ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ച് സൂര്യകുമാർ യാദവ്, ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗിൽ വലിയ മുന്നേറ്റവുമായി റിങ്കു സിംഗ് |Rinku Singh
രണ്ടാം ടി20യിൽ അതിവേഗ അർദ്ധ സെഞ്ച്വറി നേടിയതിന് ശേഷം ഇന്ത്യൻ താരം സൂര്യകുമാർ യാദവ് ഐസിസി ടി20 റാങ്കിംഗിന്റെ ബാറ്റർമാരുടെ പട്ടികയിൽ തന്റെ ഒന്നാം സ്തനം സ്ഥാനം ഉറപ്പിച്ചു.യാദവ് 36 പന്തിൽ നിന്ന് 56 സ്‌കോർ ചെയ്‌ത് മൊത്തം 10 റേറ്റിംഗ് പോയിന്റുകൾ നേടി .ഇപ്പോൾ 865 റേറ്റിംഗ് പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
787 പോയിന്റുമായി പാക്കിസ്ഥാന്റെ മുഹമ്മദ് റിസ്വാൻ ആണ് രണ്ടാം സ്ഥാനത്ത്.രണ്ടാം ടി20യിൽ 39 പന്തിൽ 68 റൺസെടുത്ത ശേഷം റിങ്കു സിംഗ് 46 സ്ഥാനങ്ങൾ ഉയർന്ന് 59-ാം സ്ഥാനത്തെത്തി. ഇതുവരെ 11 ടി20 മത്സരങ്ങളിൽ നിന്ന് 183.70 സ്‌ട്രൈക്ക് റേറ്റും 82.66 ശരാശരിയുമാണ് റിങ്കുവിനുള്ളത്.കഴിഞ്ഞ വർഷം അവസാനം ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും നടന്ന ടി20 ലോകകപ്പിലാണ് സൂര്യകുമാർ ഒന്നാം റാങ്കിലെത്തുന്നത്.
നിലവിലെ ഫോം വെച്ച് നോക്കുമ്പോൾ അടുത്ത വർഷം വെസ്റ്റ് ഇൻഡീസിലും യുഎസ്എയിലും നടക്കുന്ന ടൂർണമെന്റിൽ ഇന്ത്യൻ ബാറ്റർ തന്നെയായിരിക്കും ഒന്നാം സ്ഥാനത്ത്.കഴിഞ്ഞ മത്സരത്തിൽ കളിച്ചില്ലെങ്കിലും ബൗളർമാരുടെ പട്ടികയിൽ റാഷിദ് ഖാനൊപ്പം രവി ബിഷ്‌നോയ് ഒന്നാം സ്ഥാനം പങ്കിട്ടു, ഷംസി 12-ാം സ്ഥാനത്തു നിന്ന് രണ്ട് സ്ഥാനങ്ങൾ കയറി ആദ്യ പത്തിൽ പ്രവേശിച്ചു.
SKY on the rise 🔥
— ICC (@ICC) December 13, 2023
The India star extends the gap at the top of the @MRFWorldwide ICC Men's T20I Batters' Rankings 📈https://t.co/DvKdlysWgN
ഇന്ത്യയുടെ ഇടംകൈയ്യൻ കുൽദീപ് യാദവ് അഞ്ച് സ്ഥാനങ്ങൾ ഉയർന്ന് 32 ആം സ്ഥാനത്തെത്തി, അതേസമയം ഓൾറൗണ്ടർമാർക്കായുള്ള ഏറ്റവും പുതിയ ടി20 റാങ്കിംഗിൽ മർക്രം രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഇന്ത്യയുടെ രവീന്ദ്ര ജഡേജയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്തെത്തി.ഷാക്കിബ് അൽ ഹസനെയാണ് സൗത്ത് ആഫ്രിക്കൻ മറികടന്നത്.
Rinku Singh before the 2nd T20I vs SA – 105 in ICC T20I batters ranking.
— E_Cricket (@e_cricket0) December 13, 2023
Rinku Singh after the 2nd T20I vs SA – 59 in ICC T20I batters ranking. pic.twitter.com/gz3NCs3Y1H