എന്ത്കൊണ്ട് റിങ്കു സിംഗിനെ ടീമിലെടുത്തില്ല ? ഐപിഎൽ ഹീറോയെ ടീമിലെടുക്കാതെ പുതിയ ചെയർമാൻ അജിത് അഗാർക്കർ |Rinku Singh

അടുത്ത മാസം കരീബിയൻ ദ്വീപുകളിലും യുഎസ്എയിലും നടക്കാനിരിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ 5 മത്സരങ്ങളുടെ ടി20 ഐ പരമ്പരയ്ക്കുള്ള 15 അംഗ ടീമിനെ ബിസിസിഐ ബുധനാഴ്ച പ്രഖ്യാപിച്ചു.

പുതുതായി നിയമിതനായ ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ഹൈദരാബാദിന്റെ തിലക് വർമ്മയ്ക്കും മുംബൈ ബാറ്റിംഗ് താരം യശസ്വി ജയ്‌സ്വാളിനും കന്നി കോൾ അപ്പുകൾ നൽകി.ടീം നോക്കുമ്പോൾ ആരാധകരെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം ഐപിഎൽ സ്വപ്ന സീസണിന് ശേഷം റിങ്കു സിങ്ങിനെ തിരഞ്ഞെടുക്കാത്തതാണ്.റിങ്കു ടീമിൽ ഇടംപിടിക്കാൻ സാധ്യതയുണ്ടെന്ന് ഒന്നിലധികം റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നുവെങ്കിലും അത് നടന്നില്ല.

ബോർഡിൽ നിന്ന് ഈ വിഷയത്തെക്കുറിച്ച് ഒരു വാക്കും ഇല്ലെങ്കിലും ആരാധകർ വലിയ പ്രതിഷേധമാണ് നടത്തിയത്.കഴിഞ്ഞ ഐപിഎല്ലിൽ കൊൽക്കത്തക്കായി ഏറ്റവും കൂടുതൽ റൺസ് അടിച്ചെടുത്തത് റിങ്കുവായിരുന്നു. 14 മത്സരങ്ങളിൽ നേടിയത് 400 റൺസ്. ഒരോവറിൽ അഞ്ച് സിക്‌സറുകൾ പായിച്ച് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച താരമാണ് റിങ്കു.ഇന്ത്യയ്ക്ക് ഒരു മികച്ച ഫിനിഷറെ ആവശ്യമുള്ളതിനാൽ, ടി20 ഐ പരമ്പരയ്ക്കുള്ള ടീമിൽ റിങ്കു ഉണ്ടാകുമെന്ന് പലരും വിശ്വസിച്ചു. റിങ്കുവിനെ കൂടാതെ കൂടാതെ റുതുരാജ് ഗെയ്‌ക്‌വാദ്, ജിതേഷ് ശർമ്മ എന്നിവർക്കും ടീമിൽ അവസരം ലഭിച്ചില്ല.

ഇന്ത്യയുടെ ട്വന്റി20 ടീം: ഇഷാൻ കിഷൻ (WK), ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, തിലക് വർമ്മ, സൂര്യ കുമാർ യാദവ് (VC), സഞ്ജു സാംസൺ (wk), ഹാർദിക് പാണ്ഡ്യ (C), അക്സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, രവി ബിഷ്ണോയ്, അർഷ്ദീപ് സിംഗ്, ഉമ്രാൻ മാലിക്, അവേഷ് ഖാൻ, മുകേഷ് കുമാർ.