മൂന്നാം ടി 20 യിലെ ഉജ്ജ്വലമായ ഇന്നിഗ്സിലൂടെ ടി 20 ലോകകപ്പിലെ സ്ഥാനം ഉറപ്പിച്ച് ഇന്ത്യയുടെ സ്റ്റാർ ഫിനിഷർ റിങ്കു സിംഗ് |Rinku Singh
അഫ്ഗാനിസ്ഥാനെതിരെ മൂന്നാം ടി 20 യിലെ ഉജ്ജ്വലമായ ഇന്നിഗ്സിലൂടെ ഇന്ത്യയുടെ സ്റ്റാർ ഫിനിഷർ റിങ്കു സിംഗ് ലോകകപ്പിൽ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്.4.3 ഓവറിൽ 22/4 എന്ന നിലയിൽ നിന്ന് 20 ഓവറിൽ 212/4 എന്ന നിലയിലേക്ക് ഇന്ത്യയെ എത്തിക്കുന്നതിൽ റിങ്കു സിംഗ് നിർണായക പങ്കുവഹിച്ചു.69 പന്തിൽ 121 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ 39 പന്തിൽ 69 റൺസ് നേടിയ റിങ്കുവിനൊപ്പം അഞ്ചാം വിക്കറ്റിൽ 190 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ട് സ്ഥാപിച്ചു.
വിരാട് കോഹ്ലിയും രോഹിത് ശർമ്മയും ടി20യിൽ തിരിച്ചെത്തിയതോടെ റിങ്കു സിങ്ങിന്റെ സ്ഥാനം അപകടത്തിലായി എന്ന് പലരും കരുതിയിരുന്നു.ഇന്ത്യക്ക് അഞ്ചോ ആറോ നമ്പറിൽ ഒരു വിക്കറ്റ് കീപ്പറെ ആവശ്യമുണ്ട് എന്നത് കാര്യങ്ങൾ ബുദ്ധിമുട്ടാക്കുകയും ചെയ്തിരുന്നു.എന്നാൽ ടി20 ലോകകപ്പിന് മുമ്പുള്ള അവസാന ടി 20 ഐയിൽ, റിങ്കു സിംഗ് തന്റെ പവർഹിറ്റിംഗ് കഴിവുകൾ പുറത്തെടുത്തു. എന്തുകൊണ്ടാണ് താൻ “അൺഡ്രോപ്പബിൾ” എന്ന് തെളിയിക്കുന്ന ഇന്നിഗ്സായിരുന്നു റിങ്കു ഇന്നലെ കളിച്ചത്.
ഇന്ത്യ 22/4 എന്ന നിലയിൽ അഞ്ചാം നമ്പറിൽ ബാറ്റിംഗിനിറങ്ങിയ റിങ്കുവിന്റെ തുടക്കം പതുക്കെയായിരുന്നു.പവർപ്ലേയിൽ തന്നെ ബാറ്റിംഗിനിറങ്ങിയ റിങ്കു ആദ്യ കുറച്ച് ഓവറുകൾ ജാഗ്രതയോടെ കളിച്ചു. തുടർന്ന് ഒരു ഡിആർഎസ് അതിജീവിച്ചാണ് മുന്നോട്ട് പോയത്. അതിനു ശേഷം റിങ്കു കമാൻഡ് ഏറ്റെടുത്തു.ആറ് സിക്സും രണ്ട് ഫോറും സഹിതം പുറത്താകാതെ 69 റൺസ് നേടി. ആ ആറ് സിക്സുകളിൽ മൂന്നെണ്ണം കരീം ജനത്തിന്റെ അവസാന ഓവറിൽ വന്നു. ഹാട്രിക് സിക്സറുകൾ പറത്തി ഇന്ത്യയെ 212/4 എന്ന നിലയിൽ എത്തിച്ചു.
Rohit Sharma 🤝 Rinku Singh
— BCCI (@BCCI) January 17, 2024
OuR’RR’ 😎 💪#TeamIndia | #INDvAFG | @IDFCFIRSTBank | @ImRo45 | @rinkusingh235 pic.twitter.com/SfKSl07JoE
രോഹിത്തിനൊപ്പം തന്റെ റെക്കോർഡ് സ്റ്റാൻഡിനെക്കുറിച്ച് റിങ്കു തുറന്നുപറയുകയും അതിനെ മാസ്റ്റർ ക്ലാസിലെ പഠനമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.ഇന്ത്യയെ പ്രശ്നത്തിൽ നിന്ന് കരകയറ്റുകയും മധ്യനിരയിൽ രോഹിതിനെപ്പോലൊരു സീനിയർ ബാറ്ററുമായി സമയം ചെലവഴിക്കുകയും ചെയ്ത യുവതാരത്തിന് ഇത് തീർച്ചയായും മികച്ച പഠനമായിരുന്നിരിക്കണം.
Batters with the highest averages after 11 T20I innings 📋
— Sport360° (@Sport360) January 18, 2024
What a flying start by Rinku Singh! 🚀 🤯 pic.twitter.com/IMdyUW4wRu