ഇംഗ്ലണ്ടിനെതിരെ 326 ചേസിൽ സെഞ്ച്വറി നേടിയ ശേഷം എംഎസ് ധോണിയുടെ ഉപദേശം ഓര്ത്തെടുത്ത് ഷായ് ഹോപ്പ് | Shai Hope
ആന്റിഗ്വയിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ 326 റൺസ് പിന്തുടരുന്ന വെസ്റ്റ് ഇൻഡീസ് 40-ാം ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 220 റൺസ് എന്ന നിലയിലായിരുന്നു.ഷിംറോൺ ഹെറ്റ്‌മയറിനെയും ഷെർഫെയ്ൻ റഥർഫോർഡിനെയും നഷ്ടപ്പെട്ടതോടെ വെസ്റ്റ് ഇൻഡീസ് കൂടുതൽ സമ്മർദ്ദത്തിലായി.
വെസ്റ്റ് ഇൻഡീസിന് അവസാന 10 ഓവറിൽ 106 റൺസ് വേണ്ടിയിരുന്നതിനാൽ ഒരു ദുഷ്‌കരമായ ടാസ്‌ക് നേരിടേണ്ടി വന്നു. എന്നാൽ ക്യാപ്റ്റൻ ഷായ് ഹോപ്പും മുംബൈ ഇന്ത്യൻസിന്റെ പുതിയ റിക്രൂട്ട്‌മെന്റ് റൊമാരിയോ ഷെപ്പേർഡും അവസാന ഓവറുകളിൽ അടിച്ചു തകർത്തതോടെ വെസ്റ്റ് ഇൻഡീസ് 7 പന്തുകൾ ശേഷിക്കെ ലക്ഷ്യം മറികടന്നു.2014-ൽ മിർപൂരിൽ ബംഗ്ലാദേശിനെതിരെ പാകിസ്ഥാൻ നേടിയ 109 റൺസിന് ശേഷം ഏകദിന ടീമിന്റെ അവസാന 10 ഓവറിൽ പിന്തുടരുന്ന രണ്ടാമത്തെ ഉയർന്ന റൺസാണ് 106.9 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് സർ വിവിയൻ റിച്ചാർഡ്‌സ് സ്റ്റേഡിയത്തിലെ കാണികൾക്ക് ആഹ്ലാദം പകർന്ന് വെസ്റ്റ് ഇൻഡീസ് തകർപ്പൻ ജയം സ്വന്തമാക്കി.
Shai Hope magnificent hundred:
— Mufaddal Vohra (@mufaddal_vohra) December 4, 2023
First 35 balls – 26 runs.
Next 48 balls – 83 runs.pic.twitter.com/mg6SRoPJHB
83 പന്തിൽ 7 സിക്‌സറുകളും 4 ബൗണ്ടറികളും സഹിതം പുറത്താകാതെ 109 റൺസെടുത്ത ക്യാപ്റ്റൻ ഷായ് ഹോപ്പായിരുന്നു വിൻഡീസിന്റെ വിജയശില്പി.29 പന്തിൽ 3 സിക്സും 4 ബൗണ്ടറിയും സഹിതം 48 റൺസ് നേടിയ റൊമാരിയോ ഷെപ്പേർഡ് ഹോപ്പിന് വലിയ പിന്തുണ നൽകി. ഇരുവരും ആറാം വിക്കറ്റിൽ 89 റൺസ് കൂട്ടുകെട്ടുണ്ടാക്കി. വിന്‍ഡീസിനായി ഓപ്പണര്‍മാരായ അലിക് അതാനസെയും(66), ബ്രാണ്ടന്‍ കിങും(35) ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി മികച്ച തുടക്കമിട്ടു. വെസ്റ്റ് ഇൻഡീസിന് അവസാന 2 ഓവറിൽ 19 റൺസ് വേണ്ടിയിരുന്നു, അവസാന ഓവറിൽ സാം കുറനെ 3 സിക്‌സറുകൾ പറത്തി ഷായ് ഹോപ്പ് മത്സരം വരുതിയിലാക്കി.
Shai Hope matches Viv Richards and Virat Kohli 🔥 #WIvENG pic.twitter.com/QffP51MO6N
— ESPNcricinfo (@ESPNcricinfo) December 3, 2023
Our Mastercard Priceless Moment is none other than the skipper's final blow to defeat England!🏏💥 #WIvENG #MastercardPricelessMoment pic.twitter.com/Mqjwj6Znqj
— Windies Cricket (@windiescricket) December 3, 2023
വിജയത്തിന് ശേഷം മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണിയുടെ ഒരു ഉപദേശം ഷായ് ഹോപ്പ് ഓർത്തെടുത്തു.”ഞാൻ കുറച്ച് കാലം മുമ്പ് എംഎസ് ധോണിയുമായി ഒരു സംഭാഷണം നടത്തിയിരുന്നു, നിങ്ങൾ വിചാരിക്കുന്നതിലും കൂടുതൽ സമയം നിങ്ങൾക്ക് എപ്പോഴും ക്രീസിൽ ഉണ്ടെന്നും അത് ഉറച്ചുനിൽക്കുമെന്നും അദ്ദേഹം എന്നോട് പറഞ്ഞു” വെസ്റ്റ് ഇൻഡീസിന്റെ 4 വിക്കറ്റ് വിജയത്തിന് ശേഷം ഷായ് ഹോപ്പ് പറഞ്ഞു. ”വിജയത്തിന് വേണ്ടിയാണു സെഞ്ച്വറി നേടിയത് അതിനു വേണ്ടി മാത്രമാണ് ഞാൻ കളിക്കുന്നത്. ഞങ്ങൾ വിജയിച്ചതിൽ സന്തോഷമുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.
Missed his century just by 2 runs 🚶♂️🏃♂️#WIvENG #WIvsENG #SamCurran #INDvAUS #INDvsAUS #Cricket pic.twitter.com/IzJ8p5QnqP
— TCTV Cricket (@tctv1offl) December 4, 2023
മത്സരത്തിൽ 98 റൺസ് വഴങ്ങിയ ഇംഗ്ലീഷ് ബൗളർ സാം കുറാൻ ഒരു ഏകദിന മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ ഇംഗ്ലണ്ട് ബൗളറായി മാറി.സ്റ്റീവ് ഹാർമിസന്റെ 97 റൺസ് എന്ന റെക്കോർഡ് മറികടന്നു.നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിരയില്‍ ഹാരി ബ്രൂക്ക്(71), സാക്ക് ക്രോളി(48), ഫില്‍ സാള്‍ട്ട്(46), സാം കറന്‍(38), ബ്രൈഡണ്‍ കാഴ്സ്(21 പന്തില്‍ 31*) എന്നിവരാണ് ബാറ്റിംഗില്‍ തിളങ്ങിയത്.
Shai Hope, doing it the Dhoni way 😎 pic.twitter.com/atgKoGeacF
— ESPNcricinfo (@ESPNcricinfo) December 4, 2023