റിക്കി പോണ്ടിംഗിനെയും പിന്നിലാക്കി ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ താരമായി വിരാട് കോഹ്ലി |Virat Kohli
ലോകകപ്പ് 2023 ന്റെ സെമിഫൈനൽ പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് മിക്ചഖ തുടക്കമാണ് ലഭിച്ചത്. മത്സരത്തിൽ 29 പന്തിൽ 47 റൺസെടുത്ത രോഹിത് ശർമ്മയും അർദ്ധ സെഞ്ച്വറി നേടിയ ഗില്ലും ഇൻഡ്യക്ക് മികച്ച തുടക്കമാണ് നൽകിയത്.ക്യാപ്റ്റൻ പുറത്തായതിന് ശേഷം ശുഭ്മാൻ ഗില്ലും വിരാട് കോഹ്ലിയും ചേർന്ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് എത്തിച്ചു.
.ടൂർണമെന്റിലെ തന്റെ നാലാമത്തെ ഫിഫ്റ്റി ഗിൽ വേഗത്തിൽ രേഖപ്പെടുത്തി, 28 റൺസ് നേടിയ ശേഷം കോഹ്ലി മറ്റൊരു നാഴികക്കല്ല് നേടി. ഏകദിന ക്രിക്കറ്റിലെ ഏറ്റവും കൂടുതൽ റൺസ് എന്ന റെക്കോർഡിൽ ഓസ്ട്രേലിയൻ ഇതിഹാസ താരം റിക്കി പോണ്ടിംഗിനെ മറികടന്നു.സച്ചിൻ ടെണ്ടുൽക്കറിനും കുമാർ സംഗക്കാരയ്ക്കും പിന്നിലാണ് കോലിയുടെ സ്ഥാനം.2023 ലോകകപ്പിൽ 600 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്റ്സർ എന്ന നേട്ടവും അദ്ദേഹം സ്വന്തമാക്കി.ഒരു ലോകകപ്പ് എഡിഷനിൽ 600 റൺസ് തികയ്ക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്ററായി വിരാട് കോഹ്ലി.2003 എഡിഷനിൽ സച്ചിൻ 673 റൺസ് നേടിയപ്പോൾ 2019 ലോകകപ്പിൽ രോഹിത് ശർമ്മ 648 റൺസ് നേടി.
തന്റെ 291-ാം ഏകദിനം കളിച്ച കോലി പോണ്ടിംഗിന്റെ 13,704 റൺസ് എന്ന നേട്ടം മറികടന്നു.ഏകദിന റണ്ണുകളുടെ കാര്യത്തിൽ സച്ചിൻ ടെണ്ടുൽക്കർ (18,426), കുമാർ സംഗക്കാര (14,234) എന്നിവർ മാത്രമാണ് കോലിക്ക് മുന്നിലുളത്.ഫോർമാറ്റിൽ കോഹ്ലിയുടെ ശരാശരി 58-ലധികമാണ്.36 വേൾഡ് കപ്പ് മൽസരങ്ങളിൽ നിന്ന് 57ന് മുകളിൽ ശരാശരിയുള്ള കോഹ്ലി ഇപ്പോൾ 1,650 റൺസ് പിന്നിട്ടു.സച്ചിൻ ടെണ്ടുൽക്കർ (2,278), പോണ്ടിംഗ് (1,743) എന്നിവർക്ക് മാത്രമാണ് ഇവന്റിൽ കൂടുതൽ റൺസുള്ളത്.
The runs keep coming for Virat Kohli 👏#INDvNZ #CWC23 pic.twitter.com/N4nykFrPIc
— The Cricketer (@TheCricketerMag) November 15, 2023
കോഹ്ലിയുടെ 16 ഫിഫ്റ്റി പ്ലസ് ലോകകപ്പ് സ്കോർ സച്ചിന്റെ (21) പിന്നിൽ രണ്ടാമത്തേതാണ്.തന്റെ നാലാമത്തെ ഏകദിന ലോകകപ്പിലാണ് കോഹ്ലി കളിച്ചുകൊണ്ടിരിക്കുന്നത്.2023 ലോകകപ്പിൽ 80-ലധികം ശരാശരിയിൽ 620 റൺസ് പിന്നിട്ടിരിക്കുകയാണ് കോലി.ക്വിന്റൺ ഡി കോക്കിനെയാണ് (591) മറികടന്നത്.6 അർധസെഞ്ചുറികളും രണ്ട് സെഞ്ചുറികളും കോലി വേൾഡ് കപ്പിൽ നേടിയിട്ടുണ്ട്. സച്ചിൻ (2003), ബംഗ്ലാദേശിന്റെ ഷാക്കിബ് അൽ ഹസൻ (2019) എന്നിവരെ മറികടന്ന് ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ 50 + നേടുന്ന താരമായി കോലി