പരമ്പര തോൽവി ഒഴിവാക്കണം , ജോഹന്നാസ്ബർഗിൽ ശക്തമായി തിരിച്ചുവരാൻ ടീം ഇന്ത്യ | SA vs IND, 3rd T20I
ജോഹന്നാസ്ബർഗിലെ ന്യൂ വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ നടക്കുന്ന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടി20യിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ ജയം നേടിയതോടെ സൗത്ത് ആഫ്രിക്ക പരമ്പരയിൽമുന്നിലാണ് . ആദ്യ മത്സരം ഒരു പന്ത് പോലും എറിയാതെ മഴ മൂലം ഉപേക്ഷിച്ചിരുന്നു.
ഗ്കെബെർഹയിൽ നടന്ന രണ്ടാം ഗെയിമിൽ അഞ്ചു വിക്കറ്റിന്റെ ജയമാണ് സൗത്ത് ആഫ്രിക്ക നേടിയത്. തന്റെ കന്നി ടി20 അർദ്ധ സെഞ്ച്വറി നേടിയ റിങ്കു സിങ്ങും ക്യാപ്റ്റൻ സൂര്യകുമാർ യാദവും ചേർന്ന് ഇന്ത്യക്ക് മാന്യമായ സ്കോർ നേടികൊടുത്തങ്കിലും മഴ മൂലം തടസ്സപ്പെട്ട മത്സരത്തിൽ സൗത്ത് ആഫ്രിക്ക വിജയ നേടി. പരമ്പര നഷ്ടപ്പെടുത്താതെ സമനിലയിൽ ആക്കുക എന്ന ലക്ഷ്യവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. മൂന്നാം മത്സരത്തിൽ ഇന്ത്യൻ ടീമിൽ വലിയ മാറ്റങ്ങൾ ഉണ്ടാവാനുള്ള സാധ്യതയുണ്ട്.
രണ്ടാം ടി20യില്‍ ഓപ്പണര്‍മാരായ യഷസ്വി ജെയ്സ്വാളും ശുഭ്മാന്‍ ഗില്ലും പരാജയമായിരുന്നു. ഇരുവര്‍ക്കും റണ്‍സൊന്നുമെടുക്കാന്‍ സാധിച്ചിരുന്നില്ല. അസുഖത്തെ തുടര്‍ന്ന് പ്ലയിംഗ് ഇലവനില്‍ ഇല്ലാതിരുന്ന റുതുരാജ് ഗെയ്കവാദിന് പകരമാണ് ഗില്‍ എത്തിയത്. റുതുരാജ് പൂര്‍ണ കായികക്ഷമത വീണ്ടെടുത്താല്‍ ഗില്‍ പുറത്താവും. ജെയസ്വാള്‍ തുടരും. കഴിഞ്ഞ ടി20യില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത തിലക് വര്‍മ മൂന്നാമത് തുടരും.അര്‍ഷ്ദീപ് സിംഗ് . മുകേഷ് കുമാര്‍, മുഹമ്മദ് സിറാജ് എന്നിവർ തുടരും. അർഷ്ദീപ് സിംഗ് തന്റെ രണ്ട് ഓവറിൽ വിക്കറ്റൊന്നും എടുക്കാതെ 31 റൺസ് വഴങ്ങിയിരുന്നു.
ജോഹന്നാസ്ബർഗിൽ മഴ തുടരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, 2015 ന് ശേഷം ആദ്യമായി പ്രോട്ടീസിനോട് ഒരു പരമ്പര പരാജയം ഒഴിവാക്കാൻ ഇന്ത്യ നോക്കും. കളിയുടെ ഏറ്റവും ചെറിയ ഫോർമാറ്റിൽ ദക്ഷിണാഫ്രിക്കയോട് ഇന്ത്യ അവസാനമായി പരമ്പര തോറ്റത് 2015-ലാണ്.അതിനുശേഷം, ഇരുടീമുകളും തമ്മിൽ കളിച്ച നാല് ടി20 ഐ പരമ്പരകളിൽ രണ്ടെണ്ണം ഇന്ത്യ വിജയിച്ചു, മറ്റ് രണ്ടെണ്ണം സമനിലയിലായി.
ദക്ഷിണാഫ്രിക്കയിലെ കളിയുടെ എല്ലാ ഫോർമാറ്റുകളിലും ഇന്ത്യയുടെ തുടർച്ചയായ ആറാമത്തെ തോൽവി കൂടിയായിരുന്നു ഗ്കെബെർഹയിലെ തോൽവി.ഇതുവരെ കളിച്ച അഞ്ച് ടി20 മത്സരങ്ങളിൽ മൂന്നെണ്ണം ഇന്ത്യ ജയിച്ച ഗ്രൗണ്ടായ ജോഹന്നാസ്ബർഗിൽ ഇന്നത്തെ ദിവസം മികച്ച പ്രകടനം പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് സൂര്യകുമാറും സംഘവും. 2007ലെ ടി20 ലോകകപ്പ് ഫൈനലിൽ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ പ്രസിദ്ധമായ വിജയവും ഇതിൽ ഉൾപ്പെടുന്നു.
ഇന്ത്യ: യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ, തിലക് വർമ്മ, സൂര്യകുമാർ യാദവ് (c), റിങ്കു സിംഗ്, ജിതേഷ് ശർമ്മ (WK), രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, മുകേഷ് കുമാർ, മുഹമ്മദ് സിറാജ്.