‘500 സിക്സുകൾ’ : ടി 20 ക്രിക്കറ്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമായി രോഹിത് ശർമ്മ | Rohit Sharma | IPL2024

ഇന്ത്യൻ ക്യാപ്റ്റനും മുൻ മുംബൈ ഇന്ത്യൻസ് നായകനുമായ രോഹിത് ശർമ്മ ഇന്നലെ ചെന്നൈ സൂപ്പർ കിങ്സിനെതിരെ തകർപ്പൻ സെഞ്ച്വറി നേടിയെങ്കിലും തന്റെ ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍കിംഗ്‌സ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണ് എടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് മാത്രമെ നേടാനായുള്ളൂ.

സെഞ്ച്വറി നേടി രോഹിത് ശര്‍മ്മ (105) പൊരുതിയെങ്കിലും വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. ഇന്നലത്തെ മത്സരത്തോടെ രോഹിത് ശർമ തൻ്റെ ടി20 കരിയറിലെ മറ്റൊരു നാഴികക്കല്ല് കൂടി മറികടന്നു.500 ടി20 സിക്‌സറുകൾ നേടുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്ററായി മാറിയിരിക്കുകയാണ് രോഹിത് ശർമ്മ.11-ാം ഓവറിൽ രവീന്ദ്ര ജഡേജയുടെ പന്തിൽ സിക്‌സറോടെ രോഹിത് ഐപിഎല്ലിലെ തൻ്റെ 43-ാം അർധസെഞ്ചുറി നേടിയതോടെ ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ബാറ്ററും ആദ്യ ഇന്ത്യൻ താരവുമായി.

ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ

1056 – ക്രിസ് ഗെയ്ൽ (455 ഇന്നിംഗ്‌സ്)
860 – കീറോൺ പൊള്ളാർഡ് (586 ഇന്നിംഗ്‌സ്)
678 – ആന്ദ്രേ റസ്സൽ (420 ഇന്നിംഗ്‌സ്)
548 – കോളിൻ മൺറോ (409 ഇന്നിംഗ്‌സ്)
501* – രോഹിത് ശർമ്മ (419 ഇന്നിംഗ്‌സ്)

ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ഇന്ത്യൻ താരങ്ങൾ

502* – രോഹിത് ശർമ്മ (419 ഇന്നിംഗ്‌സ്)
383 – വിരാട് കോഹ്‌ലി (365 ഇന്നിംഗ്‌സ്)
328 – എം എസ് ധോണി (334 ഇന്നിംഗ്‌സ്)
325 – സുരേഷ് റെയ്ന (319 ഇന്നിംഗ്സ്)
300 – കെ എൽ രാഹുൽ (205 ഇന്നിംഗ്‌സ്)

MI vs CSK മത്സരങ്ങളിൽ (IPL, CLT20) ഏറ്റവും കൂടുതൽ റൺസ്

837 – രോഹിത് ശർമ്മ (എംഐ) 29 ഇന്നിംഗ്‌സുകളിൽ
736 – സുരേഷ് റെയ്ന (സിഎസ്കെ) 32 ഇന്നിംഗ്സുകളിൽ
732 – എംഎസ് ധോണി (സിഎസ്കെ) 33 ഇന്നിംഗ്സുകളിൽ
664 – 33 ഇന്നിംഗ്‌സുകളിൽ അമ്പാട്ടി റായിഡു (എംഐ, സിഎസ്‌കെ).
636 – കീറോൺ പൊള്ളാർഡ് (MI) 25 ഇന്നിംഗ്‌സുകളിൽ

Rate this post