‘വിരാട് കോലിയെയും ബാബർ അസമിനെയും താരതമ്യം ചെയ്യരുത്’: റമീസ് രാജ |World Cup 2023
വിരാട് കോഹ്‌ലിയെയും ബാബർ അസമിനെയും താരതമ്യം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ ക്രിക്കറ്റർ റമീസ് രാജ. ലോകകപ്പിൽ മിന്നുന്ന പ്രകടനമാണ് ഇന്ത്യയും വിരാട് കോലിയും പുറത്തെടുക്കുന്നത്. കളിച്ച ആറു മത്സരങ്ങളും വിജയിച്ച ഇന്ത്യ സെമിയിലേക്ക് കയറാനുള്ള ഒരുക്കത്തിലാണ്.
ആറു മത്സരങ്ങളിൽ നിന്നും 3 അർദ്ധ സെഞ്ചുറിയും ഒരു സെഞ്ചുറിയും നേടിയ കോലി 354 റൺസ് നേടി ഇന്ത്യൻ വിജയങ്ങളിൽ നിർണായകമായി മാറി. പാകിസ്ഥാൻ അവരുടെ ആദ്യ രണ്ട് മത്സരങ്ങളിൽ നെതർലൻഡ്‌സിനെയും ശ്രീലങ്കയെയും തോൽപ്പിച്ചെങ്കിലും ഇന്ത്യ, ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നിവരോട് തോറ്റപ്പോൾ അവരുടെ സെമി ഫൈനൽ പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയേറ്റു.
2023 ലോകകപ്പിൽ 6 മത്സരങ്ങളിൽ നിന്ന് 3 അർദ്ധ സെഞ്ചുറിയടക്കം 207 റൺസ് നേടിയെങ്കിലും അതെല്ലാം വലിയ സ്കോറുകളാക്കി മാറ്റാൻ പാടുപെടുകയാണ്. ബംഗ്ലാദേശിനെതിരെ പൂനെയിൽ സെഞ്ച്വറി നേടിയ കോഹ്‌ലി വമ്പൻ ടീമുകൾക്കെതിരെ അർധസെഞ്ചുറി നേടിയിട്ടുണ്ട്.ബാബർ അർധസെഞ്ചുറികൾ നേടിയെങ്കിലും പാകിസ്ഥാൻ എല്ലാ കളികളിലും തോൽക്കുകയായിരുന്നു
Virat Kohli talking about his journey so far pic.twitter.com/i2GiNkGFbv
— Virat Kohli Fan Club (@Trend_VKohli) October 31, 2023
‘വിരാട് കോഹ്‌ലിയെയും ബാബർ അസമിനെയും താരതമ്യം ചെയ്യരുത്.കോഹ്‌ലി വലിയ ഇന്നിംഗ്‌സുകൾ കളിക്കുന്നു, അർദ്ധ സെഞ്ച്വറി നേടിയതിന് ശേഷം തന്റെ വിക്കറ്റ് കളയുന്നില്ല.അവൻ മുന്നോട്ട് പോകുന്നു. മറുവശത്ത്, ബാബർ അർധസെഞ്ചുറികൾ നേടിയെങ്കിലും വാർത്തകളിൽ വരാൻ അദ്ദേഹത്തിന് ഒരു സെഞ്ച്വറി ആവശ്യമാണ്. അയാൾക്ക് തന്റെ പദ്ധതികൾ ലളിതമാക്കുകയും പാക്കിസ്ഥാനുവേണ്ടി മത്സരങ്ങൾ ജയിക്കുകയും വേണം, ”റമിസ് രാജ സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.