ഐപിഎല്ലിൽ 4000 റൺസ് തികച്ച് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ | IPL 2024 | Sanju Samson
ഇന്ത്യന്‍ പ്രീമിയര്‍ ലീഗി മത്സരത്തിൽ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ ആറ് വിക്കറ്റുകളുടെ വിജയമാണ് സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് നേടിയത്,ആര്‍സിബി ഉയര്‍ത്തിയ 184 റണ്‍സ് വിജയലക്ഷ്യം അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് നേടി രാജസ്ഥാന്‍ മറികടന്നു.ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി സഞ്ജു സാംസണും സെഞ്ച്വറിയോടെ വിജയത്തിലേക്ക് ഫിനിഷ് ചെയ്ത ജോസ് ബട്‌ലറുമാണ് റോയല്‍സിന് വിജയം സമ്മാനിച്ചത്.
സഞ്ജു 69 റണ്‍സില്‍ പുറത്തായപ്പോള്‍ ബട്‌ലര്‍ 58 പന്തില്‍ 100 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. സിക്‌സോടെയാണ് ബട്‌ലര്‍ തകര്‍പ്പന്‍ സെഞ്ച്വറി തികച്ചത്. ഇന്നലെ ഒന്നാം ഓവറിൽ തന്നെ യുവ ഓപ്പണിങ് ബാറ്റ്‌സ്മാൻ ജൈസ്വാൾ വിക്കെറ്റ് നഷ്‍ടമായ സമയത്ത് ക്രീസിലേക്ക് എത്തിയ സഞ്ചു സാംസൺ തനത് ശൈലിയിൽ ബാറ്റ് വീശി . ക്ലാസ്സിക്ക് ഷോട്ടുകൾ അടക്കം കളിച്ചു മുന്നേറിയ സഞ്ചു തന്നെയാണ് സ്കോർ വേഗം ഉയർത്തിയത്. സഞ്ചു ഈ സീസണിൽ നേടുന്ന രണ്ടാമത്തെ ഫിഫ്റ്റി കൂടിയാണ് ഇന്നലെ പിറന്നത്.വെറും 42 ബോളിൽ എട്ട് ഫോറും 2 സിക്സ് അടക്കം സഞ്ജു സാംസൺ 69 റൺസിലേക് എത്തി പുറത്തായപ്പോൾ തന്നെ ടീം ജയം ഏറെക്കുറെ ഉറപ്പിച്ചിരുന്നു.
SANJU SAMSON MASTERCLASS IN JAIPUR. 🫡💥pic.twitter.com/7fJXVtekGr
— Mufaddal Vohra (@mufaddal_vohra) April 6, 2024
സഞ്ചു ക്ലാസിക്ക് ശൈലി ബാറ്റ് വീശുന്നത് മനോഹര കാഴ്ച തന്നെയാണ്. ഇന്നലെ ഒരു സൂപ്പർ നേട്ടം കൂടി സഞ്ചു നേടി.ഇന്നലെ കളിയിൽ സെക്കന്റ് ഓവറിൽ തന്നെ സഞ്ചു സാംസൺ ഐപിൽ ക്രിക്കറ്റിൽ 4000 റൺസ് എന്നുള്ള നേട്ടത്തിലേക്ക് എത്തി.4000 റൺസ് ഐപിൽ ക്ലബ്ബിലേക്ക് എത്തുന്ന പതിനാറാം താരമാണ് സഞ്ചു, കൂടാതെ ആദ്യത്തെ മലയാളി താരവും.ഇന്നലത്തെ മത്സരം കണക്കുകൾ പ്രകാരം ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ ഇതുവരെ 152 ഇന്നിംഗ്സുകളില്‍ 29.77 ശരാശരിയിലും 137.31 സ്ട്രൈക്ക് റേറ്റിലും 4066 റണ്‍സ് സഞ്ജു സാംസണ്‍ അടിച്ചെടുത്തിട്ടുണ്ട്.21 അർധസെഞ്ചുറികളും മൂന്ന് സെഞ്ചുറികളും അദ്ദേഹത്തിൻ്റെ പേരിലുണ്ട്.
ഐപിഎല്ലിൽ 4100-ലധികം റൺസ് നേടിയ ആർസിബിയുടെ ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസിന് പിന്നിലാണ് അദ്ദേഹം.ഐപിഎല്ലില്‍ 16 താരങ്ങളാണ് നാലായിരത്തിലേറെ റണ്‍സ് നേടിയിട്ടുള്ളത്. എന്നാല്‍ മൂന്നേ മൂന്ന് പേർക്ക് മാത്രമേ സഞ്ജു സാംസണിനേക്കാള്‍ സ്ട്രൈക്ക് റേറ്റുള്ളൂ എന്നതാണ് ഏറ്റവും ശ്രദ്ധേയം. 137.23 പ്രഹരശേഷിയിലാണ് സഞ്ജു 4000 റണ്‍സ് തികച്ചത്. രോഹിത് ശർമ്മയും വിരാട് കോലിയും അടക്കമുള്ള ഇതിഹാസങൾക്ക് മുകളിലാണ് സഞ്ജു.
4⃣0⃣0⃣0⃣ runs & counting for Rajasthan Royals skipper Sanju Samson in IPL.
— CricTracker (@Cricketracker) April 6, 2024
📸: IPL/BCCI pic.twitter.com/rlAuMHnKgC
ഡൽഹിക്ക് വേണ്ടി കളിച്ച 28 മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറികളും സഹിതം 677 റൺസാണ് സഞ നേടിയത്.റോയൽസിനായി 3000 റൺസ് പിന്നിട്ട ഒരേയൊരു ബാറ്റ്‌സ്മാൻ കൂടിയാണ് സഞ്ജു സാംസൺ.ഫ്രാഞ്ചൈസിക്ക് വേണ്ടി ഏറ്റവും കൂടുതൽ ഫിഫ്റ്റി പ്ലസ് സ്കോറുകൾ നേടിയ രണ്ടാമത്തെ ബാറ്ററായി അദ്ദേഹം നിലകൊള്ളുന്നു. എൽഎസ്‌ജിക്കെതിരായ ക്യാപ്റ്റൻ്റെ ഇന്നിംഗ്‌സിനൊപ്പം, റോയൽസിനായി 20 ഫിഫ്റ്റി പ്ലസ് സ്കോറുകൾ അദ്ദേഹം രേഖപ്പെടുത്തി.