48 വർഷത്തെ കാത്തിരിപ്പിന് അവസാനക്കുറിച്ച് ന്യൂസിലൻഡ് താരം ഡാരിൽ മിച്ചൽ |Daryl Mitchell

ഐസിസി ക്രിക്കറ്റ് ലോകകപ്പിലെ തന്റെ കന്നി സെഞ്ച്വറിയുമായി ന്യൂസിലൻഡ് താരം ഡാരിൽ മിച്ചൽ.ധർമ്മശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഇന്ത്യക്കെതിരെയുള്ള മത്സരത്തിലാണ് മിച്ചൽ മൂന്നക്കം കടന്നത്.ബ്ലാക് ക്യാപ്‌സ് 19/2 എന്ന നിലയിൽ പതറുമ്പോൾ ശേഷം ന്യൂസിലൻഡ് ബാറ്റർ രചിൻ രവീന്ദ്രയ്‌ക്കൊപ്പം സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തി.

ഒമ്പതാം ഓവറിൽ വിൽ യങ്ങിന്റെ രൂപത്തിൽ ന്യൂസിലൻഡിന് രണ്ടാം വിക്കറ്റ് നഷ്ടമായതോടെയാണ് മിച്ചൽ ബാറ്റ് ചെയ്യാനെത്തിയത്മു.മുൻനിര ബാറ്റ്‌സ്മാൻ രവീന്ദ്രയുമായി ചേർന്ന് ബ്ലാക്ക് ക്യാപ്‌സ് സ്കോർ 100 കടത്തി.മിച്ചലും രവീന്ദ്രയും മധ്യ ഓവറുകളിൽ ഇന്ത്യയുടെ സ്പിന്നർമാരെ ആക്രമിച്ചു.രവീന്ദ്ര പുറത്ത് പോയെങ്കിലും ച്ചൽ 100 പന്തിൽ തന്റെ അഞ്ചാം ഏകദിന സെഞ്ച്വറി തികച്ചു.4 സിക്‌സറുകളും 7 ബൗണ്ടറികളുമാണ് മിച്ചൽ സെഞ്ചുറിയിലെത്തിയത്.

ഇന്ത്യയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തിൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ന്യൂസിലൻഡ് താരമാണ് മിച്ചൽ.ഇന്ത്യയ്‌ക്കെതിരെ ലോകകപ്പിൽ സെഞ്ച്വറി നേടിയ മുൻ ബ്ലാക്ക്‌കാപ്‌സ് ബാറ്ററായിരുന്നു ഗ്ലെൻ ടർണർ.1975ൽ മാഞ്ചസ്റ്ററിൽ ഇന്ത്യയ്‌ക്കെതിരെ പുറത്താകാതെ 114 റൺസ് നേടി. ഓൾഡ് ട്രാഫോർഡിൽ ആ സെഞ്ച്വറിക്ക് ശേഷം ന്യൂസിലൻഡ് ബാറ്റർമാർ 17 സെഞ്ചുറികൾ നേടിയെങ്കിലും അവയൊന്നും ഇന്ത്യക്കെതിരെ വന്നില്ല.2023 ലോകകപ്പിൽ മിച്ചൽ മികച്ച ഫോമിലാണ്.ഹൈദരാബാദിൽ നെതർലാൻഡിനെതിരെ 48 റൺസും ബംഗ്ലാദേശിനെതിരെ പുറത്താകാതെ 89 റൺസും നേടി.

2021 മാർച്ചിൽ ബംഗ്ലാദേശിനെതിരെ ഡുനെഡിനിൽ വെച്ച് മിച്ചൽ തന്റെ ഏകദിന അരങ്ങേറ്റം നടത്തിയ താരം ഫോർമാറ്റിൽ 1,200 റൺസ് പിന്നിട്ടു.ഇതുവരെ 34 ഏകദിനങ്ങൾ കളിച്ചിട്ടുള്ള മിച്ചലിന്റെ ശരാശരി 51ന് മുകളിലാണ്. നാല് അർധസെഞ്ചുറികളും ഈ നേട്ടത്തിൽ ഉൾപ്പെടുന്നു.അഞ്ച് ഏകദിന സെഞ്ചുറികൾക്കായി 30-ഓ അതിൽ താഴെയോ ഇന്നിംഗ്‌സുകൾ എടുക്കുന്ന രണ്ടാമത്തെ ന്യൂസിലൻഡ് ബാറ്ററായി മിച്ചൽ മാറി. 22 ഇന്നിങ്‌സുകളിൽ നിന്നാണ് കോൺവേ ഈ നേട്ടം കൈവരിച്ചത്.

3.7/5 - (4 votes)