‘ഇഷാൻ കിഷനും സഞ്ജു സാംസണും തമ്മിൽ മത്സരമില്ല ,അദ്ദേഹത്തിന് വിവിധ റോളുകൾ ചെയ്യാൻ കഴിയും ‘: രവിചന്ദ്രൻ അശ്വി
ഏകദിന വേൾഡ് കപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ തെരഞ്ഞെടുത്തപ്പോൾ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിന് ടീമിൽ ഇടം പിടിക്കാൻ സാധിച്ചിരുന്നില്ല.ബിസിസിഐ സഞ്ജുവിനെ മനപ്പൂര്‍വം തഴഞ്ഞുവെന്ന ആരോപണവുമായി ആരാധകർ രംഗത്ത് വരികയും ചെയ്തു. എന്നാൽ സഞ്ജുവിനെ ഒഴിവാക്കിയ നടപടിയെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് അശ്വിൻ.
15 അംഗ ഏകദിന ലോകകപ്പ് 2023 ടീമിൽ സഞ്ജു സാംസണെ ഒഴിവാക്കി വിക്കറ്റ് കീപ്പർ ഇഷാൻ കിഷന്റെ തിരഞ്ഞെടുപ്പിനെ രവിചന്ദ്രൻ അശ്വിൻ ന്യായികരിക്കുകയും എന്തുകൊണ്ടും സഞ്ജുവിനേക്കാള്‍ കിഷന് ആയിരുന്നു അര്‍ഹനെന്നും അദ്ദേഹം അഭിപ്രായപ്പെടുകയും ചെയ്തു.കിഷനും സാംസണും തമ്മിൽ മത്സരമില്ലെന്ന് വെറ്ററൻ സ്പിന്നർ പറഞ്ഞു.
കെഎൽ രാഹുലിനുള്ള ഇന്ത്യൻ ടീമിൽ ബാക്കപ്പ് വിക്കറ്റ് കീപ്പറായി കിഷൻ ഇടംപിടിച്ചിട്ടുണ്ട്. രാഹുലിന്റെ അഭാവത്തിൽ ഏഷ്യാ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും കിഷൻ കളിച്ചിരുന്നു. പാക്കിസ്ഥാനെതിരായ പോരാട്ടത്തിൽ, 5-ാം സ്ഥാനത്ത് ബാറ്റ് ചെയ്ത അദ്ദേഹം 82 റൺസിന്റെ നിർണായക പ്രകടനം നടത്തി. ഇഷാന്റെ ഏകദിനത്തിലെ തുടർച്ചയായ നാലാം അർദ്ധ സെഞ്ച്വറി ആയിരുന്നു ഇത്.
Ravichandran Ashwin said:
— 12th Khiladi (@12th_khiladi) September 6, 2023
"This is not a competition between Ishan Kishan and Sanju Samson, because Kishan fills so many roles – he is a backup opener, backup wicketkeeper and also gives Team India a left handed option in the middle order."
Do you agree with him?… pic.twitter.com/nmZhvSLjLp
“നിങ്ങൾ ഇഷാൻ കിഷനെയും സഞ്ജു സാംസണെയും നോക്കുകയാണെങ്കിൽ, ഇരുവരും തമ്മിൽ ഒരു മത്സരവുമില്ല. ഇഷാൻ കിഷൻ വിവിധ പൊസിഷനുകളിൽ കളിക്കാൻ കഴിവുള്ള താരമാണ്.സഞ്ജു ഒരു പൊസിഷനില്‍ മാത്രം ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന താരമാണ് . ഇഷാന് കിഷന് ഓപ്പണിംഗില്‍ തിളങ്ങുന്ന താരമാണ്. ടോപ് ഓര്‍ഡറില്‍ അദ്ദേഹം ബാറ്റ് ചെയ്ത് വിജയിച്ചയാളാണ്.ഒരു 15 അംഗ ടീമിനെ എടുക്കുമ്പോൾ ഒരു ബാക്കപ്പ് വിക്കറ്റ് കീപ്പർ ആവശ്യമാണ്.ഇന്ത്യക്ക് രണ്ട് വിക്കറ്റ് കീപ്പർമാർ ആവശ്യമാണ്. ഇഷാൻ കിഷൻ ഒരു ബാക്ക്-അപ്പ് ഓപ്പണറാണ്. അവൻ 2-ഇൻ-1 കളിക്കാരനാണ്.അവൻ നിങ്ങളുടെ ബാക്കപ്പ് നമ്പർ 5 ആണ്. അവൻ അവിടെയും റൺസ് നേടുന്നു ,” അശ്വിൻ പറഞ്ഞു