‘വ്യക്തമായ മുൻതൂക്കവുമായി ന്യൂസീലൻഡ്’ : 1987 വേൾഡ് കപ്പിന് ശേഷം ഇന്ത്യക്ക് കിവീസിനെതിരെ നേടാനായത് ഒരു വിജയം മാത്രം |World Cup 2023

1987 മുതൽ ഇതുവരെ നടന്ന ഏകദിന ലോകകപ്പുകളിലെ 5 മത്സരങ്ങളിൽ ഇന്ത്യയ്ക്ക് ഒരു തവണ മാത്രമേ ന്യൂസിലൻഡിനെ ജയിക്കാനായിട്ടുള്ളൂ.2003 വേൾഡ് കപ്പിലാണ് ഇന്ത്യയുടെ അവസാന ജയം വന്നത്.2019 ലോകകപ്പിലെ സെമി ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയെ 18 റൺസിന് തോൽപ്പിച്ച് ന്യൂസീലൻഡ് ഫൈനലിൽ സ്ഥാനം പിടിച്ചിരുന്നു.ആ മത്സരത്തിൽ 239 റൺസ് പിന്തുടരുമ്പോൾ ഇന്ത്യ 24/4 എന്ന നിലയിലായി.59 പന്തിൽ 77 റൺസ് റൺസ് എടുത്ത രവീന്ദ്ര ജഡേജ പൊരുതിയെങ്കിലും 18 റൺസിന്റെ തോൽവി ഇന്ത്യ വഴങ്ങി.

ഇന്ന് ധർമ്മശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഒരു സുപ്രധാന മത്സരത്തിൽ 2023 ക്രിക്കറ്റ് ലോകകപ്പിൽ ഇരു ടീമുകളും വീണ്ടും ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ്.ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയും ന്യൂസിലൻഡും 9 തവണ മുഖാമുഖം വന്നിട്ടുണ്ട്.ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയെ അഞ്ച് തവണ തോൽപ്പിച്ച ന്യൂസിലൻഡിന് മികച്ച റെക്കോർഡുണ്ട്. ഇന്ത്യ മൂന്ന് മത്സരങ്ങൾ ജയിച്ചപ്പോൾ ഒരു കളി ഉപേക്ഷിച്ചു.

2003 മുതൽ 2019 വരെ ലോകകപ്പിൽ ഇരുടീമുകളും പരസ്പരം മത്സരിച്ചിരുന്നില്ല എന്നതാണ് ശ്രദ്ധേയം. ലോകകപ്പ് 2023 ഇന്ത്യയും ന്യൂസിലൻഡും മാത്രമാണ് ഇതുവരെ എല്ലാ മത്സരങ്ങളും ജയിച്ച ടീമുകൾ. ഇതിൽ വിജയിക്കുന്ന ടീം പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം കയ്യടക്കും.ഉയർന്ന നെറ്റ് റൺ റേറ്റുമായി ഇന്ത്യയെ മറികടന്ന് ന്യൂസീലൻഡ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ഒമ്പത് വിക്കറ്റിന് തകർത്ത് ന്യൂസിലൻഡ് ടൂർണമെന്റിന് ഊഷ്മളമായ തുടക്കം കുറിച്ചു. നെതർലൻഡ്‌സിനെതിരെ (99 റൺസിന്), ബംഗ്ലാദേശിനെതിരെ (എട്ട് വിക്കറ്റിന്), അഫ്ഗാനിസ്ഥാനെതിരെ (149 റൺസിന്) പരാജയപ്പെടുത്തി അവർ മിന്നുന്ന ഫോം തുടർന്നു.

ഓസ്‌ട്രേലിയയ്‌ക്കെതിരെ ആറ് വിക്കറ്റിന്റെ വിജയത്തോടെയാണ് ഇന്ത്യ ആരംഭിച്ചത്, തുടർന്ന് അഫ്ഗാനിസ്ഥാനെതിരെ (എട്ട് വിക്കറ്റിന്), ചിരവൈരികളായ പാകിസ്താൻ (ഏഴ് വിക്കറ്റിന്), ബംഗ്ലാദേശിനെതിരെ (ഏഴ് വിക്കറ്റിന്) വിജയിച്ചു.അവരുടെ നെറ്റ് റൺ നിരക്കിൽ നേരിയ വ്യത്യാസം മാത്രം – ന്യൂസിലൻഡിന്റെ 1.923, ഇന്ത്യയുടെ 1.659.ഫോമിലുള്ള രണ്ടു ടീമുകള്‍ തമ്മിലുള്ള പോരാട്ടമായതിനാല്‍ മത്സരം തീപാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇന്ത്യയും ന്യൂസിലൻഡും ഇതുവരെ 116 ഏകദിനങ്ങൾ പരസ്പരം കളിച്ചിട്ടുണ്ട്.അതിൽ 58 എണ്ണം കിവീസ് ജയിച്ചപ്പോൾ ഇന്ത്യ 50 എണ്ണം ജയിച്ചു.കഴിഞ്ഞ 5 ഏകദിനങ്ങളിൽ ന്യൂസിലൻഡിന് ഇന്ത്യയെ തോൽപ്പിക്കാൻ കഴിഞ്ഞില്ല.

Rate this post