ലോകകപ്പിലെ ആദ്യ മത്സരത്തിന് രണ്ടു ദിവസം മാത്രം ശേഷിക്കെ ഇന്ത്യക്ക് വലിയ തിരിച്ചടി|World Cup 2023
ഒക്ടോബര് 8 ഞായറാഴ്ച ഓസ്ട്രേലിയക്കെതിരെ നടക്കുന്ന മത്സരത്തോടെ ഇന്ത്യ ലോകകപ്പ് 2023നു തുടക്കം കുറിക്കുക. എന്നാൽ മത്സരം ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ഇന്ത്യക്ക് വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്.മികച്ച ഫോമിലുള്ള ഓപ്പണർ ശുഭ്മാൻ ഗില്ലിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഗിൽ കളിച്ചേക്കില്ലെന്നാണ് സൂചന.
ശുഭ്മാൻ ഗില്ലിന് അസുഖവും ഡെങ്കിപ്പനിയും ഉണ്ടായിരുന്നു. അഞ്ച് തവണ ജേതാക്കളായ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന ലോകകപ്പ് 2023 മത്സരത്തിൽ പ്രതിഭാധനരായ യുവതാരത്തിന്റെ അഭാവം തീർച്ചയായും ഇന്ത്യയുടെ ഓപ്പണിംഗ് കോമ്പിനേഷനെയും ബാറ്റിംഗ് ഓർഡറിനെയും ബാധിക്കും. ശുഭ്മാന്റെ അസുഖത്തിന്റെ വ്യാപ്തിയും ഞായറാഴ്ചത്തെ IND-AUS മത്സരത്തിന് അദ്ദേഹം ലഭ്യമാകുമോ ഇല്ലയോ എന്നറിയാൻ ബിസിസിഐയിൽ നിന്നുള്ള ഔദ്യോഗിക അപ്ഡേറ്റുകൾക്കായി കാത്തിരിക്കണം.
“ചെന്നൈയിൽ ഇറങ്ങിയതു മുതൽ ശുഭ്മാന് നല്ല പനി ഉണ്ടായിരുന്നു. പരിശോധനകൾ നടക്കുന്നു. വെള്ളിയാഴ്ച അദ്ദേഹത്തിന് കൂടുതൽ ടെസ്റ്റുകൾ ഉണ്ടായിരിക്കും. ആദ്യ മത്സരത്തിൽ ഗിൽ കളിക്കുമോയെന്ന് ഉറപ്പില്ല ” ടീമുമായി അടുപ്പമുള്ള വൃത്തങ്ങൾ പറഞ്ഞു.ഇന്ത്യൻ ടീം മാനേജ്മെന്റ് ഗില്ലിന്റെ പുരോഗതി നിരീക്ഷിച്ചുവരികയാണെന്നും വെള്ളിയാഴ്ച മറ്റൊരു റൗണ്ട് പരിശോധനയ്ക്ക് ശേഷമായിരിക്കും അദ്ദേഹം കളിക്കുമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും വ്യക്തമായിട്ടുണ്ട്.ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് ശുഭ്മാൻ ഗിൽ.
🚨 REPORTS 🚨
— Sportskeeda (@Sportskeeda) October 6, 2023
Shubman Gill has tested positive for dengue and is a major doubt for the game against Australia on Sunday.
The team management will take a call on Gill’s availability after another round of tests on Friday.
Wishing Shubman Gill a very quick recovery 💪#INDvAUS… pic.twitter.com/12qNUnPiGj
സ്റ്റാർ പ്ലെയർ വെള്ളിയാഴ്ച ഡെങ്കിപ്പനി പരിശോധനയ്ക്ക് വിധേയനാകുമെന്നും, അതിനുശേഷം ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഏകദിന ലോകകപ്പ് 2023 മത്സരത്തിന്റെ ലഭ്യതയെക്കുറിച്ച് ടീം മാനേജ്മെന്റ് അന്തിമ തീരുമാനമെടുക്കുമെന്നും റിപ്പോർട്ടുണ്ട്.ഞായറാഴ്ച നടക്കുന്ന IND vs AUS ഏകദിന ലോകകപ്പ് 2023 മത്സരത്തിൽ നിന്ന് ഗില്ലിനെ ഒഴിവാക്കിയാൽ, മിക്കവാറും ഇഷാൻ കിഷനോ കെഎൽ രാഹുലോ രോഹിത് ശർമ്മയുടെ ഓപ്പണിംഗ് പങ്കാളിയായി തിരഞ്ഞെടുക്കപ്പെടും.ഗില്ലിന് രണ്ട് കളികൾ നഷ്ടമാകുമാവാൻ സാധ്യത കാണുന്നുണ്ട്.
ഡെങ്കിപ്പനി ബാധിക്കുന്ന രോഗികൾക്ക് ആരോഗ്യ വീണ്ടെടുക്കാൻ 7-10 ദിവസമെടുക്കുമെന്നാണ് ആരോഗ്യവിദഗ്ദർ പറയുന്നത്.