‘വിരാട് കോലിക്കും രോഹിത് ശർമ്മയ്ക്കും ഉള്ള കഴിവുകൾ ബാബർ അസമിന് ഇല്ല’: മുഹമ്മദ് കൈഫ് |World Cup 2023
വിരാട് കോഹ്ലിയെയും രോഹിത് ശർമ്മയെയും സവിശേഷമാക്കുന്ന കഴിവുകൾ പാകിസ്ഥാൻ ക്യാപ്റ്റന് ഇല്ലെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്.ചൊവ്വാഴ്ച കൊൽക്കത്തയിൽ ബംഗ്ലാദേശിനെതിരെ ബാബർ അസം മികച്ച സ്കോർ നേടുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് കൈഫിന്റെ പരാമർശം.
ബംഗ്ലാദേശുമായി ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ, 16 പന്തിൽ 9 റൺസ് നേടിയ അദ്ദേഹം പന്ത് സിക്സറിന് പറത്താൻ ശ്രമിക്കുന്നതിനിടെ പുറത്തായി. മൊത്തത്തിൽ അദ്ദേഹത്തിന്റെ ഫോം നല്ലതല്ല. അവൻ അൻപതുകളും അറുപതുകളും സ്കോർ ചെയ്യുന്നു, പക്ഷേ സെഞ്ച്വറി വന്നിട്ടില്ല സ്റ്റാർ സ്പോർട്സിൽ മുഹമ്മദ് കൈഫ് പറഞ്ഞു.ടൂർണമെന്റിൽ സ്ഥിരതയാർന്ന സ്കോറുകൾ ഉയർത്താൻ പാക്കിസ്ഥാന് സാധിച്ചിട്ടില്ല. തുടർച്ചയായി നാല് മത്സരങ്ങൾ തോറ്റ ടീം ഒടുവിൽ ബംഗ്ലാദേശിനെതിരെയുള്ള വിജയത്തോടെ കൊൽക്കത്തയിൽ തങ്ങളുടെ സെമി ഫൈനൽ പ്രതീക്ഷകൾ സജീവമാക്കി.
വലിയ ടോട്ടലുകൾ നേടാനുള്ള പാക്കിസ്ഥാന്റെ കഴിവില്ലായ്മയ്ക്ക് ബാബറിനെ കുറ്റപ്പെടുത്തിയ കൈഫ് ആധുനിക ഗെയിമിൽ പാകിസ്ഥാൻ ക്യാപ്റ്റൻ ആക്രമണാത്മകമായി ബാറ്റ് ചെയ്യേണ്ടതുണ്ടെന്ന് പറഞ്ഞു. ലോകകപ്പിൽ അസം മൂന്ന് അർധസെഞ്ചുറികൾ നേടിയെങ്കിലും ഇന്നിങ്സിൽ ഒഴുക്ക് കാണുന്നില്ല.ബാബർ റൺസ് സ്കോർ ചെയ്യാൻ ധാരാളം പന്തുകൾ എടുക്കുന്നു, അദ്ദേഹത്തിന്റെ ഇന്നിഗ്സുകൾ കൊണ്ട് പാകിസ്താന് വലിയ പ്രയോജനം ലഭിക്കുന്നില്ല.
Babar Azam does not have same abilities as Virat Kohli and Rohit Sharma: Mohammed Kaif#BabarAzam #ViratKohli @ITGDsports https://t.co/b5E5v2GID3
— IndiaToday (@IndiaToday) November 1, 2023
“ലോകകപ്പിൽ അദ്ദേഹം വലിയ പരാജയമായിരുന്നു. ബാബർ സാവധാനത്തിൽ കളിച്ചു, ഏകദിനത്തിൽ മത്സരിക്കാനുള്ള വഴി ഇതല്ല. രോഹിത് ശർമ്മയെയും വിരാട് കോഹ്ലിയെയും പോലെ ആക്രമണാത്മക ക്രിക്കറ്റ് കളിക്കാൻ അദ്ദേഹത്തിന് കഴിയില്ല. ആസാമിന് ആ ശക്തിയില്ല, പക്ഷേ ഗെയിമിന്റെ ആവശ്യങ്ങളുമായി പൊരുത്തപ്പെടാൻ അയാൾക്ക് തന്റെ കളി മാറ്റേണ്ടിവരും, ”അദ്ദേഹം സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.