‘ഈ സെഞ്ച്വറി സഞ്ജുവിന്റെ കരിയർ മാറ്റിമറിക്കും’ : കന്നി സെഞ്ച്വറി നേടിയ സഞ്ജു സാംസണെ പ്രശംസകൊണ്ട് മൂടി സുനിൽ ഗാവസ്കർ |Sanju Samson
കരിയറിലെ നിർണ്ണായക നിമിഷത്തിലാണ് സഞ്ജു സാംസണിനെ സെഞ്ച്വറി പിറന്നിരിക്കുന്നത്.ഏഷ്യാ കപ്പിലെ അവസരങ്ങൾ നഷ്ടപ്പെടുന്നത് മുതൽ ലോകകപ്പ് ടീമിൽ നിന്ന് പുറത്താകുന്നത് വരെയുള്ള തിരിച്ചടികളിലൂടെ കടന്നു പോയികൊണ്ടിരിക്കുകായയിരുന്നു സഞ്ജു. മലയാളി ബാറ്ററുടെ അന്താരാഷ്ട്ര കരിയർ തന്നെ ചോദ്യചിഹ്നമായി നിൽക്കുകകയായിരുന്നു.
സ്ഥിരതയില്ലാത്ത പ്രകടനത്തിന്റെ പേരിൽ വിമർശനങ്ങൾ നേരിട്ട വലംകൈയ്യൻ ബാറ്റർ ദക്ഷിണാഫ്രിക്കൻ പ്രധാന കളിക്കാരായ വിരാട് കോഹ്ലിയുടെയും രോഹിത് ശർമ്മയുടെയും അഭാവം നൽകിയ അവസരം മുതലെടുത്തു. സാംസണിന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിലെ ഒരു സുപ്രധാന വഴിത്തിരിവ് കൂടിയാണ് ഈ സെഞ്ച്വറി. സെഞ്ചുറിക്ക് ശേഷം ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കർ സഞ്ജുവിനെ പ്രശംസിച്ചിരിക്കുകയാണ്.സഞ്ജുവിന്റെ പക്വതയാർന്ന ഷോട്ട് തിരഞ്ഞെടുപ്പിനെക്കുറിച്ച് ഗാവസ്കർ എടുത്തു പറഞ്ഞു.
Sunil Gavaskar passes verdict on Sanju Samson's career-changing knock in 3rd SA ODI: 'He was biding his time'#SanjuSamson #TeamIndia #INDvSAhttps://t.co/pJqKx36FlA
— HT Sports (@HTSportsNews) December 22, 2023
“ഈ ഇന്നിംഗ്സിൽ നിന്ന് എന്നെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായത് അദ്ദേഹത്തിന്റെ ഷോട്ട് സെലക്ഷനായിരുന്നു. ഇന്ന്, നിങ്ങൾക്ക് അവനെ കുറ്റപ്പെടുത്താൻ കഴിയില്ല.മോശം പന്തിനായി കാത്തിരിക്കുന്നു, തുടർന്ന് നൂറ് നേടുന്നു. ഈ സെഞ്ച്വറി അദ്ദേഹത്തിന്റെ കരിയർ മാറ്റുമെന്ന് ഞാൻ കരുതുന്നു, ”സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ ഗവാസ്കർ അഭിപ്രായപ്പെട്ടു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയുടെ അവസാന മത്സരത്തിലെ സഞ്ജുവിന്റെ സെഞ്ച്വറി വിമർശകരെ നിശബ്ദരാക്കുക മാത്രമല്ല, പരിമിത ഓവർ ഫോർമാറ്റിൽ കൂടുതൽ പ്രധാന പങ്ക് വഹിക്കാനുള്ള അദ്ദേഹത്തിന്റെ വാദം ശക്തിപ്പെടുത്തുകയും ചെയ്തു.
For his fantastic maiden ODI hundred, Sanju Samson is adjudged the Player of the Match 👏👏#TeamIndia seal the ODI series 2-1 🏆👏
— BCCI (@BCCI) December 21, 2023
Scorecard ▶️ https://t.co/nSIIL6gzER#SAvIND pic.twitter.com/xCghuDnJNY
”ഈ സെഞ്ചുറി സഞ്ജുവിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ്. സഞ്ജു എത്രത്തോളം പ്രതിഭാധനനാണ് എന്ന് നമുക്കറിയാം. എന്നാല്‍ ചിലപ്പോഴൊക്കെ ആ മികവിനൊത്ത പ്രകടനമുണ്ടായില്ല. എന്നാല്‍ ഇന്നത്തെ പ്രകടനം സഞ്ജുവിന്റെ വ്യക്തിഗത നേട്ടം കൂടിയാകുന്നു’ അദ്ദേഹം കൂട്ടിച്ചേർത്തു.”ഈ സെഞ്ച്വറി സഞ്ജുവിന്റെ കരിയറിനെ മാറ്റിമറിക്കുമെന്ന് ഞാൻ കരുതുന്നു. ഒന്ന്, ഈ നൂറ് കൊണ്ട് അയാൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും, മാത്രമല്ല താൻ ഈ നിലയിലാണെന്ന് സ്വയം വിശ്വസിക്കാൻ തുടങ്ങുമെന്ന് ഞാൻ കരുതുന്നു” ഗാവസ്കർ കൂട്ടിച്ചേർത്തു.
A dream realised, a landmark breached!#SanjuSamson batted out of his skin to bring up his maiden ODI 💯 in a crucial series decider!
— Star Sports (@StarSportsIndia) December 21, 2023
How important in this knock in the greater scheme of things?
Tune-in to the 3rd #SAvIND ODI, LIVE NOW on Star Sports Network#Cricket pic.twitter.com/OjR5qN8aXZ
സഞ്ജു സാംസൺ തന്റെ ക്രിക്കറ്റ് യാത്രയിൽ മുന്നേറുമ്പോൾ ഈ സെഞ്ച്വറി 29-കാരന് കൂടുതൽ അവസരങ്ങളിലേക്കുള്ള വാതിലുകൾ തുറക്കുമെന്ന് മാത്രമല്ല, ഒരു പുതിയ ആത്മവിശ്വാസം പകരുമെന്നും ഗവാസ്കർ വിശ്വസിക്കുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ സഞ്ജുവിന്റെ പ്രകടനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.