അത്ഭുതബോളിൽ ഇംഗ്ലീഷ് നായകൻ ജോസ് ബട്ട്ളറുടെ കുറ്റിതെറിപ്പിച്ച് കുൽദീപ് യാദവ് |World Cup 2023
ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരത്തിൽ ഒരു അത്ഭുത പന്തിൽ ഇംഗ്ലണ്ട് നായകൻ ബട്ലറിനെ കൂടാരം കയറ്റി കുൽദീപ് യാദവ്. 7.2 ഡിഗ്രിയോളം തിരിഞ്ഞു വന്ന ഒരു സ്വപ്ന പന്തിലാണ് കുൽദീപ് ബട്ലറിന്റെ വിക്കറ്റ് പീഴുതറിഞ്ഞത്. കൃത്യമായി ടേണ്‍ ചെയ്ത പന്തിൽ ഒന്നും ചെയ്യാനാവാതെ ബട്ലർ കൂടാരം കയറുകയായിരുന്നു. മത്സരത്തിൽ ഇംഗ്ലണ്ടിന്റെ അഞ്ചാമത്തെ വിക്കറ്റായാണ് ബട്ലർ പുറത്തായത്.
മത്സരത്തിൽ ഇന്ത്യയെ അല്പം കൂടി വിജയത്തിലേക്ക് അടുപ്പിക്കാൻ ബട്ലറിന്റെ ഈ വിക്കറ്റിന് സാധിച്ചിട്ടുണ്ട്. കുൽദീപിന്റെ ചിട്ടയായ ബോളിംഗ് പ്രകടനം തന്നെയാണ് വിക്കറ്റ് സമ്മാനിച്ചത്.മത്സരത്തിൽ ഇംഗ്ലണ്ട് ഇന്നിങ്സിന്റെ പതിനാറാമത്തെ ഓവറിലെ ആദ്യ പന്തിലാണ് ഒരു അത്ഭുത ബോൾ പിറന്നത്. ഓഫ് സ്റ്റമ്പിന് പുറത്ത് ഫ്ലാറ്റായിയാണ് കുൽദീപ് പന്തറിഞ്ഞത്. ബട്ലർ ക്രീസിലേക്ക് അല്പം ഇറങ്ങുകയും, ബോൾ പ്രതിരോധിക്കാൻ ശ്രമിക്കുകയും ചെയ്തു.
എന്നാൽ പിച്ചു ചെയ്തതിനുശേഷം നന്നായി ടേൺ ചെയ്തുവന്ന പന്തിന്റെ ഗതി നിർണയിക്കാൻ ബട്ലർക്ക് സാധിച്ചില്ല. ബാറ്റിന്റെയും പാഡിന്റെയും ഇടയിലൂടെ പന്ത് ബട്ലറിന്റെ സ്റ്റമ്പ് പിഴുതെറിയുകയായിരുന്നു. മിഡിൽ സ്റ്റമ്പിന്റെ ടോപ്പിലാണ് പന്ത് കൊണ്ടത്. ഇതോടെ 23 പന്തുകളിൽ 10 റൺസ് നേടിയ ബട്ലർ കൂടാരം കയറുകയും ചെയ്തു. ഇന്ത്യയ്ക്ക് വലിയ മേൽക്കോയ്മ തന്നെയാണ് ബട്ലറിന്റെ വിക്കറ്റ് മത്സരത്തിൽ നൽകിയത്.മുൻപ് മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ തകർന്നു വീഴുകയുണ്ടായി. ഇന്ത്യയുടെ മുൻനിര ബാറ്റർ മികച്ച പ്രകടനം പുറത്തെടുത്തിരുന്നില്ല.
Ball of the World Cup…. 🙇🏻♂️❤#INDvsENG #KuldeepYadav #RohitSharma𓃵 pic.twitter.com/d9j1vbUyzh
— Chetan Batra (@ItzChetan24) October 29, 2023
നായകൻ രോഹിത് ശർമ മാത്രമാണ് ഇന്ത്യക്കായി കൃത്യമായ ബാറ്റിംഗ് പ്രകടനം പുറത്തെടുത്തത്. മത്സരത്തിൽ രോഹിത് 101 പന്തിൽ 87 റൺസ് സ്വന്തമാക്കി. ഒപ്പം അവസാന ഓവറുകളിൽ 49 റൺസ് നേടിയ സൂര്യകുമാർ യാദവും 39 റൺസ് നേടിയ രാഹുലും മികവ് പുലർത്തിയതോടെ ഇന്ത്യ 229 എന്ന ഭേദപ്പെട്ട സ്കോറിൽ എത്തുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന്റെ ആദ്യ 5 വിക്കറ്റുകൾ ചെറിയ സ്കോറിൽ വീഴ്ത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.