അവസാനം കീഴടങ്ങി , സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു
സിംബാബ്‌വെ മുൻ ക്യാപ്റ്റൻ ഹീത്ത് സ്ട്രീക്ക് ക്യാൻസറുമായി നീണ്ട പോരാട്ടത്തിൽ പരാജയപ്പെട്ട് 49-ാം വയസ്സിൽ അന്തരിച്ചു.ഏതാനും ആഴ്ചകൾക്ക് മുമ്പ് സ്ട്രീക്കും അന്തരിച്ചതായി മാധ്യമ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു , എന്നാൽ ഈ റിപ്പോർട്ടുകൾ തെറ്റാണെന്ന് പിന്നീട് തെളിഞ്ഞു.
ഹീത്ത് സ്ട്രീക്കിന്റെ ഭാര്യ നദീൻ സ്ട്രീക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ മുൻ ക്രിക്കറ്റ് താരത്തിന്റെ മരണവാർത്ത സ്ഥിരീകരിച്ചു.ഈ വർഷം മെയ് മാസത്തിലാണ് താരം അർബുദത്തിന് ചികിത്സ തേടിയത്. സ്ട്രീക്ക് ദക്ഷിണാഫ്രിക്കയിൽ ചികിത്സയിൽ തേടിയതായി കുടുംബം അറിയിക്കുകയായിരുന്നു. നാല് മാസത്തെ ക്യാൻസറിനോടുള്ള പോരാട്ടത്തിന് ശേഷം സ്ട്രീക്ക് മരണത്തിന് കീഴടങ്ങി.
1990 കളിലും 2000 കളുടെ തുടക്കത്തിലും സിംബാബ്‌വെ ക്രിക്കറ്റിലെ നിർണായക താരമായിരുന്നു സ്ട്രീക്ക്.സിംബാബ്‌വെ ജേഴ്സിയിൽ 65 ടെസ്റ്റുകളും 189 ഏകദിനങ്ങളും കളിച്ച താരം 4,933 റൺസ് നേടുകയും 455 വിക്കറ്റ് നേടുകയും ചെയ്തു.2005-ൽ വിരമിച്ചതിന് ശേഷം സ്ട്രീക്ക് പരിശീലകനായി മാറി.
Former Zimbabwean cricketer and coach, Heath Streak, passes away at the age of 49. pic.twitter.com/bianfnHyie
— CricTracker (@Cricketracker) September 3, 2023
2005 ലാണ് താരം സിംബാബ്‌വെ ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. പിന്നാലെ പരിശീലകന്റെ വേഷം അണിഞ്ഞു. ബംഗ്ലാദേശ്, സിംബാബ്‌വെ, ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകളെ പരിശീലിപ്പിച്ചു.
Former Zimbabwe cricket captain Heath Streak died at the age of 49 after a prolonged battle with cancer -Foreign media.
— Sri Lanka Tweet 🇱🇰 (@SriLankaTweet) September 3, 2023
RIP 🙏pic.twitter.com/HpkTqHpsfC #Zimbabwe #HeathStreak 💔 #RIP