സൂര്യയുടെ ക്ലാസ് ബാറ്റിങ്ങും റിങ്കുവിന്റെ ഫിനിഷിങ്ങും !! മഴ തടസ്സപ്പെടുത്തിയ രണ്ടാം ടി20യില്‍ ഇന്ത്യക്ക് മികച്ച സ്കോർ |South Africa vs India
സൗത്ത് ആഫ്രിക്കക്കെതിരെയുള്ള രണ്ടാം ടി 20 യിൽ ഇന്ത്യക്ക് മികച്ച സ്കോർ. 19.3 ഓവറിൽ കളി മഴ തടസ്സപെടുത്തിയപ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 180 റൺസാണ് ഇന്ത്യ നേടിയത്.റിങ്കു സിംഗ് (39 പന്തില്‍ 68), മുഹമ്മദ് സിറാജ് (0) എന്നിവരായിരുന്നു ക്രീസില്‍. തുടക്കം തകർച്ചയോടെ ആണെങ്കിലും ക്യാപ്റ്റൻ സൂര്യ കുമാർ യാദവിന്റെയും റിങ്കു സിംഗിന്റെയും ഫിഫ്റ്റികളാണ് ഇന്ത്യക്ക് മികച്ച സ്കോർ നേടിക്കൊടുത്തത്. ഓപ്പണർമാരായ ജയ്സ്വാളിനെയും ഗില്ലിനെയും ഇന്ത്യക്ക് പൂജ്യത്തിന് നഷ്ടമായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. ആദ്യ ഓവറിലെ മൂന്നാം പന്തിൽ അക്കൗണ്ട് തുറക്കുന്നതിന് മുന്നേ ജയ്സ്വാളിനെ മാർക്കോ ജാൻസെൻ മടക്കി. ആ ഓവറിൽ തന്നെ മൂന്നാമനായി ഇറങ്ങിയ തിലക് വർമയെ പുറത്താക്കാനുള്ള അവസരം ലഭിച്ചെങ്കിലും ഡേവിഡ് മില്ലർ ക്യാച്ച് നഷ്ടപ്പെടുത്തി.രണ്ടാം ഓവറിലെ അവസാന പന്തിൽ ലിസാഡ് വില്യംസ് ഗില്ലിനെ പൂജ്യത്തിന് പുറത്താക്കിയതോടെ ഇന്ത്യ 6 റൺസിന് രണ്ടു വിക്കറ്റ് എന്ന നിലയിലേക്ക് വീണു.
SKY ©
— ESPNcricinfo (@ESPNcricinfo) December 12, 2023
Tune-in to the 2nd #SAvIND T20I LIVE on @StarSportsIndia pic.twitter.com/ybOrRUw12r
മൂന്നാം വിക്കറ്റിൽ ഒത്തു ചേർന്ന തിലക് വർമയും ക്യാപ്റ്റൻ സൂര്യ കുമാർ യാദവും ഇന്ത്യൻ ഇന്നിങ്സ് മുന്നോട്ട് കൊണ്ടുപോയി. ആറാം ഓവറിൽ ജെറാൾഡ് കോറ്റ്സി 29 റൺസ് നേടിയ തിലക് വർമയെ പുറത്താക്കി. അതോടെ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 55 റൺസ് എന്ന നിലയിലായി. നാലമനയി ഇറങ്ങിയ റിങ്കു സിംഗിനെ കൂട്ടുപിടിച്ച് സൂര്യ കുളുർ സൗത്ത് ആഫ്രിക്കൻ ബൗളർമാർക്കെതിരെ കടന്നാക്രമിച്ചു. സൂര്യ കുമാർ യാദവ് 29 പന്തിൽ ഫിഫ്റ്റിയിലെത്തി.
Can watch this Tilak scoop on loop ➿
— ESPNcricinfo (@ESPNcricinfo) December 12, 2023
Tune-in to the 2nd #SAvIND T20I LIVE on @starsportsindia pic.twitter.com/Pt0CTcj2cj
5 ബൗണ്ടറിയും മൂന്നു സിക്സും അടങ്ങുന്നതായിരുന്നു സൂര്യയുടെ ഇന്നിങ്സ്. റിങ്കു സിങ്ങും അനായാസം റൺസ് കണ്ടെത്തിയതോടെ 13 ഓവറിൽ ഇന്ത്യയുടെ സ്കോർ 122 റൺസിലെത്തി. സ്കോർ 125 ൽ നിൽക്കെ 36 പന്തിൽ നിന്നും 56 റൺസ് നേടിയ സുര്യയെ ഇന്ത്യക്ക് നഷ്ടമായി.ഷംസിയാണ് ക്യാപ്റ്റന്റെ വിക്കറ്റ് നേടിയത്. ക്യാപ്റ്റൻ പുറത്തായെങ്കിലും റിങ്കു റൺസ് കണ്ടെത്തി കൊണ്ടിരുന്നു.
Bang Bang goes #RinkuSingh!
— Star Sports (@StarSportsIndia) December 12, 2023
With the death overs approaching, our finisher is in his element!
How many can #TeamIndia get in the last 5?
Tune-in to the 2nd #SAvIND T20I
LIVE NOW | Star Sports Network#Cricket pic.twitter.com/qd7kFsQXZg
എന്നാൽ 16 ഓവറിൽ ഒരു റൺസ് നേടിയ ജിതേഷ് ശർമയെ ഇന്ത്യക്ക് നഷ്ടമായി. ആ ഓവറിൽ തന്നെ റിങ്കു സിംഗ് അർദ്ധ സെഞ്ച്വറി തികച്ചു.30 പന്തിൽ നിന്നും 9 ബൗണ്ടറിയോടെയാണ് റിങ്കുവിന്റെ ഫിഫ്റ്റി.അവസാന ഓവറുകളിൽ റിങ്കുവും ജഡേജയും ആഞ്ഞടിച്ചതോടെ ഇന്ത്യൻ സ്കോർ 180 ലെത്തി. റിങ്കു 39 പന്തിൽ നിന്നും ഫോറം സിക്സുമടക്കം 66 റണ്‍സെടുത്തു.
Some early trouble, but #TilakVarma remains unfazed and flicks one beautifully over the ropes 🤩
— Star Sports (@StarSportsIndia) December 12, 2023
Can he consolidate with the skipper for company?
Tune-in to the 2nd #SAvIND T20I
LIVE NOW | Star Sports Network#Cricket pic.twitter.com/JzWqPRo4lz