പൊരുതി നേടിയ സെഞ്ചുറിയുമായി സച്ചിന് ബേബി; ആസമിനെതിരെ കേരളത്തിനി മികച്ച സ്കോർ |Kerala vs Assam
രഞ്ജി ട്രോഫിയിൽ അസ്സാമിനെതിരെ കേരളത്തിന് മികച്ച സ്കോർ .കേരളം ഒന്നാം ഇന്നിംഗ്സില്‍ രണ്ടാം ദിനം 419 റൺസിന് ഓള് ഔട്ടായി.148 പന്തില്‍ 131 റണ്‍സെടുത്ത് പൊരുതിയ സച്ചിന് ബേബിയാണ് കേരളത്തെ മികച്ച സ്കോറിലേക്ക് നയിച്ചത്. മഴ തടസ്സപ്പെട്ടപ്പോൾ ആദ്യ ദിനത്തിൽ 141/1 എന്ന നിലയിലായിരുന്നു കേരളം.
ക്യാപ്റ്റൻ രോഹൻ കുന്നുമ്മലും (83) കൃഷ്ണ പ്രസാദും ഒന്നാം വിക്കറ്റിൽ 133 റൺസ് കൂട്ടിച്ചേർത്തു. 95 പന്തിൽ 11 ബൗണ്ടറികളായിരുന്നു രോഹന്റെ ഇന്നിങ്സ്. സിദ്ധാർത്ഥ് ശർമ്മയാണ് അദ്ദേഹത്തെ പുറത്താക്കിയത്.ഉദ്ഘാടന മത്സരത്തിൽ ഉത്തർപ്രദേശിനെതിരെ പൂജ്യത്തിനു പുറത്തായതിന് ശേഷം കൃഷ്ണ പ്രസാദിന്റെ തിരിച്ചുവരവാണ് കാണാൻ സാധിച്ചത്. ഇന്ന് സ്കോർ സ്കോര്‍ 217ല്‍ നില് അര്‍ധസെഞ്ചുറി തികച്ച രോഹന് പ്രേമിനെ കേരളത്തിന് നഷ്ടമായി.
അതിനു പിന്നാലെ 80 റൺസ് നേടിയ കൃഷ്ണ പ്രസാദും മടങ്ങി. സ്കോർ 253 ൽ നിൽക്കെ 19 റൺസ് നേടിയ വിഷ്ണു വിനോദിനെയും പൂജ്യത്തിനു അക്ഷയ് ചന്ദ്രനെയും കേരളത്തിന് നഷ്ട്മായി. 18 റൺസ് നേടിയ ശ്രേയസ് ഗോപാലും ജലജ് സക്സേനയും പുറത്തായതോടെ കേരളം ഏഴു വിക്കറ്റിന് 276 എന്ന നിലയിലായി.എന്നാല്‍ ഒരറ്റത്ത് വിക്കറ്റുകള്‍ പൊഴിയുമ്പോഴും പൊരുതിയ സച്ചിന് ബേബി വാലറ്റത്തെ കൂട്ടുപിടിച്ച് കേരളത്തെ മുന്നോട്ട് കൊണ്ടുപോയി.
16 റൺസ് നേടിയ ബേസിൽ തമ്പി 12 റൺസ് നേടിപ്പോയ നിധീഷ് എന്നിവരുമായി കൂട്ടുകെട്ട് പടുതിയർത്തി. കേരള സ്കോർ 400 കടത്തിയ സച്ചിൻ ബേബി പത്താമനായാണ് പുറത്തായത്. 148 പന്തുകൾ നേരിട്ട സച്ചിൻ 16 ബൗണ്ടറിയും അഞ്ചു സിക്സും അടക്കം 131 റൺസ് എടുത്തു.