അർദ്ധ സെഞ്ച്വറി നേടി ഇന്ത്യയുടെ രക്ഷകനായി സഞ്ജു സാംസൺ | Sanju Samson
ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന് എയ്ഡന്‍ മാര്‍ക്കരം ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ നിന്ന് റുതുരാജ് പരിക്ക് കാരണം പുറത്തായപ്പോള്‍ രജത് പട്ടീദാര്‍ പകരക്കാരനായി ഇടംപിടിച്ചു.കുല്‍ദീപ് യാദവും ഇന്നത്തെ മത്സരം കളിക്കുന്നില്ല. പകരം വാഷിംഗ്ടണ്‍ സുന്ദറാണ ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചത്.
രജത് പട്ടീദാര്‍- സായി സുന്ദർ സഖ്യം ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ 16 പന്തിൽ നിന്നും 22 റൺസ് നേടിയ പട്ടീദാറിനെ ഇന്ത്യൻ സ്കോർ 34 ൽ നിൽക്കെ ബർഗർ ക്ളീൻ ബൗൾഡ് ചെയ്തു. 8 ആം ഓവറിൽ സ്കോർ 49 ൽ നിൽക്കെ 10 റൺസ് നേടിയ ഹെൻഡ്രിക്സ് സായി സുന്ദറിനെ വിക്കറ്റിന് മുന്നിൽ കുടുക്കി. മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന സഞ്ജു -രാഹുൽ സഖ്യം ഇന്ത്യ ഇന്നിഗ്സിനെ മുന്നോട്ട് കൊണ്ട് പോയി.
A nice and composed fifty from Sanju Samson 👏
— InsideSport (@InsideSportIND) December 21, 2023
📸: Disney + Hotstar#SanjuSamson #IndianCricketTeam #SAvIND #CricketTwitter pic.twitter.com/fryIEjIEkO
19 ആം ഓവറിൽ സ്കോർ 101 ൽ നിൽക്കെ രാഹുലിനെ ഇന്ത്യക്ക് നഷ്ടമായി.35 പന്തിൽ നിന്നും രണ്ടു ബൗണ്ടറിയടക്കം 21 റൺസാണ് രാഹുൽ നേടിയത്. ഒരു വശത്ത് നിലയുറപ്പിച്ച സഞ്ജു സാവധാനം ഇന്ത്യൻ ഇന്നിഗ്സ് മുന്നോട്ട് കൊണ്ട് പോയി. 28 ആം ഓവറിൽ ഇന്ത്യൻ സ്കോർ 120 ൽ നിൽക്കെ സഞ്ജു അർദ്ധ സെഞ്ച്വറി തികച്ചു. 66 പന്തിൽ നിന്നും 4 ബൗണ്ടറികളോടെയാണ് സഞ്ജു ഫിഫ്റ്റി തികച്ചത്.
Fourth ODI fifty for Sanju Samson. 🔥
— Sportskeeda (@Sportskeeda) December 21, 2023
A mature knock by him so far. 👏🏻#SanjuSamson #Cricket #SAvIND #India #Sportskeeda pic.twitter.com/AmowrR2VnU
ഏകദിനത്തിൽ മലയാളി താരത്തിന്റെ നാലാമത്തെ ഫിഫ്റ്റി ആയിരുന്നു ഇത്.നിലവില്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെന്ന നിലയിലാണ്. 7 റണ്‍സുമായി തിലക് വര്‍മയാണ് സഞ്ജുവിനു കൂട്ടായി ക്രീസില്‍.