‘ലഖ്‌നൗവില ഷമി ഷോ’ : ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞ് മൊഹമ്മദ് ഷമി |World Cup 2023

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ലോകകപ്പ് മത്സരത്തിൽ ബുമ്രയ്ക്ക് ശേഷം മുഹമ്മദ് ഷാമിയുടെ ഒരു തകർപ്പൻ ഷോ. മത്സരത്തിൽ ഇംഗ്ലണ്ടിന്റെ അപകടകാരികളായ ബാറ്റർമാർ ബെൻ സ്റ്റോക്സിന്റെയും ബെയർസ്റ്റോയുടെയും കുറ്റിപിഴുതാണ് മുഹമ്മദ് ഷാമി മത്സരത്തിൽ ഒരു തകർപ്പൻ പ്രകടനം കാഴ്ചവച്ചത്. തുടർച്ചയായി രണ്ടു വിക്കറ്റുകൾ മുഹമ്മദ് ഷാമി നേടിയയതോടെ ഇന്ത്യ മത്സരത്തിൽ കൃത്യമായ ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്.

മത്സരത്തിന്റെ എട്ടാം ഓവറിലായിരുന്നു ഷാമി സ്റ്റോക്സിന്റെ കുറ്റി പിഴുതറിഞ്ഞത്. ഇംഗ്ലണ്ട് നിരയിൽ മൂന്നാമനായി ക്രീസിലേത്തിയ സ്റ്റോക്സ് ആദ്യ ബോളുകളിൽ തന്നെ റൺസ് കണ്ടെത്താൻ ശ്രമിച്ചിരുന്നു. എന്നാൽ ഷാമിയും ബുമ്രയും കൃത്യമായ ലെങ്ത് കണ്ടെത്തിയതോടെ സ്റ്റോക്സ് പരാജയപ്പെടുകയായിരുന്നു.ആദ്യ 9 പന്തുകളിൽ റൺസൊന്നും നേടാൻ സാധിക്കാതെ വന്നതോടെ സ്റ്റോക്സ് ഷാമിക്കെതിരെ ഒരു സ്വപ്ന ഷോട്ട് കളിക്കാൻ തയ്യാറാവുകയായിരുന്നു. എന്നാൽ ഇതു മുൻകൂട്ടി കണ്ട ഷാമി കൃത്യമായ ലെങ്തിൽ പന്തറിയുകയും സ്റ്റോക്സിന്റെ കുറ്റി പിഴുതെറിയുകയുമാണ് ഉണ്ടായത്.

ഇന്ത്യയെ സംബന്ധിച്ച് വലിയ ആശ്വാസമാണ് സ്റ്റോക്സിന്റെ വിക്കറ്റ് നൽകിയത്. മത്സരം അനായാസം ഇന്ത്യയുടെ കയ്യിൽ നിന്ന് തട്ടിയെടുക്കാൻ സാധിക്കുന്ന ബാറ്ററാണ് സ്റ്റോക്സ്. മത്സരത്തിൽ 10 പന്തുകൾ നേരിട്ട സ്റ്റോക്സിന് റൺസ് ഒന്നും നേടാൻ സാധിച്ചില്ല. തന്റെ തൊട്ടടുത്ത പന്തിൽ തന്നെ അപകടകാരിയായ ബെയർസ്റ്റോയെ കൂടാരം കയറ്റാനും ഷാമിക്ക് സാധിച്ചു.

10ആം ഓവറിലെ ആദ്യ പന്തിലാണ് ഷാമി ബെയർസ്റ്റോയെ പുറത്താക്കിയത്. ഷോട്ട് ലെങ്തിൽ വന്ന പന്ത് ബെയർസ്റ്റോ കട്ട് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ കൃത്യമായി ഇൻസൈഡ് എഡ്ജിൽ കൊണ്ട പന്ത് ബയർസ്റ്റോയുടെ പാഡിൽ പതിക്കുകയും, ശേഷം സ്റ്റമ്പിലേക്ക് കയറുകയുമാണ് ചെയ്തത്. ഇതോടെ ബെയർസ്റ്റോ കൂടാരം കയറി. 23 പന്തുകളിൽ 14 റൺസ് ആയിരുന്നു ബെയർസ്റ്റോയുടെ സമ്പാദ്യം. ഈ രണ്ടു വിക്കറ്റുകളോടെ മത്സരത്തിൽ വലിയ ആധിപത്യമാണ് ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്. 230 എന്ന വിജയലക്ഷം നിലവിൽ ഇംഗ്ലണ്ടിന് ഒരുപാട് ദൂരെയാണ്.

Rate this post