2003 വേൾഡ് കപ്പിലെ ഇന്ത്യക്കെതിരെയുള്ള അച്ഛന്റെ പ്രകടനം 2023 ൽ പാകിസ്താനെതിരെ മകൻ ആവർത്തിക്കുമ്പോൾ |Bas de Leede |World Cup 2023
2023ലെ ക്രിക്കറ്റ് ലോകകപ്പിൽ തന്റെ പിതാവ് ടിമ്മിന്റെ 20 വർഷത്തെ പ്രകടനം നെതർലൻഡ്സ് ഓൾറൗണ്ടർ ബാസ് ഡി ലീഡ് ആവർത്തിച്ചിരിക്കുകയാണ്. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നെതർലൻഡ്സ് പാക്കിസ്ഥാനെ 286 റൺസിന് പരിമിതപ്പെടുത്തിയപ്പോൾ ഡി ലീഡ് നാല് വിക്കറ്റ് വീഴ്ത്തി.
16-ാം ഓവറിൽ ക്യാപ്റ്റൻ സ്കോട്ട് എഡ്വേർഡ്സ് ബാസ് ഡി ലീഡെയെ പന്തേൽപ്പിച്ചു.ഈ ഘട്ടത്തിൽ പവർപ്ലേയിൽ ഫഖർ സമാന്, ബാബർ അസം, ഇമാം ഉൾ ഹഖ് എന്നിവരുടെ വിക്കറ്റുകൾ നഷ്ടപ്പെട്ട പാകിസ്ഥാൻ ഇന്നിംഗ്സ് പുനർനിർമ്മിക്കാൻ തുടങ്ങിയിരുന്നു. സഊദ് ഷക്കീലും മുഹമ്മദ് റിസ്വാനും ചേർന്ന് 120 റൺസിന്റെ നിർണായക കൂട്ടുകെട്ട് പടുത്തുയർത്തി പാക്കിസ്ഥാനെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. ബാസ് ഡി ലീഡെ തന്റെ ആദ്യ സ്പെല്ലിൽ റണ്ണൊഴുക്ക് തടയാൻ ശ്രമിച്ചു, പക്ഷേ വിക്കറ്റൊന്നും നേടാനായില്ല.29-ാം ഓവറിൽ ഷക്കീലിനെ പുറത്താക്കി ആര്യൻ ദത്ത് കൂട്ടുകെട്ട് തകർത്തതിന് ശേഷം 31-ാം ഓവറിൽ ക്യാപ്റ്റൻ ഡി ലീഡിനെ കൊണ്ടുവന്നു.
ആ ഓവറിൽ വിക്കറ്റ്ർ റിസ്വാനെ ക്ളീൻ ബൗൾഡ് ചെയ്തു.രണ്ട് പന്തുകൾക്ക് ശേഷം ഇഫ്തിഖർ അഹമ്മദിനെ ഡി ലീഡെ പുറത്താക്കി.ഈ രണ്ട് വിക്കറ്റുകൾക്ക് പിന്നാലെ, സ്പിൻ ബൗളിംഗ് ഓൾറൗണ്ടർമാരായ ഷദാബ് ഖാനും മുഹമ്മദ് നവാസും 64 റൺസ് കൂട്ടുകെട്ടിൽ പാകിസ്ഥാൻ ഇന്നിംഗ്സ് ഉറപ്പിക്കുകയും 300 റൺസ് കടക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ രണ്ട് പന്തിൽ രണ്ട് വിക്കറ്റ് നേടി ഡി ലീഡ് ഷദാബ് ഖാനെയും ഹസൻ അലിയെയും പവലിയനിലേക്ക് മടക്കി.2003 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ പിതാവ് ടിമ്മിന്റെ മാൻ ഓഫ് ദ മാച്ച് പ്രകടനത്തിന്റെ ഓർമ്മകൾ പുതുക്കുന്നതായിരുന്നു പാക്കിസ്ഥാനെതിരായ ബാസ് ഡി ലീഡിന്റെ പ്രകടനം.
𝐋𝐢𝐤𝐞 𝐟𝐚𝐭𝐡𝐞𝐫, 𝐥𝐢𝐤𝐞 𝐬𝐨𝐧! 🇳🇱
— Sportskeeda (@Sportskeeda) October 6, 2023
Father Tim de Leede took a four-fer in the 2003 World Cup opener, and now son Bas de Leede replicates it in the 2023 World Cup!#BasDeLeede #Netherlands #PAKvNED #CWC23 #SportsKeeda pic.twitter.com/aG0BCvd8s9
സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, ഹർഭജൻ സിങ്, സഹീർ ഖാൻ എന്നിവരെ പുറത്താക്കി ടിം ഡി ലീഡ് 9.5 ഓവറിൽ 35 റൺസിന് 4 വിക്കറ്റ് വീഴ്ത്തി.ഇന്ത്യയെ വെറും 206 റൺസിൽ ഒതുക്കുന്നതിന് നെതർലൻഡ്സിനെ സഹായിച്ചു. എന്നിരുന്നാലും, ജവഗൽ ശ്രീനാഥിന്റെയും അനിൽ കുംബ്ലെയുടെയും നാല് വിക്കറ്റ് പ്രകടനത്തിൽ ഡച്ച് 136 റൺസിന് പുറത്തായി.
A brilliant spell by Bas de Leede in his World Cup debut match. 💪#BasdeLeede #PAKvNED #CWC23 #SportsKeeda pic.twitter.com/vYueV3thwJ
— Sportskeeda (@Sportskeeda) October 6, 2023