ലോകകപ്പിൽ സിക്സുകളിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി രോഹിത് ശർമ്മ |Rohit Sharma
മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ന്യൂസിലൻഡിനെതിരായ സെമിഫൈനൽ മത്സരത്തിൽ ഏകദിന ലോകകപ്പ് ചരിത്രത്തിൽ 50 സിക്സറുകൾ നേടുന്ന ആദ്യ ബാറ്ററായി ഇന്ത്യൻ നായകൻ രോഹിത് ശർമ്മ.മത്സരത്തിന്റെ അഞ്ചാം ഓവറിൽ പേസർ ട്രെന്റ് ബോൾട്ടിന്റെ പന്തിൽ സിക്സറോടെ തന്റെ 27-ാം ലോകകപ്പ് ഇന്നിംഗ്സിൽ അദ്ദേഹം ക്രിസ് ഗെയ്ലിന്റെ 49 സിക്സുകൾ എന്ന റെക്കോഡ് മറികടന്നിരിക്കുകയാണ്.
ടൂർണമെന്റിന്റെ സിംഗിൾ എഡിഷനിൽ ഏറ്റവും കൂടുതൽ സിക്സറുകൾ പറത്തിയതിന്റെ റെക്കോർഡും ശർമ തകർത്തു, ക്രിസ് ഗെയ്ലിന്റെ 26 സിക്സറുകൾ മറികടന്നു.ഗ്ലെൻ മാക്സ്വെൽ (43), എബി ഡിവില്ലിയേഴ്സ് (37), ഡേവിഡ് വാർണർ (37) എന്നിവരാണ് ആദ്യ അഞ്ചു സ്ഥാനങ്ങളിൽ ഉള്ളവർ. ലോകകപ്പിൽ രോഹിത് 1500 റൺസ് പിന്നിടും ചെയ്തു.സച്ചിൻ ടെണ്ടുൽക്കർ (2,278), റിക്കി പോണ്ടിംഗ് (1,743), കുമാർ സംഗക്കാര (1,532), വിരാട് കോഹ്ലി (1,610-ലധികം) എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റു താരങ്ങൾ.
ഈ ടൂർണമെന്റിൽ രോഹിത് ശർമ്മ ഇതിനകം 51 സിക്സറുകൾ നേടിയിട്ടുണ്ട്. ലോകകപ്പിന്റെ ഒരു പതിപ്പിൽ ഏറ്റവും കൂടുതൽ സിക്സറുകൾ പറത്തിയെന്ന റെക്കോർഡും രോഹിത് ശർമ സ്വന്തം പേരിലാക്കി. 2023 ലോകകപ്പിൽ രോഹിത് ശർമ്മ ഇതിനകം 27 സിക്സറുകൾ പറത്തി.മത്സരത്തിൽ 29 പന്തിൽ 47 റൺസെടുത്ത രോഹിത് ശർമ്മ ടിം സൗത്തിയുടെ പന്തിൽ കെയ്ൻ വില്യംസൺ പിടിച്ചു പുറത്തായി.കിവി ടീമിനെതിരെ ടോസ് നേടിയ ശർമ്മ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
Rohit crosses
— Royal Challengers Bangalore (@RCBTweets) November 15, 2023sixes in ODI World Cups!
![]()
Nobody has more!#PlayBold #INDvNZ #CWC23 #TeamIndia @ImRo45 pic.twitter.com/uJ7lqQLg9V
ട്രെന്റ് ബോൾട്ടിന്റെ ആദ്യ ഓവറിൽ തന്നെ രണ്ട് ബൗണ്ടറികൾ പറത്തിയാണ് ഇന്ത്യൻ ക്യാപ്റ്റൻ തുടങ്ങിയത്.കളിയുടെ തുടക്കത്തിൽ ന്യൂസിലൻഡ് ചെറിയൊരു സ്വിംഗ് കണ്ടെത്തിയെങ്കിലും രോഹിത് ശർമ്മയുടെ ആത്മവിശ്വാസം കെടുത്താൻ അത് പര്യാപ്തമായില്ല.തന്റെ ഇന്നിംഗ്സിൽ 4 ബൗണ്ടറികളും 4 സിക്സറുകളും ശർമ്മ നേടി. 15 ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 118 റൺസ് എടുത്തിട്ടുണ്ട്. 52 റൺസുമായി ഗില്ലും 16 റൺസുമായി കോലിയുമാണ് ക്രീസിൽ.
— The Bharat Army (@thebharatarmy) November 15, 2023
𝗦𝗜𝗫𝗘𝗥 𝗞𝗜𝗡𝗚! Rohit Sharma smashes his
th six in Cricket World Cup history, showcasing his incredible prowess in hitting sixes with style and precision.
Getty • #RohitSharma #INDvNZ #INDvsNZ #CricketComesHome #CWC23 #Teamlndia #BharatArmy #COTI
pic.twitter.com/NnUB01E0Fx