ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് പിന്നാലെ പോസ്റ്ററിൽ നിന്നും രോഹിത് ശർമ്മയെ ഒഴിവാക്കി മുംബൈ ഇന്ത്യൻസ് | Rohit Sharma
രോഹിത് ശർമ്മയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് പിന്നാലെ മുംബൈ ഇന്ത്യൻസിന്റെ പുതിയ ട്വീറ്റ് വിവാദമാക്കി ആരാധകര്‍. രോഹിതിന് ഹാർദിക് പാണ്ഡ്യയെ മുംബൈയുടെ ക്യാപ്റ്റനായി അടുത്തിടെ നിയമിച്ചിരുന്നു.ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് 15 കോടി രൂപയ്ക്കാണ് ഹാർദിക്കിനെ മുംബൈ സ്വന്തമാക്കിയത്.
രോഹിത് ശർമ്മ മുംബൈ ഇന്ത്യൻസിൽ തുടരുന്നുണ്ടെങ്കിലും, ടീമിന്റെ ആരാധകവൃന്ദത്തിന്റെ ഒരു പ്രധാന ഭാഗം തീരുമാനത്തിൽ അതൃപ്തിയുള്ളതായി കാണപ്പെട്ടു.എന്നാല്‍ ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സിന്റെ മറ്റൊരു ട്വീറ്റാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. മുംബൈ ഇന്ത്യൻസിന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകൾക്കുള്ള ടീം ഇന്ത്യയുടെ ടീമിനെ ഫീച്ചർ ചെയ്യുന്ന ഗ്രാഫിക്കിൽ രോഹിത് ശർമ്മയുടെ ചിത്രം ഉൾപ്പെടുത്തിയില്ല.
രോഹിത് ശർമയാണ് ഇന്ത്യയെ നയിക്കുന്നത്.കെഎൽ രാഹുൽ, ജസ്പ്രീത് ബുംറ, ശ്രേയസ് അയ്യർ എന്നിവരുടെ ചിത്രങ്ങൾ ന്നു മുംബൈ പോസ്റ്ററിൽ ഉൾപ്പെടുത്തിയത്. രോഹിത് ശർമ്മയുടെ അഭാവം ആരാധകരുടെ വിമർശനത്തിന് കാരണമായി.കെഎല്‍ രാഹുലിനെ പ്രധാന മുഖമായി അവതരിപ്പിച്ചിരിക്കുന്ന പോസ്റ്റിന് കീഴില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എവിടെ? ക്യാപ്റ്റന്‍സിയില്‍ നിന്നും മാറ്റിയ ശേഷം ഇപ്പോള്‍ പോസ്റ്ററില്‍ നിന്ന് തലയും വെട്ടിയോ? എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ആരാധകര്‍ ഉന്നയിക്കുന്നത്.
🔒𝐈𝐍
— Mumbai Indians (@mipaltan) January 13, 2024
Your thoughts on the squad, paltan? 🤔#OneFamily #INDvENG pic.twitter.com/lGreG3DeMU
കൂടാതെ, ഇത്രത്തോളം അപമാനം ഏറ്റുവാങ്ങി രോഹിത് ഈ ടീമില്‍ തുടരുത്, ഇനിയെങ്കിലും ടീം വിട്ടുപോകാന്‍ രോഹിത് ശര്‍മ തയ്യാറാകണം എന്നെല്ലാം ആരാധകര്‍ പറയുന്നുണ്ട്.രോഹിത്തിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിച്ചതിനെ ചൊല്ലി മുംബൈ ടീമില്‍ തമ്മിലടി രൂക്ഷമാണ് എന്നാണ് ഇപ്പോഴും റിപ്പോര്‍ട്ടുകള്‍. 10 സീസണുകളില്‍ മുംബൈ ഇന്ത്യന്‍സിനെ നയിച്ച രോഹിത് ശര്‍മ്മ അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ ടീമിന് സമ്മാനിച്ചിരുന്നു.