ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ആദ്യ ടെസ്റ്റിൽ തന്നെ എംഎസ് ധോണിയെ മറികടക്കാൻ രോഹിത് ശർമ്മ |IND vs SA 1st Test | Rohit Sharma
ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ടീം ഇന്ത്യയ്ക്കൊപ്പം ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്. ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനാവാനുള്ള ഒരുക്കത്തിലാണ് രോഹിത് ശർമ്മ.സെഞ്ചൂറിയനിൽ ഇന്ന് ആരംഭിക്കുന്ന ഒന്നാം ടെസ്റ്റിന് മുന്നോടിയായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണിയെ എലൈറ്റ് പട്ടികയിൽ മറികടക്കാനുള്ള അവസരവും അദ്ദേഹത്തിന് ലഭിക്കും.
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ എംഎസ് ധോണിയെ രണ്ടാം സ്ഥാനത്തെത്തിക്കാനുള്ള ശ്രമത്തിലാണ് 36 കാരൻ . 2 സിക്സറുകൾ കൂടിട് നേടിയാൽ രോഹിതിന് മുൻ ഇന്ത്യൻ ക്യാപ്റ്റനെ മറികടക്കാം.88 ഇന്നിംഗ്സുകളിൽ നിന്ന് 77 സിക്സറുകൾ ആണ് രോഹിത് ടെസ്റ്റിൽ നേടിയിട്ടുള്ളത്.ഇന്ത്യക്ക് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചാൽ സെഞ്ചൂറിയൻ ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ തന്നെ ഈ റെക്കോർഡ് തകർക്കാനാകും.
178 ഇന്നിംഗ്സുകളിൽ നിന്ന് 90 സിക്സറുകളോടെ ഏറ്റവും ദൈർഘ്യമേറിയ ഫോർമാറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ സിക്സറുകൾ അടിച്ചതിന്റെ റെക്കോർഡ് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗിന്റെ പേരിലാണ്. 144 ഇന്നിഗ്സിൽ നിന്നും 78 സിക്സുകൾ നേടിയ ധോണിയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്.അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം സിക്സറുകൾ പറത്തുന്ന താരമെന്ന റെക്കോർഡ് രോഹിതിന്റെ പേരിലാണ്. കഴിഞ്ഞ മാസം നടന്ന ലോകകപ്പിൽ ഗെയ്ലിന്റെ റെക്കോർഡാണ് അദ്ദേഹം മറികടന്നത്.
2013 നവംബറിൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ച രോഹിത് ഇതുവരെ 52 ടെസ്റ്റുകളിൽ കളിച്ചിട്ടുണ്ട് 3677 റൺസും നേടിയിട്ടുണ്ട്.പരിക്ക് മൂലം 2021-22 ലെ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം രോഹിതിന് നഷ്ടമായിരുന്നു.ഈ വർഷം കളിച്ച ഏഴ് ടെസ്റ്റുകളിൽ നിന്ന് 13 സിക്സറുകൾ ഇതിനകം അടിച്ചുകൂട്ടിയിട്ടുണ്ട്, അതിൽ അഞ്ചെണ്ണം ഓസ്ട്രേലിയയ്ക്കെതിരെ ആയിരുന്നു.