രോഹിത് ശർമ്മയ്ക്കും വിരാട് കോലിക്കും ശേഷം ടി 20 യിൽ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ താരമാണ് സൂര്യകുമാർ|Suryakumar
ഗയാനയിൽ വെസ്റ്റിൻഡീസിനെതിരായ മൂന്നാം ട്വന്റി20യിൽ ഒരു തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച് സൂര്യകുമാർ യാദവ്. നേരിട്ട ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടിയാണ് സൂര്യ ആരംഭിച്ചത്.പിന്നീട് ബൗണ്ടറികളുടെ ഒരു കൂട്ടം തന്നെയായിരുന്നു സൂര്യയുടെ ബാറ്റിൽ നിന്ന് ഉയർന്നത്.
എല്ലാ വിൻഡീസ് ബോളർമാർക്കുമേതിരെ തന്റെ 360 ഡിഗ്രി ഷോട്ടുകൾ പുറത്തെടുക്കാൻ സൂര്യയ്ക്ക് സാധിച്ചു.മത്സരത്തിൽ 23 പന്തുകളിൽ നിന്നായിരുന്നു സൂര്യകുമാർ യാദവ് തന്റെ അർത്ഥസെഞ്ച്വറി പൂർത്തീകരിച്ചത്. ട്വന്റി20യിലെ സൂര്യയുടെ ഏറ്റവും വേഗതയേറിയ അർത്ഥസെഞ്ച്വറി കൂടെയാണ് മത്സരത്തിൽ പിറന്നത്.
ഒപ്പം ട്വന്റി20 ക്രിക്കറ്റിലെ തന്റെ 100ആം സിക്സർ സ്വന്തമാക്കാനും സൂര്യയ്ക്ക് ഇന്നിംഗ്സിൽ സാധിച്ചു. അർത്ഥസെഞ്ച്വറി നേടിയ ശേഷവും ടീമിനായി സൂര്യകുമാർ യാദവ് അടിച്ചു തൂക്കുന്നതാണ് കണ്ടത്. മത്സരത്തിൽ 44 പന്തുകൾ നേരിട്ട സൂര്യ 83 റൺസ് നേടി. ഇന്നിംഗ്സിൽ 10 ബൗണ്ടറികളും 4 സിക്സറുകളും ഉൾപ്പെട്ടു. സൂര്യയുടെ ഈ നിർണായക ഇന്നിംഗ്സാണ് ഇന്ത്യയെ മത്സരത്തിൽ വിജയത്തിലേക്ക് നയിച്ചത്.
തന്റെ 49-ാം ഇന്നിംഗ്‌സിൽ 100 T20I മാക്‌സിക്കുകൾ തികച്ചു, ക്രിസ് ഗെയ്‌ലിനൊപ്പം ഈ നേട്ടത്തിലെത്തിയ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ താരമായി സൂര്യ മാറുകയും ചെയ്തു.WI-യുടെ എവിൻ ലൂയിസ് മാത്രമാണ് കുറച്ച് ഇന്നിംഗ്‌സുകളിൽ (48) 100 ടി20 സിക്‌സറുകൾ അടിച്ചുകൂട്ടിയത്.രോഹിത് ശർമ്മയ്ക്കും വിരാട് കോലിക്കും ശേഷം ഫോർമാറ്റിൽ 100 സിക്സറുകൾ നേടിയ മൂന്നാമത്തെ ഇന്ത്യൻ താരമാണ് സൂര്യകുമാർ.
2021 മാർച്ചിൽ അരങ്ങേറ്റം കുറിച്ചതു മുതൽ സൂര്യകുമാർ 51 ടി20യിൽ 45.64 ശരാശരിയിൽ 1,780 റൺസ് നേടിയിട്ടുണ്ട്.മൂന്ന് സെഞ്ചുറികളും 14 അർധസെഞ്ചുറികളും ഉൾപ്പെട്ടതാണ് ഈ നേട്ടം.കഴിഞ്ഞ വർഷം, ഒരു കലണ്ടർ വർഷത്തിൽ 1,000 ടി20 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്റ് താരമായി SKY.2022ൽ 187.43 സ്ട്രൈക്ക് റേറ്റിൽ 1,164 റൺസ് നേടി.ഈ വർഷമാദ്യം ടി20 ക്രിക്കറ്റിൽ സൂര്യകുമാർ 6,500 റൺസ് തികച്ചിരുന്നു. ഫോർമാറ്റിലെ 258-ാം മത്സരത്തിലാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.