‘കഴിഞ്ഞ 3-4 മാസങ്ങൾ ‘മാനസികമായി വെല്ലുവിളി നിറഞ്ഞതായിരുന്നു’ : കന്നി ഏകദിന സെഞ്ചുറിക്ക് ശേഷം സഞ്ജു സാംസൺ | Sanju Samson
ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്നലെ നടന്ന മൂന്നാം ഏകദിനത്തിൽ ഇന്ത്യയുടെ നിറങ്ങളിൽ തന്റെ കന്നി സെഞ്ച്വറി നേടിയിരിക്കുകയാണ് സഞ്ജു സാംസൺ. 114 പന്തില്‍ 108 റണ്‍സ് നേടിയ സഞ്ജു സാംസണാണ് ടീമിനെ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.6 ബൗണ്ടറികളും 3 സിക്സറുകളും പറത്തിയാണ് സഞ്ജു സാംസണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ ആദ്യ സെഞ്ച്വറി നേടിയത്.
തന്റെ സാധാരണ മധ്യനിര സ്ഥാനത്തേക്കാള്‍ മൂന്നാം നമ്പര്‍ ബാറ്റിംഗ് സ്ലോട്ടിലാണ് അദ്ദേഹം ക്രീസിലെത്തിയത്. സാംസണ് തന്റെ പതിവ് സ്വഭാവത്തിന് വിരുദ്ധമായി സാവധാനമാണ് ഇന്നിങ്സ് പടുത്തുയർത്തിയത്.മൂന്നാം നമ്പറിൽ ബാറ്റിംഗിനിറങ്ങിയ സഞ്ജു ക്യാപ്റ്റൻ രാഹുലിനൊപ്പം 50-ലധികം സ്കോർ ചേർത്തു.സാംസണും തിലക് വർമ്മയും ചേർന്ന് 116 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തി. തിലക് തന്റെ കന്നി ഏകദിന ഫിഫ്റ്റി നേടുകയും ചെയ്തു.5-ാം ഓവറിൽ ബാറ്റിംഗിനിറങ്ങിയ സാംസൺ 46-ാം ഓവർ വരെ മധ്യനിരയിൽ ഉണ്ടായിരുന്നു. ഇന്നലത്തെ മത്സരത്തിന് മുന്നേ സാംസൺ ഇന്ത്യക്കായി 15 ഏകദിനങ്ങൾ കളിച്ചിട്ടുണ്ട്, 50.25 ശരാശരിയിൽ മൂന്ന് അർദ്ധസെഞ്ച്വറികളടക്കം 402 റൺസ് മാത്രമാണ് നേടാനായത്.
A dream realised, a landmark breached!#SanjuSamson batted out of his skin to bring up his maiden ODI 💯 in a crucial series decider!
— Star Sports (@StarSportsIndia) December 21, 2023
How important in this knock in the greater scheme of things?
Tune-in to the 3rd #SAvIND ODI, LIVE NOW on Star Sports Network#Cricket pic.twitter.com/OjR5qN8aXZ
മത്സരത്തിൽ ഇന്ത്യ 78 റൺസിന് വിജയം നേടിയപ്പോൾ കളിയിലെ താരമായതും സഞ്ജുവായിരുന്നു.’കഴിഞ്ഞ മൂന്ന്-നാല് മാസങ്ങൾ എനിക്ക് മാനസികമായി വെല്ലുവിളി നിറഞ്ഞതായിരുന്നു, ഇന്ത്യയുടെ വിജയത്തിന് ശേഷം സഞ്ജു പറഞ്ഞു. ”ഞാൻ ചെയ്ത കാര്യങ്ങളിൽ എനിക്ക് ശരിക്കും സന്തോഷവും നന്ദിയും തോന്നുന്നു.എന്റെ ജീനുകളിൽ ഞാൻ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. എന്റെ പിതാവും ഒരു കായികതാരമാണ്, അതിനാൽ എത്രത്തോളം തിരിച്ചടികൾ നേരിടേണ്ടി വന്നാലും തിരിച്ചു വരാൻ കഠിനാധ്വാനം ചെയ്യാതെ മറ്റ് മാർഗമൊന്നുമില്ലെന്ന് ഞാൻ കരുതുന്നു… നിങ്ങൾക്ക് സ്വയം എത്രത്തോളം പ്രവർത്തിക്കാൻ കഴിയുമെന്നും എങ്ങനെ കൂടുതൽ ശക്തമായി തിരിച്ചുവരാമെന്നും ചിന്തിക്കുക.സെഞ്ചുറിയിൽ ഞാൻ അഭിമാനിക്കുന്നു, പ്രത്യേകിച്ച് ഫലം കൂടി കണക്കിലെടുക്കുമ്പോൾ.വിക്കറ്റും ബൗളറുടെ മാനസികാവസ്ഥയും മനസിലാക്കാൻ ഈ ഫോർമാറ്റ് നിങ്ങൾക്ക് കുറച്ച് അധിക സമയം നൽകുന്നു. ഓർഡറിന്റെ മുകളിൽ ബാറ്റ് ചെയ്യുന്നത് നിങ്ങൾക്ക് 10-20 അധിക ഡെലിവറികൾ നൽകുന്നു, ”സഞ്ജു സാംസൺ പറഞ്ഞു.
For his fantastic maiden ODI hundred, Sanju Samson is adjudged the Player of the Match 👏👏#TeamIndia seal the ODI series 2-1 🏆👏
— BCCI (@BCCI) December 21, 2023
Scorecard ▶️ https://t.co/nSIIL6gzER#SAvIND pic.twitter.com/xCghuDnJNY
“തിലക് വർമ്മ എങ്ങനെ മുന്നേറി എന്നതിൽ രാജ്യം മുഴുവൻ അഭിമാനിക്കുന്നു, അദ്ദേഹത്തിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കുന്നു. സീനിയേഴ്സ് ഇന്ത്യൻ ക്രിക്കറ്റിന്റെ നിലവാരം സ്ഥാപിച്ചു, ജൂനിയർമാർ വന്ന് ജോലി ചെയ്യുന്നു,” സാംസൺ പറഞ്ഞു.അർഷ്ദീപ് സിംഗ് 4 വിക്കറ്റ് വീഴ്ത്തി പരമ്പരയിലെ തന്റെ നേട്ടം 10 ആക്കി. ഒരു 5 വിക്കറ്റും 4 വിക്കറ്റും നേടിയ അർഷ്ദീപ് പ്ലെയർ ഓഫ് ദി സീരീസ് അവാർഡ് നേടി.ആദ്യ ഏകദിനത്തിൽ 4 വീഴ്ത്തിയ ആവേശ് ഖാൻ, നിർണ്ണായക മത്സരത്തിൽ രണ്ടു വിക്കറ്റ് നേടി. ഓപ്പണർ സായി സുന്ദർ രണ്ടു അർദ്ധ സെഞ്ചുറികൾ നേടി.
"This format gives you some extra time to understand the wicket & bowler's mindset."
— Star Sports (@StarSportsIndia) December 21, 2023
After a scintillating ton, #SanjuSamson looks back at #TeamIndia's victory & the ODI grind.
Tune-in to the 1st #SAvIND Test
TUE, DEC 26, 12:30 PM onwards | Star Sports Network#Cricket pic.twitter.com/1NClnVRIDq