‘നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയത്തിൽ ഇന്ത്യൻ ആരാധകർ നിശബ്ദരാക്കുന്നതിനെക്കാൾ സംതൃപ്തി നൽകുന്ന മറ്റൊന്നില്ല’ : പാറ്റ് കമ്മിൻസ് |World Cup 2023
നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നാളെ നടക്കുന്ന ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ലോകകപ്പ് ഫൈനളിൽ ഒരു ലക്ഷത്തിലധികം കാണികളെയാണ് പ്രതീക്ഷിക്കുന്നത്. ഈ ലോകകപ്പിലെ എല്ലാ ഇന്ത്യയുടെ മത്സരങ്ങളിലും ഉണ്ടായിരുന്നതുപോലെ നിറഞ്ഞ സ്റ്റേഡിയത്തിൽ തന്നെയായിരിക്കും ഫൈനൽ അരങ്ങേറുക.
ഈ ലോകകപ്പിലെ എല്ലാ ഇന്ത്യയുടെ മത്സരങ്ങളിലും ഉണ്ടായിരുന്നതുപോലെ പിന്തുണ വളരെ ഏകപക്ഷീയമായിരിക്കും. ഇന്ത്യയിൽ കളിക്കുമ്പോൾ സന്ദർശക ടീമുകൾ വലിയ പിന്തുണ പ്രതീക്ഷിക്കാറില്ല.കാണികൾ “വളരെ ഏകപക്ഷീയമായിരിക്കുമെന്ന് ഓസ്ട്രലിയൻ ” ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന് അറിയാം.ഇന്ത്യയിൽ കളി നടക്കുമ്പോൾ സ്റ്റേഡിയത്തിൽ ആരാധകർ നിറയും. അവരെ നിശബ്ദരാക്കുന്നതിനെക്കാൾ സംതൃപ്തി നൽകുന്ന മറ്റൊന്നില്ല എന്നും കമ്മിൻസ് പറഞ്ഞു.
” ഫൈനലിലെ ആരാധകർ വളരെ ഏകപക്ഷീയമായിരിക്കും, പക്ഷേ സ്റ്റേഡിയത്തിൽ ഒരു വലിയ ആൾക്കൂട്ടം നിശബ്ദരായി പോകുന്നത് കേൾക്കുന്നതിനേക്കാൾ സംതൃപ്തി നൽകുന്ന മറ്റൊന്നില്ല,അതാണ് നാളെ നമ്മുടെ ലക്ഷ്യം”കമ്മിൻസ് പ്രീ-മാച്ച് കോൺഫറൻസിൽ പറഞ്ഞു.ഓസ്ട്രേലിയ ഈ വർഷം ഇന്ത്യയിൽ ധാരാളം ക്രിക്കറ്റ് കളിച്ചിട്ടുണ്ട് അത്കൊണ്ട് തന്നെ ആരാധകരുടെ ഈ ആരവം പുതുമയുള്ള ഒന്നായിരിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
”എല്ലാവരും ആത്മവിശ്വാസത്തിലാണ്. ലോകകപ്പ് വിജയിക്കുക എന്നത് താരങ്ങൾക്ക് കരിയറിൽ നിർണായകമാവും. സെമിയിലെത്താൻ പിഴവുകളില്ലാത്ത പ്രകടനം നടത്തേണ്ടിയിരുന്നു. അത് സാധിച്ചു. വമ്പൻ വിജയങ്ങളുണ്ടായിട്ടില്ല. പൊരുതിയാണ് എല്ലാ കളിയും വിജയിച്ചത്. അത് ആത്മവിശ്വാസം നൽകുന്നതാണ്” ഓസീസ് ക്യാപ്റ്റൻ പറഞ്ഞു.വലിയ ജനക്കൂട്ടത്തിന് മുന്നിൽ കളിക്കുന്നത് നിലവിലെ ഓസ്ട്രേലിയൻ ടീമിൽ നിന്നുള്ള മിക്കവർക്കും അത്ര വലിയ കാര്യമല്ല.
Pat Cummins wants to silence 🤐 the Ahmedabad crowd in the World Cup 2023 final. pic.twitter.com/L1yvNRxYwT
— CricTracker (@Cricketracker) November 18, 2023
സ്റ്റീവൻ സ്മിത്ത്, ഡേവിഡ് വാർണർ, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസിൽവുഡ്, ഗ്ലെൻ മാക്സ്വെൽ എന്നിവരെല്ലാം 2015 ഫൈനലിന്റെ ഭാഗമായിരുന്നു (കൂടാതെ കമ്മിൻസും മിച്ചൽ മാർഷും ടീമിലുണ്ടായിരുന്നു)എംസിജിയിൽ 80,000-ത്തിലധികം ആരാധകർക്ക് മുന്നിൽ ഓസ്ട്രേലിയ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി കിരീടം നേടി. ഓസീസ് ടീമിൽ പലരും ഐപിഎൽ അനുഭവപരിചയമുള്ളവരാണ്.