജ 112 റണ്‍സെടുത്ത് പുറത്തായി. ഇംഗ്ലണ്ടിനായി മാർക്ക് വുഡ് 4വിക്കറ്റും രെഹാൻ രണ്ടു വിക്കറ്റും നേടി.

നേരത്തേ അഞ്ചിന് 326 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് കുല്‍ദീപ് യാദവിന്റെ (4) വിക്കറ്റാണ് ആദ്യം നഷ്ടമായത്. ജെയിംസ് ആന്‍ഡേഴ്‌സനാണ് വിക്കറ്റ്. തൊട്ടടുത്ത ഓവറില്‍ രവീന്ദ്ര ജഡേജയേയും ഇന്ത്യയ്ക്ക് നഷ്ടമായി. 225 പന്തുകള്‍ നേരിട്ട് രണ്ട് സിക്‌സും ഒമ്പത് ഫോറുമടക്കം 112 റണ്‍സെടുത്ത ജഡേജയെ ജോ റൂട്ട് സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.

കുല്‍ദീപിന് ശേഷം ക്രീസിലെത്തിയ ജുറല്‍ അശ്വിനൊപ്പം ചേർന്ന്‌ ഇന്ത്യൻ ഇന്നിംഗ്സ് മുന്നോട്ട് കൊണ്ട് പോയി. സ്കോർ 408 ൽ നിൽക്കെ എട്ടാമനായി അശ്വിൻ പുറത്തായി. 37 റൺസ് നേടിയ അശ്വിനെ റഹ്മാൻ അഹമ്മദ് പുറത്താക്കി. ജുറലും അശ്വിനും എട്ടാം വിക്കറ്റിൽ 77 റൺസ് കൂട്ടിച്ചേർത്തു. തൊട്ടു പിന്നാലെ അരങ്ങേറ്റക്കാരൻ ജുറലിനെ ഇന്ത്യക്ക് നഷ്ടമായി.46 റൺസ് നേടിയ വിക്കറ്റ് കീപ്പറെയും രെഹാൻ അഹമ്മദ് പുറത്താക്കി. സ്കോർ 448 ൽ നിൽക്കെ26 റൺസ് നേടിയ ബുംറ പത്താമനായി പുറത്തായി. 3 റൺസ് നേടിയ ബുംറ പുറത്താവാതെ നിന്നു.

അതിനിടെ മത്സരത്തിനിടയിൽ രവിചന്ദ്രൻ അശ്വിൻ പിച്ചിലൂടെ ഓടിയതിന് ഇന്ത്യയ്ക്ക് അഞ്ച് റൺസ് പിഴ ലഭിച്ചു. ഇം​ഗ്ലണ്ട് ഇന്നിം​ഗ്സ് വിക്കറ്റ് നഷ്ടമില്ലാതെ അഞ്ച് റൺസ് എന്ന നിലയിൽ ആരംഭിക്കും.മത്സരത്തിന്റെ 102-ാം ഓവറിലാണ് അമ്പയർ ജോയൽ വിൽസൺ ഇന്ത്യയ്ക്ക് പിഴ വിധിച്ചത്. റെഹാൻ അഹമ്മദിന്റെ പന്ത് തട്ടിയിട്ട ശേഷം രവിചന്ദ്രൻ അശ്വിൻ റൺസിനായി ഓടി. എന്നാൽ ഫീൽഡ് അമ്പയർ ഇടപെട്ട് അശ്വിനെ പിന്തിരിപ്പിച്ചു. പിന്നാലെ പിച്ചിന്റെ മധ്യഭാ​ഗത്തൂടെ ഓടിയ അശ്വിന്റെ പ്രവർത്തിക്ക് പിഴ വിധിക്കുകയായിരുന്നു.

തുടക്കത്തിലെ കൂട്ടത്തകര്‍ച്ചയ്ക്ക് ശേഷം രോഹിത് ശര്‍മ്മയും രവീന്ദ്ര ജഡേജയുമാണ് ഇന്ത്യയെ കരകയറ്റിയത്. 33 റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ നാലാം വിക്കറ്റില്‍ ഒരുമിച്ച രോഹിത്-ജഡേജ സഖ്യം 200 കടത്തി മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു.196 പന്തില്‍ നിന്ന് മൂന്ന് സിക്‌സും 14 ബൗണ്ടറിയുമടക്കം 131 റണ്‍സ് നേടിയാണ് രോഹിത് പുറത്തായത്. 66 പന്തില്‍ 62 റണ്‍സെടുത്താണ് സർഫറാസ് ഖാൻ പുറത്തായത്.

Rate this post