ഏകദിന അരങ്ങേറ്റത്തിൽ ഫിഫ്റ്റി പ്ലസ് സ്കോർ നേടുന്ന നാലാമത്തെ ഇന്ത്യൻ ഓപ്പണറായി സായ് സുദർശൻ | Sai Sudharsan | SA vs IND
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. എട്ട് വിക്കറ്റിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക 27. 3 ഓവറിൽ 116 റൺസിന് എല്ലാവരും പുറത്തായി.അഞ്ച് വിക്കറ്റെടുത്ത അർഷ്ദീപ് സിംഗ് നാല് വിക്കറ്റെടുത്ത ആവേശ് ഖാൻ കോമ്പോയാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്.
മറുപടി ബാറ്റിംഗിൽ 16.4 ഓവറിൽ റൺസ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ അനായാസം വിജയത്തിലേക്കെത്തി.ആദ്യ ഏകദിനം കളിക്കുന്ന സായി സുദര്ശനും ശ്രേയസ് അയ്യരും അർദ്ധ സെഞ്ച്വറി നേടി. സായി സുദർശൻ 43 പന്തിൽ നിന്നും 9 ബൗണ്ടറികളോടെ 55 റൺസ് നേടി പുറത്താവാതെ നിന്നു. അയ്യർ 45 പന്തിൽ നിന്നും 52 റൺസ് നേടി പുറത്തായി. മിന്നുന്ന ആക്രമണാത്മക ഫിഫ്റ്റിയിലൂടെ സായ് സുദർശൻ തന്റെ ഏകദിന അരങ്ങേറ്റത്തിൽ വലിയ സ്വാധീനം ചെലുത്തി.
Sai Sudharsan 🤝 Shreyas Iyer
— Wisden India (@WisdenIndia) December 17, 2023
Sai and Shreyas teamed up to lead India to victory 👏#SaiSudharsan #ShreyasIyer #Cricket #SAvsIND #ODIs pic.twitter.com/RHM98R1tjA
സ്റ്റാൻഡ്-ഇൻ ക്യാപ്റ്റൻ കെ എൽ രാഹുൽ തൊപ്പി കൈമാറിയതോടെ ഞായറാഴ്ച അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യൻ ജേഴ്സി ധരിക്കുന്ന 400-ാമത്തെ കളിക്കാരനായി സായ് മാറി. റിങ്കു സിംഗ്, രജത് പാട്ടിദാർ എന്നിവരെ പിന്തള്ളിയാണ് തമിഴ് നാട് ബാറ്റർ ടീമിൽ ഇടംപിടിച്ചത്.റുതുരാജ് ഗെയ്ക്വാദിനൊപ്പം ഓപ്പൺ ചെയ്ത സായി സുദർശൻ നാന്ദ്രെ ബർഗറിനെതിരെ മനോഹരമായ ഒരു കവർ ഡ്രൈവിലൂടെ ഇന്നിംഗ്സ് ആരംഭിച്ചു.
#SaiSudarshan announces his arrival in ODIs with a cracking cover drive!
— Star Sports (@StarSportsIndia) December 17, 2023
Tune-in to the 1st #SAvIND ODI
LIVE NOW | Star Sports Network#Cricket pic.twitter.com/c2ZSO0pb4Y
വെറും 41 പന്തിൽ അർദ്ധ സെഞ്ച്വറി തികച്ച സായി, അരങ്ങേറ്റത്തിൽ തന്നെ 50+ സ്കോർ നേടുന്ന 17-ാമത്തെ ഇന്ത്യൻ താരമായി.ഏകദിനത്തിൽ അരങ്ങേറ്റത്തിൽ തന്നെ ഫിഫ്റ്റി നേടുന്ന നാലാമത്തെ ഇന്ത്യൻ ഓപ്പണറായി മാറുകയും ചെയ്തു.ശ്രേയസ് അയ്യരുമൊത്ത് 88 റൺസ് കൂട്ടുകെട്ടുണ്ടാക്കിയ സായിയുടെ ഇന്നിഗ്സിൽ എട്ട് ബൗണ്ടറികൾ ഉണ്ടായിരുന്നു.