‘ഈ സെഞ്ച്വറി എന്റെ മാതാപിതാക്കൾക്ക് സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു’ : അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടിയ ശേഷം യശസ്വി ജയ്‌സ്വാൾ
ഇന്ത്യൻ ഓപ്പണിംഗ് ബാറ്റർ യശസ്വി ജയ്‌സ്വാൾ തന്റെ ആദ്യ സെഞ്ച്വറി മാതാപിതാക്കൾക്ക് സമർപ്പിച്ചു . വെസ്റ്റ് ഇൻഡീസിനെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 312 റൺസെടുത്തപ്പോൾ, തന്റെ ടെസ്റ്റ് അരങ്ങേറ്റത്തിൽ 143 റൺസോടെ ജയ്‌സ്വാൾ പുറത്താകാതെ നിന്നു.
രണ്ടാം ദിനം അവസാനിച്ചതിന് ശേഷം സംസാരിച്ച ജയ്‌സ്വാൾ തന്റെ ആദ്യ 100 മാതാപിതാക്കൾക്ക് സമർപ്പിക്കുകയും തന്റെ യാത്രയിൽ തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി പറഞ്ഞു. ഡൊമിനിക്കയിൽ വെസ്റ്റ് ഇൻഡീസിനെതിരെ പുറത്താകാതെ 350 പന്തിൽ 143 റൺസ് നേടിയ ജയ്‌സ്വാൾ നിരവധി റെക്കോർഡുകൾ തകർത്തു.“ഈ സെഞ്ച്വറി എനിക്കും എന്റെ കുടുംബത്തിനും എന്റെ യാത്രയിലുടനീളം എന്നെ പിന്തുണച്ച എല്ലാവർക്കും വേണ്ടിയാണ്. ഇത് എന്നെ സംബന്ധിച്ചിടത്തോളം ഒരു നീണ്ട യാത്രയാണ്, അതിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ 100 എന്റെ മാതാപിതാക്കൾക്കും ദൈവത്തിനും സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതൊരു തുടക്കം മാത്രമാണ്, എനിക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യാനുണ്ട്,” ജയ്‌സ്വാൾ പറഞ്ഞു.
This is the dream of every boys 🥺
— RVCJ Sports (@RVCJ_Sports) July 14, 2023
.
. #YashasviJaiswal #TestCricket #TeamIndia pic.twitter.com/8Uf0qrMpki
ബാറ്റിംഗിനിടെ ക്യാപ്റ്റൻ രോഹിത് ശർമ്മയുമായി തനിക്ക് നല്ല ആശയവിനിമയം ഉണ്ടായിരുന്നുവെന്നും, അരങ്ങേറ്റത്തിൽ തന്നെ വലിയ സ്കോർ ചെയ്യാൻ അദ്ദേഹം തന്നെ പ്രോത്സാഹിപ്പിച്ചതായും ഓപണർ പറഞ്ഞു.ഓപ്പണിംഗ് വിക്കറ്റിൽ ജയ്‌സ്വാളും രോഹിതും ചേർന്ന് 229 റൺസ് കൂട്ടുകെട്ടുണ്ടാക്കി, ഇത് വെസ്റ്റ് ഇൻഡീസിനെതിരെ ഒരു ഇന്ത്യൻ ജോഡിയുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണ്.ഒരുമിച്ച് ബാറ്റ് ചെയ്യുമ്പോൾ രോഹിത് ശർമ്മയോട് ഒരുപാട് സംസാരിച്ചു. ഈ വിക്കറ്റിൽ എങ്ങനെ ബാറ്റ് ചെയ്യണമെന്നും എവിടെ സ്കോർ ചെയ്യണമെന്നും അദ്ദേഹം എന്നോട് പറഞ്ഞുകൊണ്ടിരുന്നു.
A special Debut ✨
— BCCI (@BCCI) July 14, 2023
A special century 💯
A special reception in the dressing room 🤗
A special mention by Yashasvi Jaiswal 👌🏻
A special pat on the back at the end of it all 👏🏻#TeamIndia | #WIvIND | @ybj_19 pic.twitter.com/yMzLYaJUvR
ജയ്‌സ്വാളിന്റെയും രോഹിതിന്റെയും സെഞ്ചുറികളുടെ പിൻബലത്തിൽ ഇന്ത്യ രണ്ടാം ദിനം അവസാനിപ്പിച്ചു. ജയ്‌സ്വാൾ പുറത്താകാതെ 143 റൺസെടുത്തപ്പോൾ, രോഹിത് 103 റൺസ് നേടി പുറത്തായി.കോഹ്‌ലിയും ജയ്‌സ്വാളും ക്രീസിൽ ഉള്ളതിനാൽ, ഡൊമിനിക്കയിലെ വിൻഡ്‌സർ പാർക്കിൽ മൂന്നാം ദിനം ഇന്ത്യ വലിയ ലീഡ് നേടാനുള്ള ശ്രമത്തിലാണ്.