കോലിയോ രോഹിതോ ഡി കോക്കോ അല്ല! ‘ഇപ്പോൾ ഏറ്റവും മികച്ച ഏകദിന താരം’ 35 കാരനാണെന്ന് സീം അക്രം | World Cup 2023
ഇതിഹാസ പാകിസ്ഥാൻ ഫാസ്റ്റ് ബൗളറും മുൻ ക്യാപ്റ്റനുമായ വസീം അക്രം 2023 ലെ മിന്നുന്ന ഫോമിലുള്ള 35 കാരനായ ഒരു സ്റ്റാർ ബാറ്ററെ പ്രശംസിച്ചു.അക്രം പറയുന്നതനുസരിച്ച് നിലവിലെ ഏറ്റവും മികച്ച ഏകദിന കളിക്കാരൻ സ്റ്റാർ ബാറ്റർ വിരാട് കോഹ്ലിയോ ക്വിന്റൺ ഡി കോക്കോ രോഹിത് ശർമ്മയോ അല്ല.
ഇവർക്ക് പകരം ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെല്ലാണ് ഇപ്പോൾ ഏറ്റവും മികച്ച ഏകദിന കളിക്കാരനെന്ന് അക്രം കരുതുന്നു.അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് 2023 മത്സരത്തിൽ ഓസ്ട്രേലിയയെ ഒറ്റയ്ക്ക് വിജയിച്ചതിന് ശേഷം 35 കാരനായ ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെല്ലിനെ വസീം അക്രം പ്രശംസിച്ചു.മത്സരത്തിൽ മാക്സ്വെൽ 21 ഫോറും 10 സിക്സറും അടക്കം 128 പന്തിൽ നിന്ന് 201 റൺസ് നേടി.
അഫ്ഗാനെതിരെ 293 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ അഞ്ച് തവണ ചാമ്പ്യന്മാർ 7 വിക്കറ്റ് നഷ്ടത്തിൽ 91 റൺസ് എന്ന നിലയിൽ ആയിരുന്നു.എന്നാൽ അവിടെ നിന്ന് മാക്സ്വെൽ കളിയെ മാറ്റിമറിച്ചു.128 പന്തിൽ 21 ഫോറും 10 സിക്സും സഹിതം 201 റൺസ്. 68 പന്തിൽ 12 റൺസുമായി പുറത്താകാതെ നിന്ന പാറ്റ് കമ്മിൻസിനൊപ്പം എട്ടാം വിക്കറ്റിൽ 202 റൺസ് കൂട്ടിച്ചേർത്തു.
Wasim Akram calls Maxwell the best of the best – "We have been hearing that one player cannot win you matches singlehandedly but Glenn Maxwell turned it into a lie. Maxi has proved himself the best ODI player." #CWC23 pic.twitter.com/NLGyxJ7I1X
— Arfa Feroz Zake (@ArfaSays_) November 7, 2023
“അവിശ്വസനീയമാണ്. ഒറ്റയാൾ പ്രകടനം. ഇതിഹാസങ്ങൽ ചെയ്യുന്ന കാര്യം.ഒരു വ്യക്തിക്ക് ഒരു ഗെയിം വിജയിപ്പിക്കാൻ കഴിയില്ല എന്നൊരു ചൊല്ലുണ്ട്, വ്യക്തമായും, എന്തൊരു പരമമായ നുണയാണ്, ഇത്ര കടുത്ത സാഹചര്യത്തിലും ഒരാൾക്ക് മത്സരം ജയിപ്പിക്കാൻ കഴിയുമെന്ന് ഇന്ന് നമ്മൾ കണ്ടു.ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഏകദിന കളിക്കാരൻ താനാണെന്ന് ലോകത്തെ കാണിച്ചു. ഇത് അവിശ്വസനീയമാണ്. 128 പന്തിൽ 10 സിക്സറും 21 ഫോറും സഹിതം 201 റൺസ്. ഇതിനെക്കുറിച്ച് മുമ്പ് കേട്ടിട്ടില്ല. ഞാൻ 20 വർഷമായി ക്രിക്കറ്റ് കളിച്ചിട്ടുണ്ട്, വിരമിച്ചതിന് ശേഷം 20 വർഷമായി ഞാൻ ക്രിക്കറ്റിൽ പ്രവർത്തിച്ചിട്ടുണ്ട്, എന്നാൽ ഗ്ലെൻ മാക്സ്വെല്ലിന്റെ പോലെ ഒരു ഇന്നിംഗ്സ് എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല.”1992 ലോകകപ്പ് ഫൈനലിൽ പാക്കിസ്ഥാന്റെ വിജയത്തിലെ നായകൻ മാക്സ്വെല്ലിനെ പ്രശംസിച്ചുകൊണ്ട് എ സ്പോർട്സ് ഷോയിൽ സംസാരിക്കവെ പറഞ്ഞു.
'I have played cricket for 20 years, I have worked in cricket for 20 years after retirement but I have never seen an innings like Glenn Maxwell's in my entire life. He's the best ODI player right now' – Wasim Akram 🔥🔥🔥 #CWC23 #AUSvsAFG pic.twitter.com/xv6xkotzVU
— Farid Khan (@_FaridKhan) November 8, 2023
അഫ്ഗാനിസ്ഥാനെതിരെ 201 റൺസ് നേടുന്നതിന് മുമ്പ്, ഒക്ടോബർ 25 ന് ഡൽഹിയിൽ നെതർലൻഡ്സിനെതിരെ മാക്സ്വെൽ വെറും 40 പന്തിൽ സെഞ്ച്വറി നേടി. ഏതൊരു ബാറ്ററുടെയും വേഗമേറിയ സെഞ്ചുറിക്കുള്ള ഏകദിന ലോകകപ്പ് റെക്കോർഡായിരുന്നു അത്.