ഏകദിന ലോകകപ്പിലെ ഏറ്റവും കൂടുതൽ സെഞ്ചുറികൾ എന്ന റെക്കോർഡ് തകർത്ത രോഹിത് ശർമ്മയെ പ്രശംസിച്ച് സച്ചിൻ ടെണ്ടുൽക്കർ| World Cup 2023
ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ 2023 ലോകകപ്പ് മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ രോഹിത് ശർമ്മ പുതിയ റെക്കോർഡ് കുറിച്ചിരിക്കുകയാണ്. വെറും 82 പന്തിൽ നിന്ന് 131 റൺസ് നേടി ലോകകപ്പ് ചരിത്രത്തിലെ ഏഴാം സെഞ്ച്വറി സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ.
ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കറുടെ പേരിലുള്ള ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരമെന്ന റെക്കോർഡാണ് രോഹിത് തകർത്തത്.രോഹിത് അഫ്ഗാനികൾക്കെതിരെ റെക്കോർഡ് നേടിയതിനു ശേഷം പ്രശംസയുമായി എത്തിയിരിക്കുകയാണ് ലിറ്റിൽ മാസ്റ്റർ.അഫ്ഗാനിസ്ഥാനെതിരായ മികച്ച പ്രകടനത്തിന് ജസ്പ്രീത് ബുംറയെയും രോഹിത് ശർമ്മയെയും പുകഴ്ത്തിയിരിക്കുകയാണ് സച്ചിൻ ടെണ്ടുൽക്കർ.ബുംറ 4 വിക്കറ്റു നേടിയപ്പോൾ രോഹിത് സെഞ്ച്വറി നേടി.
ഓസ്ട്രേലിയയ്ക്കും അഫ്ഗാനിസ്ഥാനുമെതിരായ രണ്ട് മത്സരങ്ങളിലും വ്യത്യസ്ത കളിക്കാർ പ്രകടനം നടത്തിയതിനെയും അദ്ദേഹം പ്രശംസിച്ചു, കൂടാതെ ഒക്ടോബർ 14-ന് പാക്കിസ്ഥാനെതിരായ മത്സരത്തി വിജയിക്കും എന്ന ആത്മവിസ്വാസം പ്രകടിപ്പിച്ചു.”ബുംറയുടെയും രോഹിതിന്റെയും രണ്ട് മികച്ച പ്രകടനങ്ങൾ,യഥാക്രമം ബൗളിംഗ്, ബാറ്റിംഗ് യൂണിറ്റുകൾ മികച്ച പിന്തുണ നൽകി. 2 ഗെയിമുകൾ വ്യത്യസ്ത കളിക്കാർ സംഭാവന ചെയ്യുന്നത് കണ്ടു, അത് ഒക്ടോബർ 14-ന് കാര്യങ്ങൾ നന്നായി സജ്ജമാക്കുന്നു. മുന്നോട്ട് നോക്കൂ!” സച്ചിൻ എഴുതി.
2023ലെ ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെ 8 വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ തുടർച്ചയായ രണ്ടാം വിജയം നേടി. അഫ്ഗാൻ ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദും അസ്മത്തുള്ള ഒമർസായിയും ചേർന്ന് മധ്യനിരയിൽ 100 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയെങ്കിലും, ബാറ്റിംഗിന് അനുകൂലമായ ഡൽഹി ട്രാക്കിൽ അവർക്ക് 272 റൺസ് മാത്രമേ നേടാനായുള്ളൂ. ജസ്പ്രീത് ബുംറ 10 ഓവറിൽ നിന്ന് 39 റൺസ് വിട്ടുകൊടുത്ത് 4 വിക്കറ്റ് വീഴ്ത്തി.ബാറ്റിംഗിനിറങ്ങിയ രോഹിത് ശർമ്മ ഇന്നിംഗ്സിന്റെ തുടക്കം മുതൽ തന്നെ അഫ്ഗാൻ ബൗളർമാരെ പൂർണ്ണമായും തകർത്തു.
Two fine performances by Bumrah and Rohit, who were well supported by the bowling and batting units respectively.
— Sachin Tendulkar (@sachin_rt) October 11, 2023
The 2 games have seen different players contributing and that sets things up nicely for the 14th of October. Look forward!#INDvAFG pic.twitter.com/EXQltgeut3
82 പന്തിൽ നിന്ന് 131 റൺസ് നേടിയ അദ്ദേഹം ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഇന്ത്യൻ സെഞ്ചൂറിയനായി.ക്രിസ് ഗെയ്ലിനെ മറികടന്ന് എല്ലാ ഫോർമാറ്റിലും അന്താരാഷ്ട്ര ക്രിക്കറ്റിൽ എക്കാലത്തെയും ഉയർന്ന സിക്സറുകൾ നേടിയ താരമായി അദ്ദേഹം മാറി. വിരാട് കോഹ്ലിയും അർധസെഞ്ചുറി നേടി, 35 ഓവറിനുള്ളിൽ 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ സുഗമമായി ലക്ഷ്യം മറികടന്നു.